ആര്യയുടെ ഷോ ഇവിടെ അവസാനിച്ചു; ബിഗ് ബോസിന്റെ പുതിയ സീസണ്‍ അടുത്ത ആഴ്ച എത്തുമെന്നും നടി

ഫെബ്രുവരി പതിനാല് മുതല്‍ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് പുതിയ സീസണ്‍ വരുന്നതിനെ കുറിച്ച് വ്യക്തമാക്കി രംഗത്ത് വന്നത്. ഇപ്പോഴിതാ നടിയും അവതാരകയുമായ ആര്യയും ബിഗ് ബോസിന്റെ മൂന്നാം പതിപ്പിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

ആര്യ അവതാരകയായിട്ടെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ അവസാന എപ്പിസോഡിലാണ് ബിഗ് ബോസിനെ കുറിച്ച് നടി പറഞ്ഞത്. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളായിരുന്നു സ്റ്റാര്‍ട്ട് മ്യൂസികിന്റെ ഈ സീസണിലെ അവസാന മത്സരാര്‍ഥികള്‍. അവര്‍ക്കൊപ്പം നിന്നാണ് പുതിയ എപ്പിസോഡ് കാണണമെന്ന് ആര്യ പറഞ്ഞത്.

ബിഗ് ബോസിനെ കുറിച്ച് ആര്യ

ലോകം മുഴുവനും അംഗീകാരം കിട്ടിയ എല്ലായിടത്തും ആളുകള്‍ ഏറ്റെടുത്ത ഒരു എപിക് റിയാലിറ്റി ഷോ ആണ് നിങ്ങളുടെ മുന്നിലേക്ക് അടുത്ത ആഴ്ച എത്തുന്നത്. ബിഗ് ബോസ് സീസണ്‍ 3' എന്നാണ് ആര്യ പറയുന്നത്. ഇത് മാത്രമല്ല സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ രണ്ടാം സീസണ്‍ അവസാനിച്ചതിനെ കുറിച്ചും നടി സൂചിപ്പിച്ചു. ഞങ്ങള്‍ ഇവിടെ നിന്ന് വിട പറയുകയാണെന്ന് പറഞ്ഞ ആര്യ അധികം വൈകാതെ പുതിയ സീസണ്‍ എത്തുമെന്ന കാര്യം കൂടി വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസിനെ കുറിച്ച് ആര്യ

ബിഗ് ബോസിന്റെ വരവിനെ കുറിച്ച് മുന്‍താരങ്ങള്‍ പറഞ്ഞത് ആരാധകരും ആവേശത്തോടെയാണ് സ്വീകരിച്ചത്. വരാനിരിക്കുന്ന ബിഗ് ബോസ് രണ്ടാമത്തെ സീസണ്‍ പോലെ ആവരുത്. വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നതെന്ന് അടക്കം രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. സ്റ്റാര്‍ട്ട് മ്യൂസിക് നിര്‍ത്തി ബിഗ് ബോസ് വേണ്ടായിരുന്നു എന്ന് പറയുന്ന ആരാധകരുമുണ്ട്.

ബിഗ് ബോസിനെ കുറിച്ച് ആര്യ

ഈ പരിപാടിയുടെയും ആദ്യ സീസണ്‍ മനോഹരമായിരുന്നു. രണ്ടാമത്തേത് വിചാരിച്ചത് പോലെ നന്നാക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല സ്വാന്തനം ടീമിനെ പരിപാടിയില്‍ കൊണ്ട് വരാത്തതിലുള്ള പ്രതിഷേധവും ആരാധകര്‍ അറിയിക്കുന്നുണ്ട്. പലപ്പോഴും പറഞ്ഞിട്ടും സ്വാന്തനം ടീം വരാത്തതെന്താണ്, ആരാധകരുടെ ആവശ്യം മനസിലാക്കണം. ബിഗ് ബോസിനെക്കാളും എന്ത് കൊണ്ടും നല്ലത് സ്റ്റാര്‍ട്ട് മ്യൂസിക് ആണ് തുടങ്ങി രസകരങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്.

 ബിഗ് ബോസിനെ കുറിച്ച് ആര്യ

ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍ട്ട് മ്യൂസികിന്റെ എപ്പിസോഡ് കാണാന്‍ മറക്കരുതെന്ന് പറഞ്ഞ് ആര്യ രംഗത്ത് വന്നിരുന്നു. കാരണം സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 2 ലാസ്റ്റ് എപ്പിസോഡ് ആണ്. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമുള്ളൊരു പരിപാടിയാണ്. വൈകാതെ തന്നെ മൂന്നാമതൊരു സീസണ്‍ കൂടി വരുമെന്ന കാര്യവും ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തി ആര്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച അന്തരിച്ച സോമദാസ് കൂടി ഈ പരിപാടിയിലുണ്ടായിരുന്നു. വേദനയോടെയല്ലാതെ ഇത് കാണാന്‍ സാധിക്കില്ലെന്ന് കൂടി നടി സൂചിപ്പിച്ചിട്ടുണ്ട്.

Recommended Video

Bigg Boss season 3 to premiere soon with Mohanlal as host

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X