മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി

പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് വീട്ടിലേക്ക് രണ്ട് മത്സരാര്‍ഥികള്‍ കൂടി എത്തി. രമ്യ പണിക്കരും എഞ്ചല്‍ തോമസുമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയത്. ആദ്യം എഞ്ചലിനെയാണ് മോഹന്‍ലാല്‍ സ്വാഗതം ചെയ്തത്. മോഡല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എഞ്ചല്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് നിറവേറ്റാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

അതിനൊപ്പം ബിഗ് ബോസ് വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള താരത്തെ കുറിച്ച് കൂടി വെളിപ്പെടുത്തിയിരുന്നു. മണിക്കുട്ടനെ തനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പുറകേ നടന്നിട്ടുണ്ടായിരുന്നു. ഇനി അവിടെ ചെന്ന് വളയ്ക്കാന്‍ നോക്കണമെന്നാണ് ഇന്‍ട്രോ വീഡിയോയില്‍ എഞ്ചല്‍ പറയുന്നത്. ഇക്കാര്യം വേദിയിലെത്തിയതിന് ശേഷം മോഹന്‍ലാലും ചോദിച്ചിരുന്നു. ബിഗ് ബോസ് വീടിനുള്ളില്‍ ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് എഞ്ചല്‍ പറഞ്ഞത്.

angel-thomas

അവിടെ ചെന്ന് മണിക്കുട്ടനെ ഇനി ട്യൂണ്‍ ചെയ്ത എടുക്കുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ഒരു ശ്രമിക്കുമെന്നയിരുന്നു എഞ്ചലിന്റെ മറുപടി. പുറത്ത് നടക്കുന്ന കാര്യം അകത്ത് പോയി പറയരുത്. അതെനിക്ക് തരുന്ന വാക്കാണ്. അത് പാലിച്ചില്ലെങ്കില്‍ എന്നെ നാണം കെടുത്തരുതെന്നും മോഹന്‍ലാല്‍ പറയുന്നു. ആലപ്പുഴക്കാരിയായ എഞ്ചലിന് വീട്ടില്‍ അമ്മയും സഹോദരനും മാത്രമേയുള്ളു. അവര്‍ക്ക് വേണ്ടിയാണ് താന്‍ ഇവിടേക്ക് വന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. ബിഗ് ബോസിന്റെ എല്ലാ എപ്പിസോഡുകളും താന്‍ കാണാറുണ്ടായിരുന്നു.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ഇതുവരെ വന്നവരെല്ലാം ഒരു സുനാമിയായി വന്നു. അങ്ങനെയെന്ന് കരുതി ഇരിക്കുന്നവര്‍ക്ക് ഇടയിലേക്ക് ഇളംകാറ്റായി വരാനാണ് തനിക്ക് ഇഷ്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം മോഹന്‍ലാലിനെ കാണണമെന്നാണ്. അത് സാധിച്ചതിന്റെ സന്തോഷത്തിലാണെന്നും മോഹന്‍ലാലിനൊപ്പം നിന്ന് പറയുന്നു. എഞ്ചലിന് വലിയ സ്വീകരണമാണ് മറ്റ് മത്സരാര്‍ഥികള്‍ കൊടുത്തത്.

മണിക്കുട്ടനാണ് വെള്ളം കൊടുത്ത് അകത്തേക്ക് ക്ഷണിക്കുന്നത്. ഇതോടെ കെട്ടിപ്പിടിച്ച് തന്റെ സ്‌നേഹം പങ്കുവെച്ച എഞ്ചല്‍ ഇനി വായിനോക്കാനുള്ള അവസരം കളയില്ലെന്നാണ് മണിക്കുട്ടനോട് പറയുന്നു. ചിരിച്ച് കൊണ്ടാണ് താരം ഇത് സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ ഇരുവരും തമ്മിലുള്ള പ്രണയം കാണാന്‍ സാധിക്കുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകരിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X