ഞങ്ങള് തമ്മില്‍ പ്രേമമൊന്നുമില്ല, അവന്‍ ഇപ്പോഴും പോരാടുന്നത് വീട്ടുകാര്‍ക്ക് വേണ്ടി: എയ്ഞ്ചല്‍

By Midhun Raj

ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികളായി തിളങ്ങിയ താരങ്ങളാണ് അഡോണി ജോണും എയ്ഞ്ചല്‍ തോമസും. ശരിക്കും പ്രണയമില്ലെങ്കിലും പ്രണയ തന്ത്രമിറക്കിയാണ് ഇരുവരും ഷോയില്‍ മുന്നോട്ടുപോയത്. എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ച് അഡോണിയും എയ്ഞ്ചലും നിന്നു. കഴിഞ്ഞ ദിവസം എയ്ഞ്ചല്‍ പുറത്തായപ്പോള്‍ കൂടുതല്‍ സങ്കടപ്പെട്ടത് അഡോണി തന്നെയാണ്. എയ്ഞ്ചല്‍ ഷോയില്‍ വന്ന ശേഷം അഡോണി കൂടുതല്‍നേരവും സംസാരിച്ചത് ബെസ്റ്റ് ഫ്രണ്ടിനോട് തന്നെയാണ്.

ഗ്ലാമറസ് ലുക്കില്‍ പാര്‍വതി നായര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ബിഗ് ബോസില്‍ പുറത്തായ ശേഷം വീട്ടിലെ കൂട്ടാളി ആയിരുന്ന അഡോണിയെ കുറിച്ച് എയ്ഞ്ചല്‍ മനസുതുറന്നിരുന്നു. അഡോണി എന്റെ നല്ലൊരു സുഹൃത്താണെന്ന് എയ്ഞ്ചല്‍ പറയുന്നു. സ്‌പെഷ്യല്‍ ഫ്രണ്ടാണ്. അതുപോലെ തന്നെ എനിക്ക് എന്റെ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന വ്യക്തിയാണ്.

അറ്റവും മൂലയുമൊക്കെയെ

അറ്റവും മൂലയുമൊക്കെയെ പലരും കേട്ടിട്ടുളളു. അതിന്‌റെ ഇടക്കുളള കാര്യങ്ങളൊന്നും കേള്‍ക്കാത്തതുകൊണ്ടാണ് കുറെപേര്‍ക്ക് അവിടെയാണെങ്കില്‍ പോലും ഇങ്ങനെ കുറച്ച് പ്രശ്‌നങ്ങളുണ്ടായത്. പ്രശ്‌നങ്ങളില്ല, ഇങ്ങനെ കുറച്ചുണ്ടായിട്ടുളളത്. പിന്നെ അതേപോലെ തന്നെ ആ ഗ്യാങ്ങില് അവന്‍ എന്റെയടുത്ത് ഉളളപ്പോള്‍ അവന് എന്നെ മനസിലാക്കാന്‍ പറ്റുന്നുണ്ട്.

അതുപോലെ തന്നെ എനിക്ക് അത് ഫീല്‍

അതുപോലെ തന്നെ എനിക്ക് അത് ഫീല്‍ ആകുന്നത് ആ കൂട്ടത്തില് എറ്റവും ന്യായമായി മുന്നോട്ട് പോവുന്ന വ്യക്തി എന്ന് പറഞ്ഞാല് അത് അഡോണി തന്നെയാണ്. അവന്‌റെ ഫിലീസിഗ്‌സ്, അവന്‍ ഇപ്പോഴും പോരാടുന്നത് അവന്റെ കുടുംബത്തിന് വേണ്ടിയിട്ടാണ്. അവന്‌റെ നിലനില്‍പ്പിനല്ല. അപ്പോ എനിക്കത് ഫീലായത് കൊണ്ട് തന്നെ എനിക്ക് അവനോട് കൂടുതല്‍ സ്‌പെഷ്യല്‍ കെയറ്, സ്‌പെഷ്യല്‍ അറ്റാച്ച്‌മെന്റ് ഉണ്ടാകും.

ഒരു ഫുഡ് എടുത്താല്‍ പോലും

ഒരു ഫുഡ് എടുത്താല്‍ പോലും അവന് കൂടി കൊടുത്തിട്ടേ ഞാന്‍ കഴിക്കാറുണ്ടായിരുന്നുളളു, എയ്ഞ്ചല്‍ പറഞ്ഞു. അതേസമയം ബിഗ് ബോസില്‍ ലവ് സ്ട്രാറ്റജി വിനയായി തോന്നിയോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു എയ്ഞ്ചലിന്റെ മറുപടി. അത് ലവായിട്ട് എടുത്തതൊന്നും അല്ല. ശരിക്കും അഡോണി എന്ന ക്യാരക്ടറും ഞാനും തമ്മില്‍ നല്ലൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടായത് അവന്‍ എന്നെ റാഗ് ചെയ്ത ദിവസം എല്ലാവരും കൂടി ചുമ്മാ തമാശയ്ക്ക് കാണിച്ചതാ. എന്നെ എല്ലാവരും കൂടി മുന്‍പില്‍ നിര്‍ത്തി അങ്ങനെ പറയിപ്പിച്ചതും എന്നാല്‍ പിന്നെ അവനെംകൊണ്ട് പറയിപ്പിക്കണമെന്ന് എന്ന രീതിയില് ജസ്റ്റ് ഒരു പ്ലേ ചെയ്തതാണ്.

Recommended Video

Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam
പിന്നെ നല്ലൊരു കമ്പനി ആയി

പിന്നെ നല്ലൊരു കമ്പനി ആയി. പിന്നെ അവിടത്തെ ചെറിയ ചെറിയ കാര്യങ്ങളൊക്കെ, എന്നെ ആരേലും വഴക്ക് പറഞ്ഞാല്‍ പോലും ഷെയര്‍ ചെയ്യാനുളള വ്യക്തിയായി. പിന്നെ എന്നെയും അവനെയും വെച്ച് കളിയാക്കുന്നത് കണ്ടപ്പോ ഞാനും വിചാരിച്ചു എല്ലാവരും ആ ഒരു പേരില്ലെങ്കിലും സന്തോഷിക്കുന്നുണ്ടല്ലോ. സന്തോഷിച്ചോട്ടെ എന്ന് വിചാരിച്ചു. ചിരി അങ്ങനെയെങ്കിലും കാണാമല്ലോ എന്ന് വെച്ച് ചിരിച്ചോട്ടോ എന്ന് വിചാരിച്ചു. അങ്ങനെ ഞങ്ങള് തമ്മില് അത്ര പ്രേമമൊന്നുമല്ല. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരു വ്യക്തി അത്രേയേയുളളൂ, എയ്ഞ്ചല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X