twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്ത് എന്ത് സംഭവിക്കുമെന്ന് വിചാരിച്ച് കളിക്കാന്‍ കഴിയില്ല, ബിഗ് ബോസ് അനുഭവം പങ്കുവെച്ച് അഡോണി

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അഡോണി ടി ജോണ്‍. സെലിബ്രിറ്റി സ്റ്റാറ്റസുകളില്ലാകെ എത്തിയ അഡോണി എഴുപതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമാണ് പുറത്തായത്. വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് താരം ഷോയില്‍ മുന്നേറിയത്. റംസാനാണ് ബിഗ് ബോസില്‍ അഡോണിയുടെ അടുത്ത സുഹൃത്ത്. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും ഷോയില്‍ മുന്നോട്ടുപോയത്. അഡോണി പുറത്തായപ്പോള്‍ എറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും റംസാന്‍ തന്നെയാണ്.

    താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

    അതേസമയം ബിഗ് ബോസ് അനുഭവം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് അഡോണി. ബിഗ് ബോസിലെ 77 ദിവസം ഒരുപാട് ഓര്‍ത്തിരിക്കാന്‍ കഴിയുന്ന അുഭവങ്ങളാണ് ഉണ്ടായത് എന്ന് അഡോണി പറയുന്നു. നല്ല സ്‌നേഹ ബന്ധങ്ങളും നല്ല കണക്ഷനുമൊക്കെ കിട്ടി. സ്വപ്‌നത്തില്‍ പോലും ചെയ്യുമെന്ന് വിചാരിക്കാത്ത ടാസ്‌ക്കുകളാണ് ചെയ്തത്. ഒരിക്കലും ആ ഒരു ഫീല്‍ഡില്‍ എത്തിപ്പെടുമെന്ന് വിചാരിച്ചതല്ല.

    നമ്മളിലെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍

    നമ്മളിലെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിച്ചു. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍. ഒരു വര്‍ഷം മുന്നെയാണ് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത് എന്നും അഡോണി പറഞ്ഞു. ഒന്ന് രണ്ട് ഷോകളില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് സെലക്ഷന്‍ ലഭിച്ചത്. ബിഗ് ബോസില്‍ വിജയിക്കണം എന്ന് തീവ്രമായിട്ട് ആഗ്രഹിക്കുകയാണെങ്കില്‍ നമ്മള്‍ക്ക് ബന്ധങ്ങള് കൈവിട്ടുപോകും എന്നും അഡോണി പറയുന്നു. കാരണം അതൊരു ഇമോഷണല്‍ ഗെയിമാണ്.

    ആ ഇമോഷണല്‍ ഗെയിമില്‍ ചതുരംഗം

    അങ്ങനെ ഒരു ഗെയിമില്‍ ചതുരംഗം കളിക്കുന്നത് പോലെ കരുക്കള്‍ വെട്ടി വെട്ടി അടുത്ത കരുവിനെ എന്ന് പറയുന്നത് പോലെ ഒരു കണ്‍ടസ്റ്റന്റിനെ ഓട്ടാക്കിയാല്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ കഴിയുകയൂളളൂ. ഞാന്‍ അവിടെ 77 ദിവസം നിന്നാണ് വരുന്നത്. അപ്പോ ഞാന്‍ വിജയിയായി തന്നെയാണ് പുറത്തുവരുന്നത്. ഒരിക്കല്‍ പോലും കാണുമെന്നോ അടുത്ത് സംസാരിക്കുമെന്നോ വിചാരിക്കാത്ത സെലിബ്രിറ്റി സ്റ്റാറ്റസുളള ആളുകളെയാണ് അവിടെ കണ്ടത്. ഭാഗ്യ ചേച്ചിയുമായിട്ടാണ് ആദ്യം വഴക്കുണ്ടായത്.

    കാരണം ചേച്ചിയെ കുറിച്ച് അന്ന് കൂടുതലറിയില്ല

    കാരണം ചേച്ചിയെ കുറിച്ച് അന്ന് കൂടുതലറിയില്ല. എന്നാല്‍ ഇറങ്ങിപ്പോവുമ്പോ എറ്റവും അടുത്ത സൗഹൃദം ചേച്ചിയുമായിട്ട് ഉണ്ടായി. ഇപ്പോഴും ചേച്ചിയെ വിളിക്കും. ചേച്ചി ഇളയ മോനെ പോലെയാണ് എന്നെ കാണുന്നെ. കാരണം അത്രയ്ക്ക് സ്‌നേഹം എനിക്ക് ചേച്ചിയില്‍ അവിടെ കിട്ടി. അതും ഒരു മല്‍സരത്തിനിടെ ആണ് ആ സ്‌നേഹം നമുക്ക് കിട്ടുന്നത് എന്ന് പറയുമ്പോ പറയാന്‍ വാക്കുകളില്ല.

    ഓരോ വ്യക്തികളുമായിട്ട് ഓരോ തരത്തിലുളള

    ഓരോ വ്യക്തികളുമായിട്ട് ഓരോ തരത്തിലുളള കണക്ഷന്‍സ് ഉണ്ടാക്കാന്‍ പറ്റി. റംസാനുമായുളള സൗഹൃദത്തെ കുറിച്ചും അഡോണി മനസുതുറന്നു. ക്യാമ്പസിന്‌റെ ഒരു അന്തരീക്ഷം വിട്ട് നമ്മള്‍ ഷോയ്ക്ക് പോവുമ്പോള്‍ കൂട്ടുകാരെ എല്ലാം സ്വഭാവികമായും മിസ് ചെയ്യും. എന്നാല്‍ കോളേജിലെ കൂട്ടുകാരുടെ ഒരു വൈബ് റംസാനില്‍ നിന്നാണ് കിട്ടിയത്. പുറത്തുളള കൂട്ടുകാരെല്ലാം എന്റെ സമപ്രായക്കാരാണ്. അതേ ഒരു വൈബ് റംസാനുമായുളള സൗഹൃദത്തില്‍ നിന്ന് കിട്ടി. അവനാണെങ്കില്‍ നല്ല ഗെയിം സ്പിരിറ്റുളള ആളാണ്.

    മണിക്കുട്ടനെ എതിരാളിയായി കണ്ടതിന് കാരണം, ഞങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ കാണിച്ചില്ല: കിടിലം ഫിറോസ്‌മണിക്കുട്ടനെ എതിരാളിയായി കണ്ടതിന് കാരണം, ഞങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ കാണിച്ചില്ല: കിടിലം ഫിറോസ്‌

    ആ ഒരു ഗെയിം സ്പിരിറ്റിന് ഇടയിലും

    ആ ഒരു ഗെയിം സ്പിരിറ്റിന് ഇടയിലും ഞങ്ങളുടെ സൗഹൃദം ഒന്നാമത്തെ ദിവസം മുതല്‍ 77 ദിവസം വരെ ആയപ്പോഴും കൂടിയിട്ടെ ഉളളൂ. അതാണ് റംസാന്റെ വലിയൊരു ക്വാളിറ്റിയായിട്ട് തോന്നിയത്. അത്രയും ടൈറ്റായിട്ടുളള മല്‍സരത്തില് എലിമിനേറ്റ് ആവുമ്പോള്‍ നമ്മള്‍ക്ക് ആദ്യം ഉണ്ടായ സൗഹൃദം ബ്രേക്കാവാതെ അതിന്‌റ ഒരു തീവ്രത കൂടി. ലോക്ഡൗണില്‍ പരസ്പരം കാണാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നു. ഇപ്പോ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ട്. തിരക്കിനിടെയിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വിളിക്കും, റംസാനെ കുറിച്ച് അഡോണി പറഞ്ഞു.

    സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

    Recommended Video

    Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan
    ഒരേ തരം മനുഷ്യരെയാണ് അവിടെ

    ഒരേ മനുഷ്യരെയാണ് അവിടെ ദിവസങ്ങളോളം കാണുന്നത്. പുറത്ത് എന്ത് സംഭവിക്കും എന്ന് വിചാരിച്ച് അവിടെ പെരുമാറാന്‍ കഴിയില്ല. കാരണം എപ്പോ നമ്മള് ചുരുങ്ങുന്നോ അപ്പോ ഒരു മല്‍സരാര്‍ത്ഥി എന്ന നിലയില്‍ നമ്മള് പരാജയമാവും. നമുക്ക് ഒരു ഘട്ടത്തില്‍ ശരി ഏതാണോ അത് ചെയ്യുക. അല്ലാതെ പുറത്ത് എന്താവും നടക്കുകയെന്ന് വിചാരിച്ചാല്‍ നമ്മള് ഒന്നും ചെയ്യാതെ മൂലയ്ക്ക് ഇരിക്കത്തെ ഉളളൂ. ഞാന്‍ ശരിയാണോ അല്ലെയോ എന്നുളളത് ജനങ്ങള്‍ക്ക് വിലയിരുത്താം. 24 മണിക്കൂറുളള കാര്യങ്ങള്‍ ഒന്നോ രണ്ടോ മണിക്കൂറെ കാണിക്കുന്നുളളൂ. എന്താണ് കാണിക്കുന്നത് എന്നത് നമുക്ക് അറിയില്ല. അപ്പോ എതു സമയവും നമ്മള് അലെര്‍ട്ട് ആയിരിക്കുക, അഡോണി വ്യക്തമാക്കി.

    കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ, ബിഗ് ബോസ് താരത്തിന്‌റെ മറുപടികിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ, ബിഗ് ബോസ് താരത്തിന്‌റെ മറുപടി

    മഹാരാജാസ് കോളേജില്‍ പിഎച്ച്ഡി ചെയ്യുകയാണ്

    മഹാരാജാസ് കോളേജില്‍ പിഎച്ച്ഡി ചെയ്യുകയാണ് അഡോണി. നിരവധി പ്രസംഗ മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മാന്യമഹാജനങ്ങളെ, ഒരു നിമിഷം എന്ന ടിവി പരിപാടികളിലാണ് അഡോണി പങ്കെടുത്തത്. ബിഗ് ബോസിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതനല്ലായിരുന്നു അഡോണി. എന്നാല്‍ പിന്നീട് അഡോണിയെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞു. റംസാന്‍, സായി എന്നിവര്‍ക്കൊപ്പം നിന്നാണ് തുടക്കത്തില്‍ അഡോണി മല്‍സരിച്ചത്. പിന്നീട് സായി ഒറ്റയ്ക്ക് നിന്ന് കളിക്കാന്‍ തുടങ്ങിയതോടെ അഡോണി റംസാനൊപ്പം തന്നെ നിന്നു. ബിഗ് ബോസില്‍ അവസാനം വരെ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും 77ാമത്തെ ദിവസം പുറത്താവുകയായിരുന്നു അഡോണി.

    English summary
    bigg boss malayalam season 3; adoney t john opens up bigg boss experience and friendship with ramzan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X