ആരാണ് ചേച്ചിയെ നോമിനേറ്റ് ചെയ്തതെന്ന് പിന്നീട് അറിയുമ്പോള്‍ ഞെട്ടും, ഭാഗ്യലക്ഷ്മിയോട് അഡോണി

By Prashant V R

ബിഗ് ബോസ് മൂന്നാം സീസണില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടക്കുന്നത്. രമ്യാ പണിക്കരായിരുന്നു ഇത്തവണ എവിക്ഷനില്‍ പുറത്തായത്. റംസാന് പിന്നാലെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി കിടിലം ഫിറോസ് തിരഞ്ഞെടുക്കപ്പെട്ടു. മണിക്കുട്ടന്‍, റിതു മന്ത്ര തുടങ്ങിയവരോട് മല്‍സരിച്ചാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ കിടിലം ഫിറോസ് ഒന്നാമതെത്തിയത്. ലാലേട്ടന്‍ വന്ന എപ്പിസോഡുകള്‍ക്ക് പിന്നാലെ ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം നോമിനേഷനും നടന്നിരുന്നു. ക്യാപ്റ്റനൊഴികെ ഇത്തവണ എല്ലാവര്‍ക്കും നോമിനേഷന്‍ ലഭിച്ചു.

വര്‍ക്കൗട്ട് ഡ്രസില്‍ പോസ് ചെയ്ത് മലൈക, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഇതില്‍ കൂടുതല്‍ നോമിനേഷന്‍ ലഭിച്ചവരാണ് എവിക്ഷനില്‍ എത്തിയത്. ഫിറോസ്-സജ്ന, സായി വിഷ്ണു, ഡിംപല്‍, മജിസിയ, അനൂപ് തുടങ്ങിയവരാണ് ഇത്തവണ എവിക്ഷന്‍ ലിസ്റ്റിലുളളത്. അതേസമയം നോമിനേഷന് പിന്നാലെ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ ഇതേകുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു. ഭാഗ്യലക്ഷ്മി തനിക്ക് കിട്ടിയ വോട്ടുകളെ കുറിച്ച് സന്ധ്യ, കിടിലം ഫിറോസ്, അഡോണി തുടങ്ങിയവരോട് സംസാരിച്ചു.

തനിക്ക് രണ്ട് വോട്ടുകള്‍

തനിക്ക് രണ്ട് വോട്ടുകള്‍ കിട്ടുകയാണെങ്കില്‍ അതില്‍ ഒന്ന് ഡിംപല്‍ ഭാനുവായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്നും ഇത് ഇറങ്ങിയിട്ട് കാണുമ്പോള്‍ ചേച്ചി ഞെട്ടുമെന്നും അഡോണി പറയുന്നു. അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരായിരിക്കും ചെയ്യുക. നമ്മള് വിചാരിക്കും നമ്മളോട് എന്തെങ്കിലും അകല്‍ച്ചയുളളവരാണ് നോമിനേറ്റ് ചെയ്യുക എന്ന്.

എന്നാല്‍ അങ്ങനെയല്ല

എന്നാല്‍ അങ്ങനെയല്ല, ഇറങ്ങിയിട്ട് കാണുമ്പോള്‍ ഞെട്ടും. സംഗതി അതാണ് ഗെയിം. ഭാഗ്യലക്ഷ്മിയോട് അഡോണി പറഞ്ഞു. നമ്മള് ഇപ്പറഞ്ഞപോലെ 50 ദിവസം നില്‍ക്കുമെന്ന കാര്യം ഉറപ്പായെന്ന് ഭാഗ്യലക്ഷ്മിയോടും സന്ധ്യയോടും അഡോണിയോടും കിടിലം ഫിറോസ് പറഞ്ഞു. തുടര്‍ന്ന് പരസ്പരം എല്ലാവരും അഭിനന്ദനങ്ങള്‍ അറിയിച്ചു.

അമ്പത് കഴിയുമ്പോള്‍

അമ്പത് കഴിയുമ്പോള്‍ നമ്മുടെ മനസില്‍ ഒറ്റ ആശയമേ വരാന്‍ പാടുളളൂ എല്ലാ ആഴ്ചയിലും നോമിനേഷന്‍ വേണം. കിടിലം ഫിറോസ് പറഞ്ഞു. അതേസമയം ബിഗ് ബോസ് മൂന്നാം സീസണ്‍ 35 ദിവസങ്ങള്‍ പിന്നിട്ട് മുന്നേറുകയാണ്. മല്‍സരാര്‍ത്ഥികളെല്ലാം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് പേരാണ് ഇതുവരെ ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുന്നത്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
ഇതില്‍ മൂന്ന് പേരും

ഇതില്‍ മൂന്ന് പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരാണ്. മിഷേല്‍, എയ്ഞ്ചല്‍, രമ്യ തുടങ്ങിയവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി പുറത്തായവര്‍. ലക്ഷ്മി ജയന്‍ ബിഗ് ബോസില്‍ നിന്നും ഇത്തവണ പുറത്താവുന്ന ആദ്യ മല്‍സരാര്‍ത്ഥിയായി മാറി. അതേസമയം ബിഗ് ബോസില്‍ ഇത്തവണ നോമിനേഷന്‍ ഫ്രീകാര്‍ഡ് ലഭിച്ച ഒരേ ഒരു വ്യക്തി റംസാനാണ്. അടുത്തിടെയാണ് റംസാന് ബിഗ് ബോസ് കാര്‍ഡ് നല്‍കിയത്. ഇത് ആവശ്യമുളള ഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്നും സുഹൃത്തുക്കളില്‍ ആര്‍ക്കെങ്കിലും നല്‍കാമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും റംസാന്‍ ഈ കാര്‍ഡ് ഉപയോഗിച്ചിട്ടില്ല. കൂടാതെ സഹമല്‍സരാര്‍ത്ഥികളില്‍ ആര്‍ക്കും നല്‍കാനും റംസാന്‍ താല്‍പര്യം കാണിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X