അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
അടിയും വഴക്കും മാത്രമല്ല രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ഷോയെ കുറിച്ച് പ്രഖ്യാപിച്ചപ്പോൾ തന്നെ ബിഗ് ബോസ് ഹൗസിലെ പ്രണയങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആദ്യത്തെ സീസണുകളെ പോലെ ഇത്തവണയും പ്രണയ ജോഡികൾ ഉണ്ടാകുമോ എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്. എന്നാൽ ഷോ ആരംഭിച്ചപ്പോൾ അത്തരത്തിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം തലപൊക്കുകയാണ്. എന്നാൽ തമാശയ്ക്കാണ് മത്സരാർഥികൾ ഇത് തുടങ്ങിയിരിക്കുന്നത്.

അഡോണിയും എയ്ഞ്ചലുമാണ് ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികൾ. ഭാവി വരനെ കുറിച്ച് സംസാരിക്കവെയാണ് എയ്ഞ്ചൽ അഡോണിയോട് പ്രണയാഭ്യർത്ഥന നടത്തുന്നത്. കിടിലന്‍ ഫിറോസായിരുന്നു അഡോണിയുടെ പേര് നിർദ്ദേശിച്ചത്. ഉടൻ തന്നെ അഡോണിയെ പ്രണയിക്കാൻ തയ്യാറാണെന്ന് എയ്ഞ്ചൽ പറയുകയായിരുന്നു. ഇന്നത്തെ ദിവസം നമുക്ക് ഒന്ന് പ്രണയിച്ച് നോക്കാമെന്നും ഓക്കെയാണെങ്കിൽ തുടരാമെന്നും അല്ലെങ്കിൽ ടോപ്പിക്ക് വിടാമെന്നും എയ്ഞ്ചൽ അഡോണിയോട് പറഞ്ഞു. കൊച്ചിനെ പറഞ്ഞുവിട് എന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള അഡോണിയുടെ മറുപടി.
ഈ സംഭവം എയ്ഞ്ചൽ ഡിംപലിനോട് പോയി പറഞ്ഞു. തുടർന്ന് ഡിംപലും മറ്റുള്ളവരും ഇത് ചോദിക്കാനായി അഡോണിയുടെ അടുത്ത് എത്തുകയായിരുന്നു.നീ ഞങ്ങളുടെ കൊച്ചിനെ റിജക്റ്റ് ചെയ്‌തോയെന്നായിരുന്നു ഡിംപലിന്റെ ചേദ്യം. ഭാഗ്യലക്ഷ്മി അഡോണിയുടെ ഭാഗത്തായിരുന്നു. രസകരമായ സംഭാഷണത്തിനൊടുവിൽ ഇരുവരും പൂവ് നൽകി കൈ കോർത്ത് പിടിച്ച് നടക്കുകയായിരുന്നു. അഡോണി എയ്ഞ്ചൽ പ്രണയ ചർച്ചകൾ സോഷ്യൽ മീഡിയയൽ വൈറലായിട്ടുണ്ട്.
Recommended Video
ശനിയാഴ്ചയാണ് എയ്ഞ്ചൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. മണിക്കുട്ടനോടുള്ള ക്രഷ് തുടക്കത്തിൽ തന്നെ താരം വെളിപ്പെടുത്തിയിരുന്നു. ഇവരും തമ്മിൽ പ്രണയത്തിലാകുമെന്നുള്ള കഥകൾ പ്രചരിക്കുമ്പോഴാണ് അഡോണിയ്ക്ക് പൂവ് നൽകുന്നത്. എന്നാൽ യഥാർഥ ജീവിതത്തിൽ എയ്ഞ്ചലിന് ഒരു പ്രണയമുണ്ട്. താരം തന്നെയാണ് ഇക്കര്യം വെളിപ്പെടുത്തിയത്. ഹൗസിൽ കയറുന്നതിന് തൊട്ട് മുൻപ് തന്നെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.. അഡോണിയും മറ്റുള്ളവരും ഈ പ്രണയവും പൂവ് കൊടുക്കൽ വാങ്ങലും തമാശയായിട്ടാണ് എടുത്തിരിക്കുന്നത്.


Click it and Unblock the Notifications