എഞ്ചലിനെ പൊട്ടിക്കരയിപ്പിച്ച ദോശ പ്രശ്‌നം; ഭക്ഷണത്തിന്റെ പേരില്‍ വഴക്ക് കൂടി ഡിംപലും ഫിറോസും
പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാളും കിടിലന്‍ മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലേക്ക് കൊണ്ട് വന്നത്. ഓരോരുത്തരും ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയ എഞ്ചലിനെ ചുറ്റിപറ്റിയാണ് മത്സരാര്‍ഥികള്‍.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
മണിക്കുട്ടനോട് ഇഷ്ടം തോന്നിയെന്ന കഥ പറഞ്ഞ് ബിഗ് ബോസിലേക്ക് എത്തിയ എഞ്ചലിന് മറ്റൊരു പ്രണയത്തിനുള്ള വഴി തുറന്ന് കിട്ടിയിരുന്നു. എന്നാല്‍ ആദ്യത്തെ ദിവസം തന്നെ കരയാനുള്ള സാഹചര്യമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. പുറത്ത് വന്ന പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത് പ്രകാരം വീടിനുള്ളില്‍ ഭക്ഷണത്തിന്റെ പേരില്‍ വഴക്ക് തുടരുകയാണെന്നാണ്. വിശദമായി വായിക്കാം...

രാവിലെ ഡിംപല്‍, മജ്‌സിയ എന്നിവര്‍ ചേര്‍ന്ന് പ്രഭാതഭക്ഷണം തയ്യാറാക്കുകയായിരുന്നു. ഇതിനിടെ എഞ്ചല്‍ എനിക്കൊരു ദോശ കൂടി തരാമോന്ന് ചോദിക്കുന്നു. ഇത് കേട്ട് നിന്ന ഫിറോസ് ഖാന്‍ കൊടുത്തോ, ഇവിടുത്തെ ആദ്യത്തെ കുട്ടിയല്ലേ എന്ന് പറയുന്നുണ്ട്. പിന്നാലെ എഞ്ചലിന് ഡിംപല്‍ ദോശ കൊടുത്തു. എഞ്ചല്‍ അത് കഴിക്കുകയും ചെയ്തു. മോള് കഴിച്ചോളാന്‍ ഫിറോസ് പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കഴിച്ചോ പിന്നെ പറയാമെന്നാണ് അടുത്ത ഡയലോഗില്‍ ഡിംപല്‍ എഞ്ചലിനോടും ഫിറോസിനോടുമായി പറയുന്നത്.

സ്വന്തം പാത്രത്തില്‍ നിന്നും കൊടുത്തത് സംസാരിക്കണ്ടേ എന്ന് മസ്ജിയയെ ചൂണ്ടി ഡിംപല്‍ പറഞ്ഞിരുന്നു. എന്നാല്‍ഒരു ദോശയ്ക്ക് വേണ്ടി എന്താണ് ഡിംപലെ ഇങ്ങനെയെന്ന് ചോദിച്ച് ഫിറോസ് ശബ്ദമുയര്‍ത്തി. ഓഹോ എന്റേതാണ് അവള്‍ക്ക് കൊടുത്തതെന്ന് ഡിംപല്‍ ആവര്‍ത്തിക്കുന്നു. വീണ്ടും പ്രശ്‌നത്തില്‍ ഫിറോസ് ഇടപെട്ടതോടെ നിങ്ങളെ ഇങ്ങോട്ട് ഞാന്‍ വിളിച്ചോ എന്ന് ഡിംപല്‍ ഫിറോസിനോട് ചോദിക്കുന്നു. എല്ലാം കണ്ട് നിന്ന ഭാഗ്യലക്ഷ്മി ഇതൊക്കെ ചെറിയ കാര്യമല്ലേ, വിട് ഫിറോസെ എന്ന് പറഞ്ഞ് പുറത്തേക്ക് പോവുന്നു.

ഇതിന് മുന്‍പും ഞാന്‍ ഫുഡിന്റെ കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോന്ന് നിങ്ങള്‍ പറയൂ, എന്ന് ഫിറോസിനോട് ഡിംപല്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഒരു ദോശയുടെ പേരില്‍ കേള്‍ക്കേണ്ടി വന്ന വഴക്കോര്‍ത്ത് എഞ്ചല്‍ കരച്ചിലായി. റിതു മന്ത്ര, സൂര്യ, സന്ധ്യ മനോജ്, സജ്‌ന എന്നിവര്‍ ചേര്‍ന്ന് എഞ്ചലിനെ ആശ്വസിപ്പിക്കുന്നുണ്ട്. എന്തായാലും ഫുഡിന്റെ പേരില്‍ ബിഗ് ബോസ് വീട്ടില്‍ വലിയ യുദ്ധങ്ങള്‍ തന്നെ ഇനിയുള്ള ദിവസങ്ങളില്‍ നടക്കുമോ എന്ന് കണ്ടറിയേണ്ടി വരും.

മറ്റുള്ളവര്‍ക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡിംപല്‍ പഴികേട്ടിരുന്നു. ഒരു ദിവസം ഒന്നിലധികം തവണ ചായ ഉണ്ടാക്കി റേഷന്‍ തീര്‍ത്തു എന്നാണ് പലരും പരാതി പറഞ്ഞത്. എന്നാല്‍ വിശക്കുന്നവര്‍ ചോദിക്കുമ്പോള്‍ ഭക്ഷണം കൊടുക്കാതിരിക്കുന്നത് മര്യാദയാണോന്ന് പല തവണ ഡിംപല്‍ എല്ലാവരോടും ചോദിക്കാറുണ്ട്. ഇത്തവണ ദോശയുടെ പ്രശ്‌നത്തിന് പിന്നില്‍ നടന്നതെന്താണെന്ന് വൈകാതെ അറിയാം.


Click it and Unblock the Notifications