ഡിംപലിനെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല, കിടിലം ഫിറോസിന്‌റെ ഫോട്ടോ പങ്കുവെച്ചതിന്‌റ കാരണം പറഞ്ഞ് എയ്ഞ്ചല്‍
കിടിലം ഫിറോസിനെ പിന്തുണച്ച് മുന്‍ ബിഗ് ബോസ് താരങ്ങളായ മജ്‌സിയ ഭാനു, എയ്ഞ്ചല്‍ തോമസ്, മിഷേല്‍ തുടങ്ങിയവരെല്ലാം രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡിംപലിന്‌റെ പിതാവിന്‌റെ വിയോഗ ശേഷം അമ്മ നല്‍കിയ അഭിമുഖം വൈറലായതോടെയാണ് കിടിലത്തിനെതിരെ വിമര്‍ശനങ്ങള്‍ വന്നത്. പിന്നാലെ ഫിറോസിന്റെ ഫോട്ടോ ഇന്‍സ്റ്റാ സ്റ്റോറിയാക്കി മജ്സിയയും എയ്ഞ്ചലുമെല്ലാം എത്തുകയായിരുന്നു. കിടിലത്തിന്‌റെ ഫോട്ടോ പങ്കുവെച്ചതിന് എയ്ഞ്ചലിന് എതിരെയും വിമര്‍ശനങ്ങളുണ്ടായിരുന്നു. ഒടുവില്‍
ഇതില്‍ വിശദീകരണവുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തുകയായിരുന്നു താരം.
ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം
നിങ്ങളീ പറയുന്നത് പോലെ മജ്‌സിയയും ഡിംപുവുമായിട്ടുളള പ്രശ്‌നങ്ങളൊന്നും കൂടുതലായി തനിക്ക് അറിയില്ലെന്ന് എയ്ഞ്ചല്‍ പറയുന്നു. ഇപ്പോ ഗ്രൂപ്പിലാണെങ്കില്‍ പോലും ഞാനധികം ടെക്‌സ്റ്റ് ചെയ്യാറുളള വ്യക്തിയല്ല. മെസേജ് ചെയ്യാറുളള വ്യക്തിയല്ല. വല്ലപ്പോഴും കയറിയാലേ ഉളളൂ. ഇപ്പോ ആ ഗ്രൂപ്പില്‍ പോലും ഞാനില്ല.

അപ്പോ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വന്നു എന്ന് കേള്‍ക്കുമ്പോള്‍ ദയവ് ചെയ്ത് എനിക്ക് ഡയറക്ട് മെസേജ് ചെയ്യുക. എനിക്ക് മെസേജ് ചെയ്യാറുളളവര്‍ക്കെല്ലാം റിപ്ലൈ കൊടുക്കാറുണ്ട്. ഞാനാരെയും നോക്കാതിരുന്നിട്ടില്ല. ഞാന്‍ എഴുന്നേറ്റ് വന്നത് പന്ത്രണ്ടരയ്ക്കായിരുന്നു. അപ്പോ ഇന്‍സ്റ്റാഗ്രം ഓപ്പണ്‍ ചെയ്ത് ഗാലറിയില്‍ കയറിയപ്പോള്‍ അതിനകത്ത് കണ്ട ഫസ്റ്റ് ഫോട്ടോയാണ് ഇത്.

അപ്പോ ഞാന്‍ വിചാരിച്ചു കിടിലം ഫിറോസ്ക്കയ്ക്ക് ഇങ്ങനെ ആയതുകൊണ്ടായിരിക്കും ഇത് ഗ്രൂപ്പില്‍ വന്നതെന്ന്. ഇത് ഷെയറ് ചെയ്തില്ലെങ്കില്‍ അത് തെറ്റല്ലെ. എയ്ഞ്ചല്‍ പറഞ്ഞു. എന്നെ എന്തിനാണ് ഇങ്ങനെ ഇട്ട് ഉപദ്രവിക്കുന്നെ. ഈ പറയുന്ന ഡിംപല്‍ ആര്‍മിയോടോ മണിക്കുട്ടന്‍ ആര്‍മിയോടെ എനിക്ക് ഒരു പ്രശ്‌നവും ഇല്ല. ആ സ്ഥാനത്ത് മണിക്കുട്ടന്‍ ചേട്ടന്‌റെയോ ഡിംപലിന്‌റെയോ ഫോട്ടോ വന്നാലും ഞാന്‍ ഷെയറ് ചെയ്‌തേനെ.

ഇതിന് മുന്‍പും ഇവരെ സപ്പോര്‍ട്ട് ചെയ്യ് എന്ന് പറഞ്ഞിട്ട് ഞാന്‍ ഇട്ടിട്ടുമുണ്ട്. ഇപ്പോ സായി ആര് റംസാന് ആര് എന്ന് ചോദിക്കുമ്പോ എനിക്ക് ഒരാളെ മാറ്റിനിര്‍ത്തി പറയാന്‍ കഴിയില്ല. എനിക്ക് എല്ലാവരും ഫാമിലി പോലെയാണ്. അപ്പോ അങ്ങനെ ഇട്ടതാണ്. എനിക്ക് മുന്‍പ് ഇട്ടവരെയും പിന്‍പ് ഇട്ടവരെയും എനിക്ക് അറിയത്തില്ല.

പിന്നെ ഞാന്‍ ബിഗ് ബോസ് എപ്പിസോഡ് പോലും കണ്ടിട്ടില്ല. കിടിലം ഫിറോസ് എന്ന വ്യക്തിയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നത് രണ്ട് മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. ഡിംപല്‍ വെളിയില്‍ ഇറങ്ങുമ്പോള്‍ ഇങ്ങനെയൊക്കെ നടന്നെന്ന് അറിഞ്ഞാല്‍ വിഷമം വരും. എനിക്കൊക്കെ വേണ്ടി ബിഗ് ബോസ് വീട്ടില്‍ ഫൈറ്റ് ചെയ്ത് നിന്നിട്ടുളള ആളാണ് ഡിംപല്‍. ആ ദോശയുടെ പ്രശ്‌നത്തില്‍ പോലും ഡിംപല്‍ കൂടെനിന്നു.
Recommended Video

ഞാന്‍ അകത്ത് നിന്നപ്പോള്‍ ഒരിക്കല്‍ പോലും ഡിംപലിനെ കുറ്റം പറഞ്ഞിട്ടില്ല. കിടിലം ഫിറോസ്‌ക്കയുടെ അടുത്താണെങ്കില്‍ പോലും ഡിംപല്‍ എങ്ങനെയാണെന്നുളളത് ഞാന്‍ പറഞ്ഞതാണ്. അപ്പോ അത് ബേസ് ചെയ്തിട്ട് എനിക്കും ഡിംപലിനും ഇല്ലാത്ത ഒരു വഴക്ക് നിങ്ങളായിട്ട് ഉണ്ടാക്കരുത്. സത്യാവസ്ഥ എന്തെന്ന് അറിയാതെ അത് എടുത്ത് പോസ്റ്റ് ചെയ്യരുത്, എയ്ഞ്ചല്‍ പറഞ്ഞു.


Click it and Unblock the Notifications











