കല്യാണം മുടങ്ങിയപ്പോള്‍ എല്ലാവരും എന്നെ കുറ്റം പറഞ്ഞു; പപ്പയും മമ്മിയും ഡിവോഴ്‌സിന് ഒരുങ്ങുകയായിരുന്നു, ഏഞ്ചൽ

ഏറ്റവുമൊടുവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ താരമാണ് ഏഞ്ചല്‍ തോമസ്. മണിക്കുട്ടനോട് ഒരു ക്രഷ് ഉണ്ടെന്ന് വെളിപ്പെടുത്തിയ ഏഞ്ചലിന് പിന്നാലെയായിരുന്നു എല്ലാവരും. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം അഡോണിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു എഞ്ചല്‍. തമാശരൂപേണ പ്രൊപ്പോസ് ചെയ്ത ഇരുവരും ലവ് ട്രാക്കിലേക്ക് വന്നിട്ടില്ല.

അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

അതേ സമയം തന്നെ കുറിച്ച് മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ വേദന പങ്കുവെക്കുകയാണ് താരമിപ്പോള്‍. ബിഗ് ബോസിനുള്ളില്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് മാത്രമല്ല വീട്ടില്‍ സ്വന്തം അനിയന്‍ അടക്കമുള്ളവര്‍ അങ്ങനെയാണെന്നും ഭാഗ്യലക്ഷ്മിയോട് കരഞ്ഞോണ്ട് പറയുകയാണ് ഏഞ്ചല്‍. കൂടുതല്‍ വായിക്കാം...

 കുടുംബത്തെ കുറിച്ച് പറഞ്ഞ് ഏഞ്ചല്‍

ഭാഗ്യലക്ഷ്മി, സായി വിഷ്ണു, ഏഞ്ചല്‍ എന്നിവര്‍ ചേര്‍ന്ന് സഹമത്സരാര്‍ഥിയായ മജ്‌സിയ ഭാനുവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. എനിക്ക് ഭാനുവിനെ പറ്റി ഒന്നും അറിയത്തുമില്ല, ആരോടും സംസാരിക്കാറുമില്ല. എന്നെ പറ്റിയും അവര്‍ക്ക് ഒന്നുമറിയില്ല. പിന്നെ എന്തിനാണ് ഇതൊക്കെ പറയുന്നതെന്ന് ഏഞ്ചല്‍ ചോദിക്കുന്നു. അതെല്ലാം അവരുടെ തന്ത്രമാണ്. എന്ത് കാര്യമാണെങ്കിലും നീയത് മൈന്‍ഡ് ആക്കേണ്ട ആവശ്യമില്ലെന്ന് സായി പറയുന്നു. ഇതിനകത്ത് നടക്കുന്നതൊക്കെ ശ്രദ്ധിക്കാന്‍ നില്‍ക്കണ്ട.

 കുടുംബത്തെ കുറിച്ച് പറഞ്ഞ് ഏഞ്ചല്‍

ഇങ്ങനെ വിളിച്ച് നിര്‍ത്തി സംസാരിക്കാന്‍ പുറത്ത് എല്ലാവരും കാണുകയല്ലേ. അപ്പോള്‍ എന്റെ പേര് മോശമാവുകയല്ലേ ചെയ്യുന്നത്. അതേ സമയം ഏഞ്ചലിന്റെ സ്ട്രാറ്റര്‍ജിയാണ് അഡോണിയുമായുള്ള സൗഹൃദമെന്ന് മജ്‌സിയ അഡോണിയോട് പറയുന്നതും കാണിക്കുന്നുണ്ട്. ഇതിനിടെ നീ നിന്നെ കുറിച്ച് എന്ത് പറയുന്നു, അത് മാത്രം നോക്കിയാല്‍ മതിയെന്ന ആത്മവിശ്വാസം ഭാഗ്യലക്ഷ്മി കൊടുക്കുന്നുണ്ട്. ഇതിനിടെ അനിയനെ കുറിച്ചും പപ്പയും മമ്മിയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചും ഏഞ്ചല്‍ പറയുകയാണ്.

 കുടുംബത്തെ കുറിച്ച് പറഞ്ഞ് ഏഞ്ചല്‍

കല്യാണം മുടങ്ങിയപ്പോള്‍ എന്റെ അനിയന്‍ ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നു. അവന്റെ കൈയിലെ തെറ്റ് ആണെങ്കിലും ഓരോ തവണ കുറ്റപ്പെടുത്തുന്നത് എന്നെയാണ്. ഞാന്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രധാന കാരണം ഒന്ന് അതാണ്. പിന്നെ പപ്പയും മമ്മിയും തമ്മിലുള്ള ഡിവേഴ്‌സ് കേസിന് കോടതി വരെ നില്‍ക്കുകയായിരുന്നു. കേസ് മാറി പോയതാണ്. അതിന് ശേഷം ഈ ലോക്ഡൗണ്‍ സമയത്താണ് ഇരുവരെയും ഒന്നിച്ച് കാണുന്നത്.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
  കുടുംബത്തെ കുറിച്ച് പറഞ്ഞ് ഏഞ്ചല്‍

പപ്പയ്ക്ക് വയ്യാതെ ആയ സമയത്ത് അമ്മ ഒപ്പം പോയി നിന്നു. അന്ന് അമ്മ ആഗ്രഹിച്ചതാണ് പപ്പയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണമെന്ന്. ഓരോ തവണയും എന്റെ അനിയന്‍ പറയും, ചേച്ചി ഞാന്‍ നാണം കെട്ടു. ഇനി എന്നെ നാണം കെടുത്തരുതെന്ന്. പക്ഷേ ഞാനിത് വരെ അറിഞ്ഞോണ്ട് അവരെ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. വിഷമം വരുമെങ്കിലും ഞാന്‍ ചിരിച്ച് കളിച്ച് നടക്കും. ഇവിടെ റംസാന്റെ അടുത്ത് നില്‍ക്കുമ്പോള്‍ അവന്റെ അടുത്ത് നില്‍ക്കുന്നത് പോലെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X