ആ സുഹൃത്തിന്റെ വരവ് എയ്ഞ്ചലിനെ ഭയപ്പെടുത്തിയിരുന്നു, ഇപ്പോഴിത കാരണം വെളിപ്പെടുത്തി താരം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന മത്സരാർഥിയായിരുന്നു എയ്ഞ്ചൽ തോമസ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിൽ എത്തിയ എയ്ഞ്ചലിന് ഷോയിൽ അധികം തിളങ്ങി നിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഷോയിൽ എത്തി ആദ്യത്തെ എവിക്ഷനിൽ തന്നെ പുറത്ത പോകുകയായിരുന്നു . വളരെ കുറച്ച് ദിവസം മാത്രമ ഷോയിൽ നിന്നുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു എയ്ഞ്ചലിന്റേത്.

ഗ്ലാമറസ് ലുക്കിൽ നടി ഇനിയ, പുതിയ ചിത്രങ്ങൾ വൈറലാകുന്നു

എയ്ഞ്ചൽ അഡോണി പ്രണയ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പ്രചരിച്ച പ്രണയ വാർത്തയിൽ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കളാണ് എന്നാണ് എയ്ഞ്ചൽ പറഞ്ഞത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ എത്തുമെന്ന് വിചാരിച്ച ആ വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് എയ്ഞ്ചൽ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് എയ്ഞ്ചൽ ഭയപ്പെട്ട ആ വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയത്.

അടുത്ത സുഹൃത്ത്

ആള്‍ തന്റെ അടുത്ത സുഹൃത്താണെന്നാണ് എയ്ഞ്ചൽ പറഞ്ഞിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് ആളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയെ കുറിച്ചുള്ള ടോക്കിനിടെയാണ് ബിഗ് ബോസിലേക്ക് ഒരു വ്യക്തി വന്നാലുണ്ടാവുന്ന പണിയെക്കുറിച്ച് എയ്ഞ്ചല്‍ പറഞ്ഞത്. എന്നാൽ അങ്ങനെയൊരു വൈൽഡ് കാർഡ് എൻട്രി അന്ന് ഹൗസിൽ നടന്നിരുന്നില്ല. എയ്ഞ്ചലിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ചായിരുന്നു ഇന്ന് പറഞ്ഞത്.

അടുത്ത  സുഹൃത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ആള്‍ എന്റെ അടുത്ത സുഹൃത്താണ്, പണിയാവുമെന്ന് പറയുന്നതതിന് പിന്നില്‍ വേറെ ചില കാരണങ്ങളുണ്ട്. പല കാര്യങ്ങളും എനിക്ക് ചെയ്ത് തന്നയാളാണ്. സിനിമയിലെ അവസരത്തെക്കുറിച്ചൊക്കെ ആളോട് ചോദിക്കാറുണ്ട്. സുഹൃത്തുക്കള്‍ കാരണം ആ വ്യക്തി എന്നില്‍ നിന്നും മാറുകയായിരുന്നു. ആ വ്യക്തി വന്നാല്‍ ഞാന്‍ കാരണം പ്രശ്‌നങ്ങളുണ്ടാവുമോ, ആളോട് വഴക്കിടാനൊന്നും പറ്റില്ല. അങ്ങനെയൊക്കെയുള്ള ചില കാര്യങ്ങളുണ്ടായിരുന്നു, അതാണ് ഞാനങ്ങനെ പറഞ്ഞതെന്ന് എയ്ഞ്ചല്‍ പറയുന്നു.

ഭയപ്പെടുന്ന വ്യക്തി


അഡോണിയുമായുള്ള ബന്ധത്തെ കുറിച്ചും എയ്ഞ്ചൽ വിശദീകരിച്ചിട്ടുണ്ട്. അഡോണി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും എല്ലാ കാര്യങ്ങളും അവനോട് പങ്കുവെയ്ക്കാൻ കഴിയുമെന്നും എയ്ഞ്ചൽ പറയുന്നു.വനെന്ന റാഗ് ചെയ്ത ടൈമില്‍ തമാശയ്ക്ക് എല്ലാവരുടേയും മുന്നിൽ വെച്ച് പ്രൊപ്പോസ് ചെയ്തതാണ്. അങ്ങനെ എല്ലാവരേം നിര്‍ത്തി അവനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുകയായിരുന്നു. പിന്നെ നല്ല കമ്പനിയായി. അവിടത്തെ കാര്യങ്ങളെല്ലാം ഷെയര്‍ ചെയ്യാനാളായി. എന്നെ വഴക്ക് പറഞ്ഞാലൊക്കെ ഞാന്‍ അതവനോട് പറയുമായിരുന്നു. ഞങ്ങളെക്കുറിച്ച് കഥകള്‍ ഇറക്കുന്നത് കണ്ടപ്പോള്‍ അങ്ങനെയെങ്കിലും അവര്‍ ചിരിക്കുന്നുണ്ടല്ലോയെന്ന് കരുതി. ഞങ്ങള്‍ തമ്മില്‍ പ്രേമമൊന്നുമല്ല. എന്റെ കാര്യങ്ങളെല്ലാമറിയുന്ന ഒരു വ്യക്തി അത്രയേയുള്ളൂവെന്നും എയ്ഞ്ചല്‍ പറയുന്നു. പുറത്ത് തനിക്ക് ഒരു റിലേഷൻ ഉണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു.

ഷോയിൽ നിന്ന് പുറത്ത്


ഹൗസിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ എയ്ഞ്ചൽ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ലവ് സ്ട്രറ്റജി ഒന്നുമില്ലെന്നും തനിക്ക് പുറത്തൊരു പ്രണയമുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് പേരോ മറ്റ് വിവരങ്ങളെ വെളിപ്പെടുത്തിയിരുന്നില്ല. മണിക്കുട്ടനോടുള്ള ഇഷ്ടത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.ഫാൻ ഗേളാണെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും ്ധികം കമ്പനിയായിരുന്നില്ല,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X