For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറഞ്ഞ് കേട്ടതൊക്കെ സത്യമാണോ? ബിഗ് ബോസില്‍ നടന്ന സംഭവം മനഃപൂര്‍വ്വം ഉണ്ടായതല്ലെന്ന് അഡോണി

  |

  ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല. എന്നാല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് അഡോണി രംഗത്ത് വന്നിരിക്കുകയാണ്. 77 ദിവസത്തോളം ബിഗ് ബോസില്‍ നിന്നതിനെ കുറിച്ചും അവിടുന്ന് കിട്ടിയ അനുഭവങ്ങളുമാണ് താരം തുറന്ന് സംസാരിച്ചത്.

  ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തി അപ്സര റാണി, കറുപ്പഴകിൽ മനോഹരിയായി നടി

  പ്രേക്ഷകരില്‍ പലരും ചോദിക്കാന്‍ ഉദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ക്ക് കൂടി അഡോണി മറുപടി പറഞ്ഞിരുന്നു. ഒപ്പം തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള ഒരു സാധ്യത തെളിഞ്ഞ് വരുന്ന സന്തോഷം കൂടി അഡോണി ആരാധകരെ അറിയിച്ചിരിക്കുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്.

  ചെറിയ ചെറിയ പരിപാടികളില്‍ പങ്കെടുത്തിരുന്ന തനിക്ക് വലിയ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള നിരവധി അവസരം ലഭിച്ചു. ബിഗ് ബോസിന് ശേഷമുള്ള വലിയ മാറ്റങ്ങളില്‍ ഒന്ന് ഇതാണെന്നാണ് അഡോണി പറയുന്നത്. ഒരു വര്‍ഷം മുന്‍പ് ഇങ്ങോട്ട് ഒരു കോള്‍ വരികയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഒരാള്‍ ഒരു പ്രോഗ്രാമിനെ കുറിച്ച് ചോദിക്കാനുണ്ടെന്ന് പറഞ്ഞ് നമ്പര്‍ വാങ്ങി. എന്നെ വിളിച്ചു. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യം കേട്ടതോടെ കൂട്ടുകാര്‍ ആരോ പറ്റിക്കുകയാണെന്ന് വിചാരിച്ചു.

  എന്നാല്‍ അദ്ദേഹം പ്രാങ്ക് ചെയ്യുന്നതല്ല അല്ല, ജെനുവിന്‍ ആയി ചോദിക്കുകയാണെന്ന് പറഞ്ഞ് ഇന്റര്‍വ്യൂവിന് ഡേറ്റ് നല്‍കി. അങ്ങനെ ചാനലില്‍ നിന്ന് വിളിച്ച് ആദ്യ ഇന്റര്‍വ്യൂവിനുള്ള സമയം തന്നപ്പോഴാണ് ഞാനത് വിശ്വസിച്ചത്. നാല് തരത്തിലുള്ള ഇന്റര്‍വ്യൂ കഴിഞ്ഞിട്ടാണ് എന്നെ സെലക്ട് ചെയ്യുന്നത്. ഞാന്‍ എല്ലാം പോസിറ്റീവായിട്ടാണ് എടുക്കുന്നത്. കാരണം ഇതൊരു ഗെയിം ഷോ ആണ്. നമ്മള്‍ അവിടെ ഒരു ഗെയിമിനാണ് പോകുന്നത്. നമ്മുടേതായ രീതിയില്‍ കളിക്കും. കുറച്ച് പേര്‍ക്ക് അത് ഇഷ്ടപെടും, ജനങ്ങള്‍ തീരുമാനിക്കും നിങ്ങളവിടെ നില്‍ക്കണോ എന്ന്. ശരിയായ രീതിയിലാണ് പോകുന്നതെങ്കില്‍ നമ്മളവിടെ നില്‍ക്കും.

  ഞാന്‍ 77 -ാം ദിവസം അവിടെ നിന്ന് പുറത്തായെന്ന് കരുതി ജീവിതത്തില്‍ നിന്നല്ല. ഇതിന് മുന്‍പ് എത്രയോ പരീക്ഷകളില്‍ നമ്മള്‍ തോറ്റിട്ടുണ്ട്. അത് വിജയിച്ച് വന്നിട്ടില്ലേ. അതുപോലെ ഒരു അവസരം കിട്ടിയപ്പോള്‍ ചെയ്ത് നോക്കാമെന്ന് വിചാരിച്ചു. ഒന്ന് രണ്ട് സിനിമകള്‍ വന്നിട്ടുണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളു. കൊവിഡ് മാറി കഴിഞ്ഞാല്‍ ബാക്കി കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് എന്റെ വലത് വശത്ത് സായിയെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. അപ്പോഴാണ് റംസാന്‍ എന്നെ വന്ന് കെട്ടിപ്പിടിക്കുന്നത്. ഒരു പിണക്കവും പരിഭവും ഇല്ലാതെയാണ് പുറത്ത് വരുന്നത്. ശേഷം ലാലേട്ടന്റെ ഒപ്പം വേദിയില്‍ നില്‍ക്കുമ്പോള്‍ ഒത്തിരി വികാരങ്ങള്‍ നമ്മുടെ മനസിലേക്ക് വരും. അന്നേരം സായിയുടെ പേര് മനഃപൂര്‍വ്വം മറന്നത് അല്ല. വിട്ട് പോയതാണ്. അതൊരു ഗെയിം ഷോ ആണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ വെച്ച് നമ്മള്‍ വൈരാഗ്യം കാണിക്കേണ്ട ആവശ്യമില്ലെന്ന് കൂടി അഡോണി ഓര്‍മ്മപ്പെടുത്തുകയാണ്.

  English summary
  Bigg Boss Malayalam Season 3: Adoney T John Opens up About Sai Vishnu's Issue In An Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X