റംസാന്‍ ഉണ്ടാവില്ല, ഫൈനല്‍ ഫൈവില്‍ എത്തുന്നവര്‍ ഇവരെന്ന് പ്രവചിച്ച് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ശക്തരായ മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. ഡിംപല്‍ തിരിച്ചെത്തുന്നതോടെ പലരുടെയും ഗെയിം സ്ട്രാറ്റര്‍ജി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലാണ് ഡിംപല്‍ വരുന്നത്. ഡിംപല്‍ തിരിച്ചെത്തുന്നതും സഹമല്‍സരാര്‍ത്ഥികള്‍ സ്വീകരിക്കുന്നതുമെല്ലാം കഴിഞ്ഞ ദിവസം പ്രൊമോയില്‍ കാണിച്ചിരുന്നു. ആരെയും പുറത്താക്കാതെയാണ് ബിഗ് ബോസിന്‌റെ പുതിയ ആഴ്ച ആരംഭിച്ചത്.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം
എന്നാല്‍ ഇനിയുളള എവിക്ഷനില്‍ ഒരാളോ ഒന്നില്‍ കൂടുതല്‍ പേരോ പുറത്താകാനുളള സാധ്യതകളുണ്ട്. അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കഠിനവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കുന്നത്. വ്യത്യസ്ത ഗെയിം സ്ട്രാറ്റജികളാണ് പലരും ഷോയില്‍ പിടിച്ചുനില്‍ക്കാനായി ഉപയോഗിക്കുന്നത്.

ഡിംപല്‍ കൂടി വരുന്നതോടെ ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ വീണ്ടും പത്ത് ആവും. അതേസമയം ബിഗ് ബോസില്‍ ഇത്തവണ ആരൊക്കെയാവും ഫൈനലില്‍ എത്തുന്നതെന്ന് അറിയാന്‍ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മണിക്കുട്ടന്‍, കിടിലം ഫിറോസ്, ഡിംപല്‍ എന്നിവരുടെ പേരുകള്‍ മുന്‍പേ തന്നെ ബിഗ് ബോസ് ആരാധകര്‍ ഫൈനലിസ്റ്റുകളായി പ്രവചിച്ചിരുന്നു.

ഇവര്‍ എന്തായാലും ഫൈനലില്‍ എത്തുമെന്ന ഉറപ്പിലാണ് ആരാധകര്‍. അതേസമയം ഇവര്‍ക്കൊപ്പം ഫൈനല്‍ ഫൈവില്‍ എത്തുന്ന മറ്റു മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ശക്തനായ ഒരു മല്‍സരാര്‍ത്ഥിയായതുകൊണ്ട് സായി വിഷ്ണുവും ഇവര്‍ക്കൊപ്പം ഉണ്ടാവുമെന്ന് പലരും പറയുന്നു. സായി വിഷ്ണു നാലാമത്തെ ഫൈനലിസ്റ്റ് ആവുകയാണെങ്കില്‍ അഞ്ചാമത്തെ ഫൈനലിസ്റ്റായി റിതു, അനൂപ്, റംസാന്‍ എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നു.

അതേസമയം ഫൈനല്‍ ഫൈവ് മല്‍സരാര്‍ത്ഥികളെ പ്രവചിച്ചുകൊണ്ടുളള ഒരു പോസ്റ്റിന് താഴെയായി റംസാന്‍ എത്തില്ലെന്ന കമന്റുകളുമായി പ്രേക്ഷകര്‍ എത്തിയിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിന് താഴെയാണ് റംസാന്‍ ഫൈനലില്‍ എത്തില്ലെന്ന അഭിപ്രായവുമായി ചിലര്‍ എത്തിയത്. റംസാന്‍ ഉണ്ടാവില്ലെന്നും അനൂപ്/ ഋതു ഇവരില്‍ ഒരാള്‍ എത്തുമെന്നും കമന്റുകള്‍ വരുന്നു.

ഋതു അല്ലെങ്കില്‍ അനൂപ് എത്തുമെന്നും റംസാന് ഫൈനലില്‍ എത്താന്‍ യോഗ്യതയില്ലെന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. റംസാന്‍ അടുത്ത വീക്കില്‍ പോവുമെന്നും റിതുവായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുകയെന്നും മറ്റു ചിലര്‍ കുറിക്കുന്നു. അതേസമയം കിടിലം ഫിറോസില്ലാതെ ഫൈനല്‍ ഫൈവ് പ്രവചിച്ചും ബിഗ് ബോസ് ആരാധകര്‍ എത്തുന്നുണ്ട്.
Recommended Video

അവരുടെ ലിസ്റ്റില്‍ മണിക്കുട്ടന്‍, സായി, ഡിംപല്‍, അനൂപ്, റിതു എന്നിവരുടെ പേരുകളാണ് ഉളളത്. ബിഗ് ബോസ് ഫൈനലിനായി ഇനി വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. പ്രേക്ഷകരുടെ വോട്ടിംഗും ബിഗ് ബോസ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണാകമാവും. നിലവില്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്കെല്ലാം മികച്ച പിന്തുണയാണ് പുറത്ത് ലഭിക്കുന്നത്. പലരുടെയും പേരില്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.


Click it and Unblock the Notifications