ഭാഗ്യലക്ഷ്മി രണ്ടാം തവണ ആ കെണിയില്‍ പെട്ടു; ഇനിയും പിടി കൊടുക്കാത്തത് കിടിലനാണ്; ഡെയിഞ്ചറെ കുറിച്ച് ആരാധകര്‍

ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായിട്ടാണ് ദമ്പതിമാര്‍ പങ്കെടുക്കുന്നത്. ആ ക്രെഡിറ്റ് ഫിറോസ്-സജ്‌ന ദമ്പതിമാര്‍ ചേര്‍ന്ന് സ്വന്തമാക്കി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തിലേക്ക് എത്തിയ ഇരുവരും ശക്തരായ മത്സരാര്‍ഥികളാണ്. തുടക്കത്തില്‍ സജ്‌ന വീക്ക് ആയിരുന്നെങ്കിലും പിന്നീട് ആക്ടീവായി. അതേ സമയം എല്ലാവരെയും ചൊറിഞ്ഞ് വഴക്കുണ്ടാക്കുന്ന ഗെയിം സ്ട്രാറ്റര്‍ജിയാണ് ഫിറോസിന്റേത്.

ബാലതാരത്തിൽ നിന്നും നായികയിലേക്ക്, എസ്തർ ആളാകെ മാറി പോയി! ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് കാണാം

വന്ന ആദ്യ ദിവസം മുതല്‍ ഫിറോസ് അതിന് വേണ്ടിയാണ് ശ്രമിക്കുന്നതും. മറ്റുള്ളവരുടെ മുഖംമൂടി അഴിച്ച് മാറ്റുമെന്ന് പറഞ്ഞ് അദ്ദേഹമുണ്ടാക്കുന്ന വഴക്കുകള്‍ മര്‌റുള്ളവര്‍ക്കും വ്യക്തമായി തുടങ്ങിയിരിക്കുകയാണ്. പലരും ഫിറോസ് വഴക്ക് ഉണ്ടാക്കാന്‍ വരുമ്പോള്‍ മിണ്ടാതിരുന്ന് തുടങ്ങി. ഇതേ കാര്യത്തില്‍ ചില നിഗമനങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് ഓഫീഷ്യൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ഫിറോസിൻ്റെ ഗെയിം തന്ത്രങ്ങളെ കുറിച്ച് പറയുകയാണ്.

 ഫിറോസ് കണ്ടന്റ് ഉണ്ടാക്കുന്നു

ഭാഗ്യലക്ഷ്മി, കിടിലം, നോബി പോലുള്ളവരുടെ വിചാരം ബിഗ് ബോസ് എന്നാല്‍ കുറെ നന്മമരം, കോമഡി കാണിച്ചു പലരോടും പല കാര്യങ്ങള്‍ക്കും കണ്ണടച്ചു. എന്നാല്‍ അപ്പുറത്ത് ഇരുന്നു അയല്‍ക്കൂട്ടം കൂടി അവരെ കുറിച്ചു പരദൂഷണം പറഞ്ഞു മുന്നോട്ടു പോയാല്‍ ജനങ്ങള്‍ അതു കണ്ടു കയ്യടിച്ചു വോട് ചെയ്യത് അവര്‍ക്ക് ആ ട്രോഫി കയ്യില്‍ വെച്ചു കൊടുക്കുന്ന ഒരു പ്രോഗ്രാം എന്നതാണ്. ജനങ്ങള്‍ ഇതു കാണുന്നത് നിങ്ങളുടെ വളിച്ച പരദൂഷണവും ചീഞ്ഞ കോമഡിയും കാണാന്‍ അല്ല..ചോദിക്കേണ്ടത് ചോദിക്കേണ്ടടുത് ചോദിക്കണം..ഇങ്ങോട്ട് ഒരു പണി തന്നാല്‍ അങ്ങോട്ടും കൊടുക്കണം.

 ഫിറോസ് കണ്ടന്റ് ഉണ്ടാക്കുന്നു

കഴിഞ്ഞ സീസണുകളില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉണ്ടായിരുന്നതും അങ്ങനെ ചെയ്തവര്‍ക്കാണ്.സീസണ്‍ ഒന്നില്‍ സാബു ചെയ്തതും ഇതു തന്നെ. പക്ഷെ പുള്ളി കേറി ചൊറിയുമ്പോള്‍ അപ്പുറത്ത നിക്കുന്നവന് തിരിച്ചു പറയാന്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്നു ഉറപ്പു വരുത്തി തന്നെ ആണ് അടിക്കാര്‍. സാബു വിന്റെ ഡയലോഗ് കൊണ്ട് കണ്ടു നിക്കുന്ന പ്രേക്ഷകനു കയ്യടിക്കാനും ഇരുന്നു മേടിച്ചു കൂട്ടുന്നവന് ഒന്നും മിണ്ടാതെ നില്‍ക്കാനുമേ തോന്നത്തുള്ളു. അതാണ് കഴിവ്.

 ഫിറോസ് കണ്ടന്റ് ഉണ്ടാക്കുന്നു

സീസണ്‍ 2 വിലും ഇതു തന്നെ ആയിരുന്നെങ്കിലും രജിത്തിന് നിലപാട് കൊണ്ടും ചില വന്‍ മണ്ടത്തരങ്ങള്‍ കൊണ്ടും സാബുവിന്റെ താഴെയെ സ്ഥാനം ഉള്ളു. ഇനി ഈ സീസന്‍ നോക്കിയാല്‍ അങ്ങനെ തിരഞ്ഞു പിടിച്ചു പണി കൊടുക്കുന്നത് ഫിറോസ് ആണ്. അതില്‍ അയാള്‍ പലപ്പോഴും വിജയിക്കുന്നുണ്ട്. പക്ഷെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ചിലപ്പോ കണ്ടു നില്‍ക്കുന്ന പ്രേക്ഷകന് അരോചകമായി തോന്നും. പല നിലപാടുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. മിഷേല്‍ വഴി ആദ്യം പണി ഡിംപലിന്.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
 ഫിറോസ് കണ്ടന്റ് ഉണ്ടാക്കുന്നു

പിന്നെ ഫിറോസ് ഉന്നം വെച്ചത് കിടിലത്തിനെ ആണെങ്കിലും ഇതുവരെ പുള്ളി പിടി കൊടുത്തില്ല.. രണ്ടാമത് കെണി വെച്ചത് ഭാഗ്യത്തിന്. അതില്‍ അമ്മച്ചി വന്‍ ഡയലോഗ് ഓകെ അടിച്ചു രക്ഷപെട്ടെങ്കിലും രണ്ടാമത്തെ കെണിയില്‍ പെട്ടു. കരഞ്ഞു മെഴുകി. മൂന്നാമത് ആര്‍ക്കു പണി കൊടുക്കും എന്നു വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് സായി ഇങ്ങോട്ടു വന്നു ചൊറിഞ്ഞത്. അതിനു ഇന്നലെ തിരിച്ചു അടിച്ചു. പിന്നെ ലീസറ്റില്‍ ഉണ്ടായിരുന്നത് അനൂപ് ആണ്. ആഅവനു ആണ് .ഇങ്ങനെ തിരഞ്ഞു പിടിച്ചു പണി കൊടുത്തു പുള്ളി അവസാനം വരെ പോവും. കണ്ടന്റ് ഉള്ളത് കൊണ്ട് ബിഗ് ബോസ് ഹാപ്പി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X