ബിഗ് ബോസ് ഫൈനലില്‍ എത്തുക ആരെല്ലാം? പ്രവചിച്ച് എയ്ഞ്ചല്‍ തോമസ്‌

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മല്‍സരാര്‍ത്ഥിയായിരുന്നു എയ്ഞ്ചല്‍ തോമസ്. ബിഗ് ബോസില്‍ എത്തി വളരെ കുറച്ചുദിവസങ്ങള്‍കൊണ്ടാണ് എല്ലാവരുടെയും പ്രിയങ്കരിയായി എയ്ഞ്ചല്‍ മാറിയത്. മിക്കവര്‍ക്കും പെട്ടെന്ന് ഇഷ്ടമാവുന്ന ഒരു ആളായിരുന്നു എയ്ഞ്ചല്‍. ചിരിയും കുട്ടിക്കളി മാറാത്ത പ്രകൃതവുമായിരുന്നു എയ്ഞ്ചലിനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാക്കിയത്.

നടി അക്ഷര ഗൗഡയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

എന്നാല്‍ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ എയ്ഞ്ചലിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുപോവുന്ന മൂന്നാമത്തെ മല്‍സരാര്‍ത്ഥിയായി എയ്ഞ്ചല്‍ മാറി. വോട്ടിംഗില്‍ ഏറെ പിന്നിലായതാണ് എയ്ഞ്ചലിന്റെ പുറത്താവലിന് കാരണമായത്.

അഡോണിയുമായുളള പ്രണയതന്ത്രം വെച്ചാണ്

അഡോണിയുമായുളള പ്രണയതന്ത്രം വെച്ചാണ് എയ്ഞ്ചല്‍ ഇതുവരെ ബിഗ് ബോസില്‍ മുന്നേറിയത്. തനിക്ക് പുറത്തുപ്രണയമുണ്ടെന്ന് എയ്ഞ്ചല്‍ തന്നെ പറഞ്ഞെങ്കിലും ഷോയില്‍ പിടിച്ചുനില്‍ക്കാന്‍ അഡോണിയെയും കൂട്ടുപിടിക്കുകയായിരുന്നു താരം. അഡോണി എയ്ഞ്ചല്‍ എന്നിവര്‍ക്ക് പുറമെ സൂര്യ-മണിക്കുട്ടന്‍, റംസാന്‍-റിതു മന്ത്ര തുടങ്ങിയവരും ബിഗ് ബോസ് ഹൗസിലെ ജോഡികളായിരുന്നു.

അതേസമയം ബിഗ് ബോസില്‍ നിന്നും

അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഇത്തവണത്തെ ഫൈനല്‍ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന് എയ്ഞ്ചല്‍ പ്രവചിച്ചിരുന്നു. എഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഫൈനല്‍ മല്‍സരാര്‍ത്ഥികളായി വരാന്‍ സാധ്യതയുളളവരെ എയ്ഞ്ചല്‍ തോമസ് പ്രവചിച്ചത്. റംസാന്റെ പേരാണ് ഇതില്‍ ആദ്യം എയ്ഞ്ചല്‍ പറഞ്ഞത്.

റംസാന്‍ ഫൈനലില്‍ എത്തണമെന്ന്

റംസാന്‍ ഫൈനലില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് എയ്ഞ്ചല്‍ പറയുന്നു. മിക്കവാറും ഇങ്ങനെ പോയാല്‍ സജ്‌ന ഫിറോസും ഫൈനലില്‍ ഉണ്ടാവും. എല്ലാവരെയും വെറുപ്പിച്ച് വെറുപ്പിച്ച്. പിന്നെ മണിക്കുട്ടന്‍ ചേട്ടന്‍, അനൂപ് ഏട്ടന്‍ എന്നിവരുമുണ്ടാകും. മറ്റാരും ഫൈനല്‍ ലിസ്റ്റില്‍ എത്തുമെന്ന് തോന്നുന്നില്ലെന്നും എയ്ഞ്ചല്‍ ബിഗ് ബോസിന്‌റെതായി വന്ന പുതിയ വീഡിയോയില്‍ പറഞ്ഞു.

ബിഗ് ബോസില്‍ പതിനേഴാമത്തെ മല്‍സരാര്‍ത്ഥി

ബിഗ് ബോസില്‍ പതിനേഴാമത്തെ മല്‍സരാര്‍ത്ഥി ആയിട്ടായിരുന്നു എയ്ഞ്ചല്‍ എത്തിയത്. മോഡല്‍ കൂടിയായ എയ്ഞ്ചല്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. ഷോയില്‍ വന്ന ദിവസം മണിക്കുട്ടനെ തനിക്ക് വലിയ ഇഷ്ടമാണെന്ന് മോഹന്‍ലാലിനോട് എയ്ഞ്ചല്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‌റെ വലിയ ആരാധികയാണ് താനെന്നാണ് എയ്ഞ്ചല്‍ പറഞ്ഞത്.

Recommended Video

Bigg Boss Malayalam : വ്യക്തിഹത്യ എന്ന ആയുധവുമായി പൊളി ഫിറോസ് | FilmiBeat Malayalam
കുക്കിംഗ് ടീമിനോട് എക്‌സ്ട്രാ ദോശ

കുക്കിംഗ് ടീമിനോട് എക്‌സ്ട്രാ ദോശ ചോദിച്ചതാണ് എയ്ഞ്ചലുമായി ബന്ധപ്പെട്ട് ഹൗസില്‍ നടന്ന ആദ്യ പ്രശ്‌നം. പിന്നീട് അഡോണിക്ക് എയ്ഞ്ചല്‍ ഒരു റോസാപ്പൂ നല്‍കിയതും വലിയ ചര്‍ച്ചയായി മാറി. സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്‌റെ പേര് ജാസ്‌കി ഫിറ്റ് എന്ന് പറഞ്ഞും എയ്ഞ്ചല്‍ എല്ലാവരെയും ചിരിപ്പിച്ചിരുന്നു. ചില വാക്കുകള്‍ തനിക്ക് വഴങ്ങില്ലെന്നാണ് അന്ന് ഈ സംഭവത്തിന് പിന്നാലെ സഹമല്‍സരാര്‍ത്ഥികളോട് എയ്ഞ്ചല്‍ പറഞ്ഞത്. പിന്നീട് തന്റെ ആദ്യ പ്രണയത്തെ കുറിച്ചെല്ലാം ബിഗ് ബോസില്‍ എയ്ഞ്ചല്‍ മനസുതുറന്നിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X