പ്രണയമെന്നും ഗ്രൂപ്പീസമെന്നും കരുതിയവര്‍ക്ക് മുന്നില്‍ വഴക്കടിച്ച് റിതുവും അഡോണിയും
ബിഗ് ബോസിലെ ആദ്യത്തെ ആഴ്ച മത്സരാര്‍ഥികളെ കുറിച്ച് മുന്‍വിധികളൊന്നും ഇല്ലാതെ പോയി. എന്നാല്‍ റിതു മന്ത്രയും അഡോണിയും ചേര്‍ന്നൊരു ഗ്രൂപ്പ് തുടങ്ങിയ തരത്തിലുള്ള ചര്‍ച്ചകള്‍ പുറത്ത് നടന്നിരുന്നു. ഇരുവരും ഒന്നിച്ച് ഗെയിം പ്ലാനുകള്‍ നടത്തുകയും നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചതൊക്കെ പ്രേക്ഷകരും കണ്ടതാണ്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുതിയ മത്സരാര്‍ഥികള്‍ വരുന്നതിന് അനുസരിച്ച് ഓരോരുത്തരും ഗെയിം ട്രാക്കിലേക്ക് മാറിയിരിക്കുകയാണ്. അതുവരെ ചേച്ചിയെന്ന് വിളിച്ച് നടന്നിരുന്ന റിതുവുമായി അഡോണി കഴിഞ്ഞ ദിവസം വഴക്ക് ഉണ്ടാക്കിയിരുന്നു. നിസാരമായ കാര്യത്തിന് വലിയ രീതിയില്‍ ബഹളം വെക്കുകയും നീ എന്ന് അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി.

മുഖം കഴുകി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞത് വെറുതെ അതൊന്ന് നോക്കി കൊടുത്താല്‍ മതിയെന്ന് ആയിരുന്നു. ഡയലോഗ് അടിക്കാന്‍ നിന്നാല്‍ ബാക്കി ഞാന്‍ പറയുമെന്ന് നോബിയോട് പറഞ്ഞതിന് ശേഷം അഡോണി അടുക്കളയിലേക്ക് പോകുന്നു. ഈ സമയത്ത് സായി വിഷ്ണുവുമായി നടന്ന കാര്യമെന്താണെന്ന് റിതു വ്യക്തമാക്കിയിരുന്നു.
റിതു വേറൊരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നത് കൊണ്ടാണ് അവന്‍ പറഞ്ഞത് മനസിലാകാതെ പോയത്. അറിയാണ്ട് പറ്റിയ കാര്യമാണ്. ആ സമയത്ത് രമ്യ എന്റെ അടുത്ത് വന്ന് വേറൊരു അനൂപിന്റെ കാര്യം പറഞ്ഞുവെന്ന് റിതു പറയുന്നത് കേട്ട് വന്ന അഡോണി എന്റെ അടുത്ത് പറഞ്ഞാല്‍ സംസാരിക്കുന്നത് കൂടി കേള്‍ക്കണമെന്ന് ദേഷ്യത്തോടെ പറഞ്ഞു.
Recommended Video
എടാ ഞാന്‍ അവിടെ മറ്റൊരു പ്രശ്‌നം തീര്‍ക്കാന്‍ ഞാന്‍ പോയതായിരുന്നുവെന്ന് റിതു പറഞ്ഞെങ്കിലും അത് കേള്‍ക്കാനുള്ള ക്ഷമ അഡോണിയ്ക്ക് ഇല്ലാതെ പോയി. എന്നോട് പറഞ്ഞ മറുപടി കേള്‍ക്കണമെന്ന് ആവര്‍ത്തിച്ചു. എന്നെ പഠിപ്പിക്കാന്‍ വരുന്നതെന്തിനാണെന്ന് ചോദിച്ച് വീണ്ടും വഴക്ക് ആയതോടെ സായി വിഷ്ണുവും റംസാനും ഇടപെട്ടാണ് അഡോണിയെ തണുപ്പിച്ചത്.


Click it and Unblock the Notifications