മിസ്റ്റര്‍ ജെനെ തെരക്കി എന്ന് പറയണം, ബിഗ് ബോസ് കെയറിങാണ്, വേറെ ലെവലാണ്; മനസുതുറന്ന് എയ്ഞ്ചല്‍ തോമസ്
ബിഗ് ബോസ് മൂന്നാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് എയ്ഞ്ചല്‍ തോമസ്. ഷോയിലെത്തി ആദ്യ ആഴ്ചയില്‍ തന്നെ സഹമല്‍സരാര്‍ത്ഥികളുടെ പ്രിയങ്കരിയായി എയ്ഞ്ചല്‍ മാറിയിരുന്നു. എല്ലാവരോടും എപ്പോഴും ജോളിയായി സംസാരിക്കാറുളള മല്‍സരാര്‍ത്ഥിയാണ് എയ്ഞ്ചല്‍. അതേസമയം അടുത്തിടെയാണ് അഡോണിയും എയ്ഞ്ചലും ബിഗ് ബോസിലെ പ്രണയ ജോഡികളായി മാറിയത്. ഇരുവരും ഒരുമിച്ചുളള നിമിഷങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്.

എന്നാല്‍ തനിക്ക് പുറത്ത് മറ്റൊരു കാമുകനുണ്ടെന്ന കാര്യം അടുത്തിടെ എയ്ഞ്ചല്‍ വെളിപ്പെടുത്തിയിരുന്നു. മിസ്റ്റര്‍ ജെ എന്നാണ് അദ്ദേഹത്തെ എയ്ഞ്ചല്‍ ബിഗ് ബോസില്‍ പരാമര്‍ശിച്ചത്. അഡോണിക്കൊപ്പം പ്രണയട്രാക്ക് പിടിച്ച് കളിക്കുകയാണ് ഇപ്പോള്‍ എയ്ഞ്ചല്‍. അതേസമയം എയ്ഞ്ചല്‍ ബിഗ് ബോസിനോട് കഴിഞ്ഞ ദിവസം നടത്തിയ സംഭാഷണം ശ്രദ്ധേയമായി മാറിയിരുന്നു. ക്യാമറാക്കണ്ണുകളെ നോക്കി അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് താരം പറഞ്ഞു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
താനിവിടെ വളരെ സന്തോഷത്തിലാണ്. എന്നാലും അമ്മയെ ഒരുപാട് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മിസ്റ്റര്‍ ജെനെ ഞാന്‍ തെരക്കി എന്ന് പറയണം, ഇതൊന്നും ഒന്നുമില്ല. ജസ്റ്റ് അത്രയേ ഉളളൂ. ഒന്നും ടെന്‍ഷടിക്കേണ്ട. ഞാന്‍ വരും വെയിറ്റ് ചെയ്യണം എന്ന് പറയണം. ഇത്തവണ എലിമിനേഷനില്‍ ഞാനുമുണ്ട് അമ്മാ. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. പുറത്ത് അത്ര ഫാന്‍സുണ്ടോ എന്ന് അറിയില്ല. പ്രാര്‍ത്ഥിക്കണം.
Recommended Video
തന്ന വാക്ക് പാലിക്കാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. ഇവിടെ കുറച്ച് കാര്യങ്ങളൊക്കെയുണ്ട്. ഞാന്‍ വന്നതിന് ശേഷം പറയാം. ബിഗ് ബോസ് കെയറിംഗാണ്. വേറെ ലെവലാണ്. എന്നും എയ്ഞ്ചല്‍ പറഞ്ഞു. അതേസമയം ഇത്തവണ മൂന്ന് നോമിനേഷനുകളാണ് എയ്ഞ്ചലിന് ലഭിച്ചിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തന്നെ എത്തിയ മിഷേല്‍ അടുത്തിടെ ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നു.


Click it and Unblock the Notifications