അഡോണിയെ മിസ് ചെയ്യുന്നില്ല, ഇപ്പോൾ ബിഗ് ബോസ് കാണാറില്ല, വെളിപ്പെടുത്തലുമായി എയ്ഞ്ചൽ

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചൽ. വളരെ കുറച്ച് ദിവസം മാത്രമെ എയ്ഞ്ചൽ ഷോയിൽ ഉണ്ടായിരുന്നുവെങ്കിലും വളരെ ചെറിയ സമയം കൊണ്ട് മികച്ച ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ഷോ ആരംഭിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് എയ്ഞ്ചൽ ബിഗ് ബോസ് ഹൗസിൽ എത്തുന്നത് രമ്യയ്ക്കൊപ്പമായിരുന്നു ഹൗസിൽ എത്തിയത്. എന്നാൽ അധികം ദിവസം അവിടെ നിൽക്കാൻ കഴിഞ്ഞിരുന്നില്ല.

മാളവിക മോഹനന്റെ ഗ്ലാമറസ് ചിത്രങ്ങൾ, കാണൂ

angel-adony

പ്രേക്ഷകർ ഒരുപാട് പ്രതീക്ഷ നൽകി കൊണ്ടാണ് എയ്ഞ്ചൽ ഹൗസിലെത്തിയത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് നിൽക്കാൻ കഴിഞ്ഞില്ല.13ാം ദിവസം ഹൗസിലെത്തിയ എയ്ഞ്ചൽ 28ാം ദിവസം ഷോയിൽ നിന്ന് പുറത്തു പോകുകയായിരുന്നു. അഡോണിയുമായുള്ള എയ്ഞ്ചലിന്റെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത അഡോണിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറന്ന് എയ്ഞ്ചൽ. ഇൻസ്റ്റഗ്രാം ലൈവിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷോ  കാണാറില്ല

ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ബിഗ് ബോസ് കാണാറില്ലെന്ന് ഇതിന് മുൻപും എയ്ഞ്ചൽ പറഞ്ഞിരുന്നു. ഇപ്പോഴിത ഇത് വീണ്ടും ആവർത്തിക്കുകയാണ് കഴിഞ്ഞ ദിവസത്തെ അടിയിൽ സായിയെ ആണോ അഡോണിയെയാണോ പിന്തുണക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു, താൻ ഈ ഷോ ഇപ്പോൾ കാണാറില്ലെന്ന് എയ്ഞ്ചൽ പറഞ്ഞത്. വർക്ക് കാരണമുള്ള സമയം കുറവ് മൂലമാണ് ഷോ കാണാത്തത്. അതുപോലെ തന്നെ ആര് കപ്പടിക്കും എന്നത് പ്രവചിക്കാൻ കഴിയില്ലെന്നും എയ്ഞ്ചൽ പറയുന്നുണ്ട്. ഇത്രയും നാൾ മണിക്കുട്ടൻ ചേട്ടന്റെ പേരാണ് ഉയർന്ന് കേട്ടത്. ഇപ്പോൾ എല്ലാവരു മികച്ച പ്രകടനമാണ് അവിടെ കാഴ്ച വെയ്ക്കുന്നത്.

അഡോണിയെ മിസ് ചെയ്യുന്നില്ല

അഡോണിയെ കുറിച്ചും എയ്ഞ്ചലിനോട് ആരാധകർ ചോദിക്കുന്നുണ്ട്. അഡോണിയെ മിസ് ചെയ്യുന്നുണ്ടോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഇല്ല എന്നായിരുന്നു മറുപടി അഡോണി തന്റെ കുടുംബത്തിന് വേണ്ടിയാണ് ബിഗ് ബോസ് ഷോയിൽ പോയത്. അതുകൊണ്ട് താൻ മിസ് ചെയ്യുന്നില്ലെന്നും എയ്ഞ്ചൽ പറയുന്നു. കൂടാതെ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും താരം കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ഹൗസിലെ ഓർമ

ബിഗ് ബോസ് ഹൗസിനെക്കാളും അവിടെയുള്ളവരെയാണ് മിസ് ചെയ്യുന്നതെന്നും എയ്ഞ്ചൽ പറയുന്നു. അടിയില്ലാത്തപ്പോൾ അവിടെ നല്ലൊരു ഫാമിലി ആയിരുന്നു. അവിടെ തനിക്ക് ഒരു അമ്മയുണ്ടായിരുന്നു, അച്ഛൻ, സഹോദരനും സഹോദരിയും അനിയത്തിയുമൊക്കെ ഉണ്ടായിരുന്നു. ഹോസ്റ്റൽ നിന്ന് ജീവിച്ച ആളാണ് ഞാൻ. അതിനാൽ തന്നെ അത് എനിക്ക് ഒരു ഹോസ്റ്റൽ ലൈഫ് പോലെയായിരുന്നുവെന്നും ബിഗ് ബോസ് ഹൗസിലെ ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
സൗഹൃദങ്ങൾ

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ബിഗ് ബോസ് ഷോയെ കുറിച്ച് എയ്ഞ്ചൽ പറഞ്ഞിരുന്നു. ഷോ സ്‌ക്രിപ്റ്റഡ് അല്ലെന്നാണ് പറഞ്ഞത്. ഷോയിൽ നിലനിൽക്കാൻ വേണ്ടി ആളുകൾ എന്തും ചെയ്യുമെന്നും എയ്ഞ്ചൽ പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോയിൽ എത്തിയതോടെ ആളുകൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയെന്നും എയ്ഞ്ചൽ പറഞ്ഞിരുന്നു. അഡോണിയെ കൂടാതെ എയ്ഞ്ചൽ ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയോടായിരുന്നു. അതും അഭിമുഖങ്ങളിൽ താരം പങ്കുവെയ്ക്കാറുണ്ട്. മണിക്കുട്ടനോടും നല്ല സൗഹൃദമാണ് എയ്ഞ്ചലിന് ഉള്ളത്. നടന്റെ ഒരു ഫാൻ കൂടിയാണ് എയ്ഞ്ചൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X