ബിഗ് ബോസ് ഇനിയും നീളുകയാണോ? വീണ്ടും ക്യാപ്റ്റനെ തിരഞ്ഞെടുത്ത് മോഹന്‍ലാല്‍, രണ്ടാംവട്ടവും അനൂപ് ക്യാപ്റ്റന്‍
ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഏതാനം ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. എന്നാല്‍ ഇനിയും ബിഗ് ബോസ് ഷോ നീണ്ട് പോവുമെന്ന തരത്തില്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഈ സീസണിലെ അവസാന ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് അഡോണിയായിരുന്നു. കഴിഞ്ഞ ആഴ്ച അഡോണി പുറത്ത് പോയതോടെ അനൂപിന് ആ ചാന്‍സ് നല്‍കിയിരുന്നു.
വീണ്ടുമൊരു ക്യാപ്റ്റന്‍സി ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പുതിയൊരു ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ്. അനൂപ്, കിടിലം ഫിറോസ്, നോബി എന്നിവര്‍ക്കാണ് ക്യാപ്റ്റന്‍സിയിലേക്കുള്ള അവസരം ലഭിച്ചത്. എന്നാല്‍ നോബിയുടെ കാലിന് കമ്പി ഇട്ടിട്ടുള്ളതിനാല്‍ മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് റിതു ആ സ്ഥാനത്ത് മത്സരിച്ചിരുന്നു.

കട്ട മുന്നോട്ട് നീക്കി നടക്കുന്ന ഗെയിമില്‍ കിടിലം ഫിറോസും അനൂപും ഒരുപോലെ എത്തിയിരുന്നു. ഇതോടെ രണ്ടാമതും മത്സരം നടത്തി. ഒടുവില്‍ അനൂപ് വിജയിക്കുകയും ചെയ്തു. നിലവിലെ ക്യാപ്റ്റനായിരുന്ന അനൂപിന് രണ്ടാമതും ക്യാപ്റ്റനാവാനുള്ള അവസരം ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. നേരത്തെ പല തവണ ക്യാപ്റ്റനാവാന്‍ മത്സരിച്ചെങ്കിലും അനൂപിന് സാധിച്ചിരുന്നില്ല.
സാരിയിലും ഹോട്ട് ലുക്ക് പരീക്ഷിച്ച് നടി അന്വേഷി ജെയിൻ, കിടിലൻ ഫോട്ടോസ് കാണാം
എന്തായാലും ബിഗ് ബോസിലെ അവസാന ക്യാപ്റ്റന്‍ അനൂപ് ആണോ ഇനിയൊരാള്‍ കൂടി വരുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ബിഗ് ബോസില്‍ ഈ ആഴ്ച എലിമിനേഷന്‍ ഇല്ലെന്നുള്ള കാര്യം അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പുറത്ത് കൊവിഡ് മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് അതിന് കാരണമെന്നും താരം സൂചിപ്പിച്ചു.


Click it and Unblock the Notifications











