twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം

    |

    ബിഗ് ബോസ് ഷോ തുടങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ഥികള്‍ ഷോ യിലേക്ക് എത്തുന്നത്. എന്നാല്‍ വന്ന ഉടന്‍ വീടിനുള്ളില്‍ യുദ്ധകളമാക്കി മാറ്റിയിരിക്കുകയാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. തുടക്കം മുതല്‍ ശക്തമായ മത്സരം കാഴ്ച വെച്ച ഡിംപലുമായിട്ടാണ് മിഷേല്‍ ഏറ്റുമുട്ടിയത്. മരിച്ച് പോയ ബാല്യകാല സുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് ഡിംപല്‍ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടി കാണിച്ചാണ് മിഷേല്‍ എത്തിയത്.

    ഈ ലോകത്ത് ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ പേര് പറയുന്നത് തനിക്കിഷ്ടല്ലെന്ന് ചൂണ്ടി കാണിച്ച് ഡിംപല്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ എപ്പിസോഡില്‍ ഇരുവരും തമ്മിലുണ്ടായ സംസാരവും ഇതുമായി ബന്ധപ്പെട്ട് മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ നടന്ന തര്‍ക്കങ്ങളുമാണ് ശ്രദ്ധേയമായത്. എന്നാല്‍ ഈ പ്രശ്‌നം തീര്‍ന്നിട്ടില്ല. വീണ്ടും ഡിംപലും മിഷേലും തമ്മില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്.

    ബിഗ് ബോസില്‍ എത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മിഷേലും ഡിംപലും പരസ്പരം അറിയുന്നവരാണ്. ഇതൊക്കെയാണ് ഡിംപലിന്റെ കഥയില്‍ സത്യമില്ലെന്ന് മിഷേല്‍ ആരോപിക്കാന്‍ കാരണം. എന്നാല്‍ വീണ്ടും ഇതേ വിഷയത്തില്‍ ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇക്കാര്യം ഇനി സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡിംപല്‍ മിഷേലിന്റെ അടുത്ത് വന്നത്.

    michelle-dimple

    പുറത്ത് നമ്മള്‍ തമ്മില്‍ ഒത്തിരി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. നീ ഇവിടെ പറഞ്ഞ കാര്യം പുറത്ത് ആളുകള്‍ക്ക് തോന്നിയ സംശയം മാത്രമേ ഞാന്‍ ചോദിച്ചുള്ളു. മരിച്ച് പോയ ഒരാളെ കുറിച്ച് നീ പറഞ്ഞ കഥയില്‍ എനിക്കൊരു സംശയം ഉണ്ടെന്നേ പറഞ്ഞുള്ളു. എന്റെ കൈയില്‍ അതിനുള്ള തെളിവുണ്ടെന്ന് പറഞ്ഞ മിഷേല്‍ നിങ്ങള്‍ പറയുന്നത് നുണയാണെന്ന് ആവര്‍ത്തിക്കുന്നു. അങ്ങനെ ഒരു തെളിവ് ഉണ്ടെങ്കില്‍ അത് നിന്റെ തലയില്‍ ഇട്ടോളാനാണ് ഡിംപല്‍ പറഞ്ഞത്.

    വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

    നാല് വര്‍ഷത്തോളമായി തമ്മില്‍ പരിചയം ഉണ്ടെന്ന് മിഷേല്‍ പറയുമ്പോള്‍ സ്റ്റേജിന്റെ പുറകില്‍ കണ്ട പരിചയമേ ഉളളുവെന്നാണ് ഡിംപല്‍ പറയുന്നത്. എനിക്ക് തെളിവും ഉണ്ട്, പുറത്ത് ആളുകളും ഉണ്ടെന്ന് മിഷേല്‍ സൂചിപ്പിച്ചു. വേണമെങ്കില്‍ ഡിംപലിന്റെ ഞാന്‍ ചോദിച്ച കാര്യത്തില്‍ ക്വാളിരിറ്റി വരുത്താം. പക്ഷേ ലക്ഷ്മിയുമായി സംസാരിക്കുന്നതിനിടെ ഡിംപല്‍ കേറി വന്ന് വഴക്ക് ഉണ്ടാക്കുകയായിരുന്നുവെന്നും മിഷേല്‍ പറയുന്നു.

    English summary
    Bigg Boss Malayalam Season 3: Again Dimple Bhal And Michelle Ann Daniel's Fight
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X