ഒരു പെണ്‍കുട്ടിയുടെ സ്‌നേഹം മാത്രമേ അവന്റെ സങ്കടം മാറുകയുള്ളു; മറ്റൊരു പ്രണയത്തിന് സാധ്യത

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് വീട്ടില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ഏറ്റവുമൊടുവിലെത്തിയ എഞ്ചലിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളാണ് പുതിയ എപ്പിസോഡില്‍ നടന്നത്. മണിക്കുട്ടന്റെ വലിയ ആരാധികയാണെന്ന് ഇന്‍ട്രോയില്‍ സൂചിപ്പിച്ചാണ് എഞ്ചല്‍ വീടിനകത്തേക്ക് വന്നത്.

മണിക്കുട്ടനെ അവിടെ പോയി ട്യൂണ്‍ ചെയ്ത് എടുക്കുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ശ്രമിക്കാമെന്നും എഞ്ചല്‍ പറഞ്ഞിരുന്നു. വീട്ടിലെത്തിയതിന് ശേഷം ഇനി വായിനോക്കി നടക്കാന്‍ സമയമുണ്ടല്ലോന്ന് മണിക്കുട്ടനോട് താരം പറയുകയും ചെയ്തു. എന്നാല്‍ അഡോണിയുമായി എഞ്ചലിനെ പ്രണയിപ്പിക്കാനുള്ള ശ്രമത്തിലാണ് മറ്റ് മത്സരാര്‍ഥികള്‍.

bigg-boss-malayalam-season3

ഞായറാഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ പോയതിന് ശേഷം എഞ്ചല്‍ തന്റെ ജീവിതത്തിലുണ്ടായ കഥ വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രാത്രിയില്‍ ഭാഗ്യലക്ഷ്മി, അഡോണി, സായി വിഷ്ണു, റംസാന്‍, രമ്യ പണിക്കര്‍ എന്നിവര്‍ക്കൊപ്പം സംസാരിച്ചിരിക്കുകയാണ് എഞ്ചല്‍. പെട്ടെന്നാണ് അഡോണിയുടെ ജീവിതകഥ റംസാന്‍ പറഞ്ഞ് തുടങ്ങിയത്. ക്യാപിറ്റല്‍ പണിഷ്‌മെന്റ് കിട്ടിയ ആളാണെന്ന് പറഞ്ഞപ്പോള്‍ അതെന്താണെന്ന് മനസിലായില്ലെന്നായി എഞ്ചല്‍.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ഇന്ത്യയുടെ ക്യാപിറ്റല്‍ ഏതാണെങ്കിലും അറിയാമോന്ന് ചോദിച്ച് മറ്റുള്ളവര്‍ കളിയാക്കിയിരുന്നു. പിന്നാലെ ഒരു ഷുഗര്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് അഡോണി കുടുങ്ങിയ കഥ ബാക്കി എല്ലാവരും ചേര്‍ന്ന് പറഞ്ഞു. ഇന്‍ഡ്രോ കണ്ടപ്പോള്‍ ഈ കഥ കേട്ടില്ലേ എന്ന ചോദ്യത്തിന് എഞ്ചല്‍ ഉരുണ്ട് കളിച്ചു. തന്റെ കഥ ബിഗ് ബോസില്‍ വന്നപ്പോഴും ഫറഞ്ഞിരുന്നു, അതും മനഃപൂര്‍വ്വം കേള്‍ക്കാതെ വിട്ടതാണോന്നായി അഡോണി.

ഇനി ഒരു പെണ്‍കുട്ടിയുടെ സ്‌നേഹം കിട്ടിയാല്‍ മാത്രമേ ഈ സങ്കടം മാറുകയുള്ളുവെന്ന് റംസാന്‍ പറഞ്ഞതോടെ എഞ്ചല്‍ ചിരിച്ചു. ഇത് പറഞ്ഞപ്പോഴേക്കും നാണം വരുന്നുണ്ടോന്ന് ചോദിച്ച റംസാന്‍ എഞ്ചലിനെ വിടാതെ പിന്തുടര്‍ന്നു. തന്നെ എല്ലാവരും കൂടി പറ്റിക്കുകയാണെന്ന് മനസിലാക്കിയില്ലെങ്കിലും അഡോണിയും സംഘവും പറഞ്ഞ കഥ താരം വിശ്വസിച്ചു. മാത്രമല്ല വരും ദിവസങ്ങളില്‍ ഇരുവരെയും പ്രണയിപ്പിക്കാനുള്ള ശ്രമമാണോ മറ്റുള്ളവര്‍ക്കെന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X