മണിക്കുട്ടനും സൂര്യയ്ക്കും പിന്നാലെ റംസാനും പുതിയ നേട്ടം, നന്ദി പറഞ്ഞ് താരം, ആഘോഷമാക്കി ആരാധകര്‍
ബിഗ് ബോസിന് മുന്‍പ് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് റംസാന്‍. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് റംസാന്‍ ശ്രദ്ധേയനായത്. ഒപ്പം സിനിമകളില്‍ അഭിനയിച്ചും താരം എത്തി. ഡാന്‍സറായി തിളങ്ങിയ ശേഷമാണ് റംസാന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പങ്കെടുക്കുന്നത്. തുടക്കം മുതല്‍ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റംസാന്‍. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം മികച്ച പ്രകടനമാണ് റംസാന്‍ കാഴ്ചവെച്ചത്.
മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
അതുകൊണ്ട് തന്നെ ഇത്തവണ റംസാനും ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ചു. ശക്തനായ മല്‍സരാര്‍ത്ഥി എന്നാണ് റംസാനെ പൊതുവെ എല്ലാവരും വിശേഷിപ്പിക്കാറുളളത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ താരം എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

അതേസമയം സൂര്യയ്ക്കും മണിക്കുട്ടനും പിന്നാലെ റംസാനും ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മണിക്കുട്ടന്‌റെയും സൂര്യയുടെയും ബിഗ് ബോസ് ഡാന്‍സിന് അഞ്ച് മില്യണിലധികം കാഴ്ചക്കാരെ യൂടൂബില്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ റംസാനും തന്റെ നേട്ടത്തിന്‌റെ സന്തോഷം പങ്കുവെച്ച് എത്തി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആണ് ബിഗ് ബോസ് താരം ഇത് വിവരം അറിയിച്ചത്.

ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ മുതല്‍ റംസാനും നടി സാനിയ അയ്യപ്പനും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുളള കവര്‍ ഡാന്‍സ് വേര്‍ഷന്‍ വീഡിയോ പുറത്തിറങ്ങിയത് അടുത്തിടെയാണ്. സാനിയ അയ്യപ്പന്‍ തന്‌റെ യൂടൂബ് ചാനലിലൂടെയാണ് റംസാനൊപ്പമുളള വീഡിയോ പുറത്തുവിട്ടത്. ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും മല്‍സരിച്ചഭിനയിച്ച ഗോലിയോന്‍ കി രാസ്ലീല രാംലീല എന്ന ചിത്രത്തിലെ അംഗ് ലഗാ ദേ എന്ന പാട്ടിനൊപ്പമാണ് റംസാനും സാനിയയും ചുവടുവെച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായ് നാലിന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതുവരെ 55 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിരിക്കുകയാണ്. മണിക്കുട്ടന്‌റെയും സൂര്യയുടെയും വീഡിയോ 5 മില്യണ്‍ നേടിയതിന് പിന്നാലെയാണ് റംസാനും ആ നേട്ടത്തില്‍ എത്തിയത്. വീഡിയോ കണ്ട് പിന്തുണച്ചവര്‍ക്കെല്ലാം റംസാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി പറഞ്ഞു. മുന്‍പും റംസാന്റെ നിരവധി ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Recommended Video

അതേസമയം ബിഗ് ബോസ് ഫൈനലില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ റംസാനും എത്തുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. താരത്തിന് പിന്തുണയുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം നന്ദി അറിയിച്ച് റംസാന്‍ എത്തിയിരുന്നു. ലൈവ് വീഡിയോകളിലൂടെ നടന്‍ എല്ലാവരുമായും സംസാരിച്ചു. ബിഗ് ബോസിന് ശേഷം മാസ്റ്ററിലെ ഒരു പാട്ടിനൊപ്പം ചെയ്ത വീഡിയോയ്ക്കും റംസാന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. കൂട്ടുകാര്‍ക്കൊപ്പം ചെയ്ത വീഡിയോ ആണ് അടുത്തിടെ തന്‌റെ പേജിലൂടെ ബിഗ് ബോസ് താരം പങ്കുവെച്ചത്.


Click it and Unblock the Notifications