പ്രവചനം സത്യമായി എയ്ഞ്ചൽ പുറത്ത്, അവസാനം മത്സരാർഥികളോട് പറഞ്ഞത് അഡോണിയെ കുറിച്ച്...

ബിഗ് ബോസ് സീസൺ 3 ലെ മൂന്നാമത്തെ എലിമിനേഷനും കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രവചനം പോലെ എയ്ഞ്ചൽ തന്നെയാണ് ഈ ആഴ്ച പുറത്തു പോയത്. ബിഗ് ബോസ് ഹൗസിൽ നിന്ന് മൂന്നാമത് പുറത്ത് പോകുന്ന മത്സരാർഥിയാണ് എയ്ഞ്ചൽ. ഏറ്റവും ഒടുവിൽ ബിഗ് ബോസ് ഹൗസിൽ എത്തിയ മത്സരാർഥിയായിരുന്നു എയ്ഞ്ചൽ.

adony

ഏറെ സന്തോഷത്തോടെയാണ് എയ്ഞ്ചൽ ഹൗസിൽ നിന്ന് പുറത്തു പോയത്. ശനിയാഴ്ച തന്നെ ഋതുവും സൂര്യയും സെയ്ഫ് ആണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പിന്നീട് നോമിനേഷനിൽ അവശേഷിച്ചത് മണിക്കുട്ടനും ഫിറോസ്, സജ്ന. എയ്ഞ്ചൽ എന്നിവരായിരുന്നു. ഇവരോട് മോഹൻലാൽ പ്രേക്ഷകരുടെവിധിയെ കുറിച്ച് ചോദിച്ചിരുന്നു. തങ്ങള്‍ ഇവിടെ തുടര്‍ന്നാലും ഇപ്പോള്‍ ഉള്ളതുപോലെയേ നിലനില്‍ക്കാനാവൂ എന്നും അതിനാല്‍ പോകുന്നതില്‍ പ്രശ്നമില്ലെന്നും ഫിറോസ് പറഞ്ഞു.

100 ദിവസം നില്‍ക്കാനാണ് ആഗ്രഹമെങ്കിലും പ്രേക്ഷകരുടെ അഭിപ്രായം അനുസരിച്ച് പുറത്തുപോകേണ്ടിവരികയാണെങ്കിൽ അതിനും തയ്യാറാണെന്ന് മണിക്കുട്ടൻ പറഞ്ഞു. ആദ്യം ഫിറോസ് സജ്ന ദമ്പതിമാരുടെ റിസൾട്ടാണ് മോഹൻലാൽ പറഞ്ഞത്. അവസാനമായി മോഹൻലാൽ എയ്ഞ്ചലനോട് റിസൾട്ടിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചത്.

പേര് വിളിച്ചപ്പോള്‍ത്തന്നെ 'ഞാന്‍ അങ്ങോട്ടു വരണം അല്ലേ' എന്നായിരുന്നു എയ്ഞ്ചലിന്‍റെ മറുപടി. അത് എന്താണെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഇവിടെ നില്‍ക്കുകയാണെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാവും. മറിച്ചാണ് തീരുമാനമെങ്കില്‍ വേഗം വീട്ടില്‍ പോകാമല്ലോ- എയ്ഞ്ചല്‍ പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ ഈ ആഴ്ചയിലെ എലിമിനേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. എയ്ഞ്ചലിന്റെ പേര് എഴുതിയ കാർഡ് കാണിക്കുകയായിരുന്നു ഏറെ സന്തോഷത്തോടെയാണ എയ്ഞ്ചൽ യാത്രയായത്.ചെക്കനെ നോക്കിക്കോണം. ഇടി കിട്ടും ചെക്കന് എന്തെങ്കിലും പറ്റിയാൽ എന്ന് പറഞ്ഞു കൊണ്ടാണ് എയ്ഞ്ചൽ മോഹൻലാലിന്റെ അടുത്തേയ്ക്ക് പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X