ബിഗ് ബോസ് ഹൗസിന് പുറത്തുള്ള ഡിംപൽ ഇങ്ങനെയാണ്, വെളിപ്പെടുത്തലുമായി എയ്ഞ്ചൽ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ3 വിജയകരമായി മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി14 ന് ആരംഭിച്ച ഷോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 14 മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ 18 പേരാണ് ഉള്ളത്. ഗായിക ലക്ഷ്മി ജയൻ ആയിരുന്നു ആദ്യം പുറത്തു പോയ മത്സരാർഥി.

താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു

പോയ സീസണുകളിൽ നിന്ന് വ്യത്യസ്തമായി മത്സരാർഥികൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർഥിയായിരുന്നു ഡിംപൽ ഭാൽ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഡിംപലിനെ  കുറിച്ച് എയ്ഞ്ചൽ

ബിഗ് ബോസ് ഹൗസിൽ എല്ലാവരോടും പെട്ടെന്ന് സൗഹൃദത്തിലായ വ്യക്തിയാണ് ഡിംപൽ. എല്ലാവരോടും അടുത്ത ബന്ധം പുലർത്താനും ശ്രമിക്കാറുണ്ട്. ഇത് പലപ്പോഴും ബിഗ് ബോസ് ഹൗസിൽ പോസിറ്റീവ് ആയിട്ടും നെഗറ്റീവ് ആയിട്ടും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിത ഡിംപലിന്റ യഥാർഥ സ്വഭാവത്തെ കുറിച്ച് സഹമത്സരാർഥികളോട് വെളിപ്പെടുത്തി എയ്ഞ്ചൽ. സഹമത്സരാര്‍ഥികളായ സായ് വിഷ്‍ണുവിനോടും കിടിലം ഫിറോസിനോടുമാണ് എയ്ഞ്ചൽ മനസ് തുറക്കുന്നത്.

യഥാർഥ സ്വഭാവം

ബിഗ് ബോസ് ഹൗസിൽ എത്തുന്നതിന് മുൻപ് തന്നെ ഇരുവരും പരിചയക്കാരാണ്. ഇത് ഹൗസിലെത്തിയ ആദ്യ ദിവസം തന്നെ എയ്ഞ്ചലും ഡിംപലും വെളിപ്പെടുത്തുകയും ചെയ്തിരുന്നു, ഡിംപലിനെ കുറിച്ച് എയ്ഞ്ചൽ പറയുന്നത് ഇങ്ങനെ. നല്ല രീതിയില്‍ പണി ചെയ്യും. നല്ല രീതിയില്‍ വിശന്നിരിക്കും. നല്ല രീതിയില്‍ കഷ്ടപ്പെടും", ബിഗ് ബോസിന് പുറത്തെ ഡിംപൽ ഇങ്ങനെയാണ് .സായ്-സജ്ന വിഷയത്തില്‍ ഡിംപല്‍ സജ്നയുടെ ഭാഗത്തുനിന്നത് അവരുടെ ദേഹം വേദനിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണെന്നു എയ്ഞ്ചൽ പറയുന്നു.

കിടിലൻ ഫിറോസ്

ഇത് കേട്ടു കൊണ്ടിരുന്ന കിടിലൽ ഫിറോസും ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.ഡിംപലിനെക്കുറിച്ച് എയ്ഞ്ചല്‍ പറഞ്ഞതിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഫിറോസ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ''ഇവള് പറഞ്ഞത് ഡിംപല്‍ പുറത്തും ഇതുപോലെതന്നെ ആണത്രെ. അതായത് നമ്മള്‍ അങ്ങോട്ട് ഒരു കാര്യം പറഞ്ഞാല്‍ സ്വീകരിക്കുന്ന ആളല്ല. പക്ഷേ എല്ലാവര്‍ക്കും വേണ്ടിയിട്ട് ഇറങ്ങും. ഇവിടെ ചെയ്യുന്നതെല്ലാം അതേ രീതിയില്‍ പുറത്തും ചെയ്യും. പക്ഷേ ലിസണര്‍ അല്ല ടോക്കര്‍ ആണ്. അവളുടെ മുഴുവന്‍ പ്ലസും മൈനസും ഇവിടെ എങ്ങനെയാണോ, അതുപോലെതന്നെയാണ് ഡിംപല്‍ പുറത്തും", ഫിറോസ് പറയുന്നു.

ഡിംപലിനെ കുറിച്ച് സാ.്

സായ് വിഷ്ണുവിനോടായിരുന്നു കിടിലൻ ഫിറോസ് ഇക്കാര്യ പറഞ്ഞത്. എന്നാല്‍ ഡിംപലിനെ മുന്‍പ് പരിചയമില്ലാത്ത തന്നെപ്പോലുള്ളവര്‍ അവരെ വിലയിരുത്തുന്നത് ബിഗ് ബോസ് ഹൗസിലെ വ്യക്തിപരമായ പെരുമാറ്റം വിലയിരുത്തിയിട്ടല്ലേയെന്ന് സായ് ചോദിക്കുന്നു. "ഡിംപല്‍ അങ്ങനെയൊക്കെ ആയിരിക്കും. പക്ഷേ നമുക്ക് നമ്മളോട് പേഴ്‍സണലി ഇതിനകത്തുള്ള കാര്യമല്ലേ പറയാന്‍ പറ്റൂ. അത് വച്ചിട്ടുള്ളതാണ് നമ്മള്‍ വിലയിരുത്തുന്നത്", സായ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X