​ഗെയിം ​ഗെയിമായിട്ട് കളിക്കണംവായിൽ തോന്നുന്നത് വിളിച്ച് പറയരുത്, അഡോണിയോട് സന്ധ്യ

ബിഗ് ബോസ് സീസൺ 3 നൽപ്പതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസം കൂടുന്തോറും ഗെയിമും കടുക്കുകയാണ്. വിജയ പ്രതീക്ഷയിലാണ് ഓരോ മത്സരാർഥികളും ടാസ്ക്കിനായി എത്തുന്നത്. എന്നാൽ മറ്റ് ആഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ടാസ്ക്ക് സ്വകാര്യ വഴക്കിലേയ്ക്ക് എത്താറില്ല. ടാസ്ക്കിനെ ടാസ്ക്കായി മാത്രമാണ് മത്സരാർഥികൾ കാണുന്നത്. ഗെയിമിനിടയിലെ പ്രശ്നങ്ങൾ പിന്നീട് ഇവർ പറഞ്ഞ് പരിഹരിക്കുന്നുമുണ്ട്.

adony- sadhya

വീക്കിലി ടാസ്ക്കായ കുഴൽപ്പന്ത് കളിയാണ് ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. മത്സരം കയ്യാങ്കളിയിൽ വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കുഴൽപന്തുകളിയുടെ തുടർച്ചയാണ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്. കളിയാണ് ഇപ്പോൾ കാര്യമായിരിക്കുന്നത്. പൊതുവേ അധികം പ്രശ്നങ്ങൾ ഉണ്ടാക്കാത്തവരാണ് അഡോണിയും സന്ധ്യയും. ഇത്തവണ ഇവരാണ് മുഖാമുഖം എത്തിയിരിക്കുന്നത്.

ദേഹോപദ്രവം നടത്തി എന്ന പേരിലാണ് ഹൗസിൽ വഴക്ക് തുടങ്ങിയത്. ആദ്യം മജ്സിയ, ഋതു, ഡിംപൽ തുടങ്ങിയവരാണ് ദേഹോപദ്രവം നടത്തുന്നുവെന്ന് പറഞ്ഞ് വാക്ക്വാദം തുടങ്ങിയത്. ഇത് പിന്നീട് വലിയ വഴക്കാവുകയായിരുന്നു. ഇതിനിടയിൽ അഡോണി സന്ധ്യയുമായി സംസാരം നടന്നിരുന്നു. ഒടുവിൽ ഇരുവരും തമ്മിൽ വലിയ വഴക്കാവുകയായിരുന്നു.. സ്വന്തം ടീമിനോട് മാത്രം ഫേവറേറ്റിസം കാണിക്കല്ലേ എന്ന് പറഞ്ഞാണ് അഡോണി വഴക്ക് തുടങ്ങിയത്.. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി. താൻ സ്വന്തം കാര്യമാണ് നോക്കുന്നതെന്നും അത് നല്ല രീതിയിൽ തന്നെയാണ് ചെയ്യുന്നതെന്നും സന്ധ്യ പറയുന്നു. വഴക്ക് രൂക്ഷമാകുമ്പോൾ പ്രശ്നത്തിൽ റംസാൻ ഇടപെടുകയായിരുന്നു. അഡോണിയെ അവിടെ നിന്ന് പിടിച്ചു മാറ്റുകയായിരുന്നു.

​ഗെയിം ​ഗെയിമായിട്ട് കളിക്കണമെന്നും അല്ലാതെ വായിൽ തോന്നുന്നത് വിളിച്ച് പറയുകയല്ല വേണ്ടതെന്ന് സന്ധ്യ പറയുന്നുണ്ട്. എന്നാൽ സന്ധ്യ ​ഗെയിം കളിക്കാതെ മാളത്തിൽ കയറി ഒളിച്ചിരിക്കുന്നുവെന്നാണ് അഡോണിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X