രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞ പ്രണയം; ബിഗ് ബോസിലെ ആദ്യ പ്രണയത്തിന് മൊട്ടിട്ടു, എഞ്ചലും അഡോണിയും ലവ് ട്രാക്കില്‍
ബിഗ് ബോസിന്റെ ആദ്യ സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലായത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. രണ്ടാമത്തെ സീസണ്‍ വന്നപ്പോഴും എല്ലാവരും കാത്തിരുന്നത് ഇതുപോലൊരു പ്രണയം ഉണ്ടാവുമോ എന്നറിയാനാണ്. അത് നടക്കാതെ പോയി. ഇത്തവണ ഒരു പ്രണയം തീര്‍ച്ചയായിട്ടും നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
അവിവാഹിതരായ മത്സരാര്‍ഥികളാണ് മൂന്നാം സീസണില്‍ കൂടുതലായിട്ടും ഉള്ളത്. ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന എഞ്ചലും അഡോണിയും തമ്മില്‍ പരസ്പരം പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്. ഐ ലവ് യൂ പറഞ്ഞ് റോസപ്പൂ കൈമാറുകയും ചെയ്തു. മറ്റ് മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ നിന്നുമായിരുന്നു ഈ പ്രൊപ്പോസല്‍ നടന്നത്. വിശദമായി വായിക്കാം...

വെള്ളമടിക്കണം, സിഗററ്റ് വലിക്കണം, വട്ടില്ല. ഈയൊരു പരിപാടിയുമില്ല. വെള്ളമടിയ്ക്കും സിഗററ്റ് വലിക്കും എതിരായി നില്‍ക്കുന്ന ഒരു പുരുഷനെ ഇന്നത്തെ കാലത്ത് കിട്ടുന്നത് വലിയ പ്രശ്‌നമാണെന്ന് കിടിലം ഫിറോസ് പറയുന്നു. അതൊക്കെ നിര്‍ബന്ധമാണെങ്കില്‍ അവന്‍ അത് കൂട്ടുകാര്‍ക്ക് വാങ്ങി കൊടുക്കും. എന്ന് പറഞ്ഞ ഫിറോസ് അഡോണിയോട് അല്ലേടാ എന്ന് ചോദിക്കുന്നു. ചിരിച്ച് കൊണ്ട് അതേയെന്ന് അഡോണി പറയുകയും ചെയ്തു. പിന്നെയുള്ളത് അവന്റെ വട്ട്. അത് ദിവസവും രണ്ട് നേരം വെച്ച് ഞാന്‍ കാണാറുണ്ട്. നീ ഇപ്പോള്‍ വന്നതല്ലേ ഉള്ളു. അത് കാണാന്‍ ഇരിക്കുന്നതേയുള്ളുവെന്ന് ഫിറോസ് എഞ്ചലിനോട് പറയുന്നു.

അതിനൊപ്പം നമുക്കൊരു ദിവസം അങ്ങനെ നോക്കാം. അത് ശരിയാവുകയാണെങ്കില്‍ പ്രണയവുമായി മുന്നോട്ട് പോകാമെന്ന് എഞ്ചല്‍ അഡോണിയോട് പറഞ്ഞു. തമ്മില്‍ സെറ്റ് ആവുന്നില്ലെങ്കില്‍ ആ വിഷയം അവിടെ തീര്‍ന്നു. പക്ഷേ നീ നാളെ വൈകുന്നേരം വരെ എന്നെ സഹിക്കണം. എന്നെ സഹിക്കുന്നുണ്ടെങ്കില്‍ ഉറപ്പാണെന്ന് എഞ്ചല്‍ പറഞ്ഞപ്പോള്‍ ഇവള്‍ ചുമ്മാതെ പറയുന്നു എന്നായി അഡോണി. ചങ്കൂറ്റത്തോടെ ഒരു പെണ്‍കുട്ടി അങ്ങനെ പറയുമ്പോള്‍ നീ പേടിക്കരുതെന്ന് പറഞ്ഞ് അഡോണിയ്ക്ക് ആത്മവിശ്വാസം കൊടുത്ത് ഫിറോസും എത്തി. ഇനിയിപ്പോ ഞാന്‍ പ്രൊപ്പോസ് ചെയ്യണമെങ്കില്‍ അതിനും തയ്യാറാണെന്ന് എഞ്ചല്‍ പറഞ്ഞിട്ടും അഡോണി സമ്മതിച്ചില്ല.

പിന്നാലെ വീടിനുള്ളില്‍ എത്തിയ എഞ്ചല്‍ അഡോണിയെ പ്രൊപ്പോസ് ചെയ്ത കാര്യം ഡിംപല്‍, അനൂപ് കൃഷ്ണ, മജ്‌സിയ തുടങ്ങി മറ്റ് താരങ്ങളോട് പറഞ്ഞു. ഇത്രയും ചങ്കൂറ്റത്തോടെ ഞാനത് പറഞ്ഞിട്ട് ആ ചെക്കന്‍ തനിക്ക് പേടിയാണെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. അരമണിക്കൂര്‍ സമയം കൊടുത്തു, അതിനുള്ളില്‍ എന്നോട് ഐ ലവ് യൂ പറഞ്ഞാല്‍ മുന്നോട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് കൂടി എഞ്ചല്‍ സൂചിപ്പിച്ചു.
Recommended Video

രാത്രി മുഴുവന്‍ ഞങ്ങളുടെ കൊച്ചിന്റെ ഉറക്കം കളഞ്ഞിട്ട് നിനക്ക് അവളെ വേണ്ടെന്ന് പറഞ്ഞോ എന്ന് ചോദിച്ച് മറ്റ് മത്സരാര്‍ഥികള്‍ ഏറ്റുപിടിച്ചു. നീ അവളോട് ഐ ലവ് യൂ പറയൂ. ബാക്കി അത് കഴിഞ്ഞ് നോക്കാമെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഒടുവില്‍ ഡിംപല്‍ ഇരുവരുടെയും കൈ പിടിച്ച് കൊടുത്തു. ശേഷം ഗാര്‍ഡന്‍ ഏരിയയില്‍ വെച്ച് ഐ ലവ് യൂ എന്ന് പറഞ്ഞ് അഡോണി റോസപ്പൂ കൈമാറി. സഹമത്സരാര്‍ഥികളും ഇതിന്റെ ആവേശത്തിലായിരുന്നു.


Click it and Unblock the Notifications