For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയുടെ പ്രേമനാടകം സഹിക്കാൻ പറ്റുന്നില്ല; ആ മണിക്കുട്ടനെ ഒന്ന് വിട്ടുപിടി, ബോസേട്ടൻ തന്നെ പറയാമോന്ന് അശ്വതി

  |

  ബിഗ് ബോസില്‍ നിന്ന് ഈ ആഴ്ച പുറത്ത് പോവാന്‍ സാധ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ നോമിനേഷനില്‍ ആറ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്‌പോണ്‍സര്‍ ടാസ്‌കും മറ്റുമായി കുഴപ്പമില്ലാത്ത ഒരു ദിവസമായി ബിഗ് ബോസ് പോയി. ഇടയ്ക്ക് സൂര്യയുടെ പ്രേമത്തെ പൊളിച്ചടുക്കി മണിക്കുട്ടന്‍ എത്തിയതും രസകരമായിരുന്നു.

  ഇതെല്ലാം കോര്‍ത്തിണക്കി ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി അശ്വതി. സ്ഥിരമായി ഫേസ്ബുക്കില്‍ റിവ്യൂ എഴുതാറുള്ള അശ്വതി ഇന്ന് നടന്ന ഓരോ കാര്യങ്ങളെ കുറിച്ചും വിശദമായി എഴുതിയിരിക്കുകയാണ്.

  അല്ലേലും നോമിനേഷന്റെ അന്ന് രാവിലെ ഒരു വല്ലാത്ത മോര്‍ണിംഗ് ടാസ്‌ക് കൊടുക്കുക എന്നത് ബോസേട്ടന്റെ ഒരു കുഞ്ഞ് വികൃതി ആണ്. ഈ വീട്ടില്‍ സംശയം ഉള്ളവരെ കാരണ സഹിതം പറയാന്‍ അപ്പോളേ ഞാന്‍ ഊഹിച്ചു ഇതില്‍ സൂര്യയെ ആയിരിക്കും എല്ലാര്‍ക്കും ഡൗട്ട് എന്നു. അതുപോലെ തന്നെ. അനൂപ് സൂര്യയെ കുറിച്ച് വ്യക്തമാക്കിയ കാര്യം സത്യം തന്നെ ആയിരുന്നു. നമ്മള്‍ അത് കണ്ടതുമാണ്. പ്രത്യേകിച്ചു ഇന്നലെ അഡോണി പോയപ്പോള്‍ കരഞ്ഞതായി എല്ലാരും കണ്ടുകാണുമല്ലോ..ല്ലോ.. ല്ലെ? രമ്യ പറഞ്ഞത് എന്താണെന്നു രമ്യക്കുപോലും മനസിലായില്ലന്ന് തോന്നണു.

  സായി സാധാരണ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വ്യക്തത ഉണ്ടാകാറില്ല. പക്ഷെ ഇന്ന് ഋതുവിനെ കുറിച്ചുള്ള സംശയം വ്യക്തമായി തന്നെ അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്. ഋതു ടാസ്‌ക് ചെയ്യാന്‍ മറന്നുപോയി സായിയുടെ തുറന്നു പറച്ചില്‍ ആള്‍ക്ക് ഇഷ്ട്ടായില്ല. അതോണ്ട് ക്ലാരിഫിക്കേഷന്‍ നടത്തിയിട്ട് പോയി. ബാക്കിയുള്ളവരുടെ കാണിച്ചില്ല. പ്ലസ്സില്‍ ആയിരിക്കും.

  നോമിനേഷന്‍: 'പാവകളി, പുച്ഛം, പ്രതിഛായ ഭയം, നീതിനിഷേധം, ടാസ്‌ക് ലെറ്റര്‍ വായിക്കാനുള്ള ആത്മവിശ്വാസ കുറവ്, നിലപാടില്ലായ്മ എന്നീ കാരണങ്ങളാല്‍ നോമിനേഷനില്‍ വന്നവര്‍' ന്റെ ബോസേട്ടാ ഇങ്ങക്കെന്നാ ആരൊക്കെ എന്തൊക്കെയാ പറഞ്ഞെന്നു ആ ടീവിയില്‍ ഇട്ടു കൊടുക്കാരുന്നോ? അതല്ലേ ഒന്നുടെ ഒരു രസം ഉണ്ടാകുമായിരുന്നത്, അല്ലേല്‍ ഓപ്പണ്‍ നോമിനേഷന്‍ കൊടുക്കാമായിരുന്നു. ഓഹ് ചെയ്യൂല എന്നറിയാം, പിന്നെ പറഞ്ഞെങ്കിലും ആശ്വാസം കണ്ടെത്താലോ. അപ്പോള്‍ ഋതു, സൂര്യ, രമ്യ, സായി, റംസാന്‍ (നേരത്തെ തിരഞ്ഞെടുക്കപ്പെട്ടത്), മണിക്കുട്ടന്‍ എന്നിവരാണ് ഇപ്രാവശ്യം നോമിനേഷനില്‍ ഉള്ളത്. മണിക്കുട്ടന്‍ കൂടെ നിന്ന രമ്യയെ നോമിനേറ്റ് ചെയ്തു, സൂര്യയെ ബെര്‍തെ വിട്ടിരിക്കുന്നു! 'നാന്‍ അപ്പിടിയെ ഷോക്ക് ആയിട്ടേന്‍' നോബിചേട്ടാ ഇങ്ങള് രക്ഷപെട്ടിരിക്കുന്നു പൊളിക്കു പൊളിക്കു.

  ഇപ്രാവശ്യം ഋതുവിന്റെ വരവിനെ ആണ് കാണുന്നത്. നമ്മക്ക് ഞായര്‍ വരെ കാത്തിരിക്കാം! സ്‌പോണ്‍സര്‍ ടാസ്‌ക് ചളി പറഞ്ഞും ബോര്‍ അടിപ്പിച്ചും ചാനല്‍ മാറ്റാം എന്നു വരെ ചിന്തിക്കാന്‍ തോന്നിപ്പിച്ചതില്‍ അവര്‍ വിജയം കൈവരിച്ചിരിക്കുന്നു. (എനിക്ക് തോന്നിയതാണ് പറഞ്ഞതെ) ഹോ ഇപ്രാവശ്യം പാസ്താ ആണ് സ്‌നേഹസമ്മാനം. മുട്ടായി ആണേല്‍ ഇന്ന് ഞാന്‍ ചെന്നൈക്ക് വിളിച്ചേനേം. ആ പാവങ്ങള്‍ക്ക് ഇനിയും മുട്ടായി കൊടുത്തു നശിപ്പിക്കല്ലേന്ന് പറയാന്‍. സൂര്യയുടെ ജഡ്ജിങ് ഷെഫ് കപൂര്‍ പോലും ഇത്ര ആറ്റിട്യൂട് ഇടുലാ.

  അനൂപ്- ഋതു ടീമിന് സമ്മാനം കിട്ടി ലെമണ്‍ മിന്റ് ഉണ്ടാക്കിയതിന്. ധോ അടുത്ത ടാസ്‌ക്. രാവിലെ ഉടക്കുന്ന ടാസ്‌ക് ആണേല്‍ വൈകുന്നേരം സോപ്പ് പതപ്പിക്കല്‍ ടാസ്‌ക് ആയിരുന്നു. എനിക്ക് ഒറക്കം വരുന്നേ. ഒന്നാമത് ഒറക്കം വന്നിരിക്കുവായിരുന്നു. ഒപ്പം മിന്നാരത്തിലെ പാട്ടും കൂടായപ്പോള്‍ ശുഫം. ഋതു ഒരു സ്‌പെഷ്യല്‍ താങ്ക്‌സ് എന്റെയും കെട്ടിയോന്റെയും പ്രിയപ്പെട്ട പാട്ട് ആയ 'പൂനിലാ മഴനനയും'പാടി തന്നതിന്. സൂര്യ ഒന്നും പറയുന്നില്ല കുട്ട്യേ. ഒന്നും പറയുന്നില്ല. നമിച്ച് സാഷ്ടാങ്കം വീണു നമിക്കുന്നു.

  കുട്ടി നിന്റെ പ്രേമ നാടകം കൂടി സഹിക്കാന്‍ വയ്യാതെ ആണ് ഒരിക്കല്‍ ആ മണിക്കുട്ടന്‍ ഇറങ്ങി പോയത്. തിരിച്ചു കയറിയെങ്കിലും ആ പഴയ എനര്‍ജി തിരിച്ചു വരുന്നതേ ഉള്ളു. വെറുതെ വിട്ടൂടെ കുട്ട്യേ? ആ പെങ്കൊച്ചിനെ വിശേഷം ചോയ്ക്കനെന്ന പോലെ കണ്‍ഫെഷന്‍ റൂമില്‍ വിളിച്ച് വരുത്തി ഒന്ന് ഉപദേശിക്കാവോ? റിക്വസ്റ്റ് ആണ് ഒരു പ്രേക്ഷകയുടെ. പറ്റുലാ ല്ലെ. പ്ലസ്സില്‍ സൂര്യ ഇന്നലെ വീടിനുള്ളിലെ 'കാണ്ടാമൃഗം' ലേലത്തിനു പിടിച്ചതിനു റംസാന്‍, നോബിചേട്ടന്‍, സായി എന്നിവര്‍ അലക്കി വാരിയത് നല്ല രസമായിരുന്നു. സൂര്യയുടെ ആ കോണ്‍ഫിഡന്‍സ് അടിപൊളി. കണ്ടാമൃഗം പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ഫേമസ് ആയി കാണും എന്നുള്ള വീക്ഷണം. എല്ലാം കൊള്ളാം മോളെ പക്ഷെ ആ മണിക്കുട്ടനെ ഒന്ന് വിട്ടുപിടി.

  English summary
  Bigg Boss Malayalam Season 3: Again Actress Aswathy Opens Up About Soorya Menon's Love Track
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X