അനൂപിനും ഇഷയ്ക്കും സ്‌നേഹാശംസകള്‍ നേര്‍ന്ന് മണിക്കുട്ടന്‍, ബിഗ് ബോസ് താരം പറഞ്ഞത് കാണാം
ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ് കൃഷ്ണന്‍. സീതാകല്യാണം എന്ന ജനപ്രിയ പരമ്പരയില്‍ തിളങ്ങിയ ശേഷമാണ് അനൂപ് ഷോയിലെത്തുന്നത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം അനൂപ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ബിഗ് ബോസിലൂടെയാണ് അനൂപിനെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസിലുളള സമയത്ത് പ്രതിശ്രുത വധു ഐശ്വര്യയെ കുറിച്ച് നടന്‍ മനസുതുറന്നിരുന്നു. ഇഷ എന്നാണ് അനൂപ് ഐശ്വര്യയെ വിളിക്കാറുളളത്.
നടി നേഹ ശര്‍മ്മയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം
ഇഷയ്ക്ക് അനൂപും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ് മുന്‍പ് ശ്രദ്ധേയമായി. അതേസമയം കഴിഞ്ഞ ദിവസമാണ് അനൂപിന്‌റെയും ഐശ്വര്യയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ബിഗ് ബോസ് താരത്തിന്‌റെ വിവാഹ നിശ്ചയം നടന്നത്.

അതേസമയം അനൂപിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. കൂട്ടത്തില്‍ ബിഗ് ബോസില്‍ അനൂപിന്‌റെ അടുത്ത സുഹൃത്തായ മണിക്കുട്ടനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്‌റെ പ്രിയ സുഹൃത്തിന് മണിക്കുട്ടന്‍ ആശംസകള്‍ നേര്‍ന്നത്. 'നൂറുദിവസക്കാലം തികച്ചും അപരിചിതമായ മറ്റൊരു ലോകത്തേക്ക്, എനിക്കൊപ്പം വന്ന പ്രിയ കൂട്ടുകാരാ, നീ ആരും കാണാതെ മനസില്‍ സൂക്ഷിച്ച പ്രണയം ഇന്ന് മഴവില്ലായി തെളിഞ്ഞ സന്തോഷത്തില്‍ ഞാനും കൂടുന്നു'.

'പ്രിയ കൂട്ടുകാരാ അനൂപേ, നിനക്കും ഭാവിയില്‍ ഒരുമിച്ചുളള യാത്രക്ക് നിന്‌റൊപ്പം കൂടിയ ഇഷയ്ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍' എന്നാണ് മണിക്കുട്ടന്‍ കുറിച്ചത്. അനൂപിന്‌റെയും ഐശ്വര്യയുടെയും എന്‍ഗേജ്‌മെന്‌റ് ചിത്രം പങ്കുവെച്ചാണ് മണിക്കുട്ടന്‌റെ ആശംസാ കുറിപ്പ് വന്നത്. മണിക്കുട്ടന്‌റെ പുതിയ ഇന്‍സ്റ്റ സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മണിക്കുട്ടനും ഐശ്വര്യയ്ക്കും ഡിംപലും കഴിഞ്ഞ ദിവസം കമന്റിലൂടെ ആശംസകള്‍ നേര്‍ന്ന്. കൂടാതെ നടിയും അവതാരകയുമായ ആര്യയും വീഡിയോ കോളിലൂടെ അനൂപിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ അറിയിച്ചവര്‍ക്ക് എല്ലാം നന്ദി അറിയിച്ച് അനൂപൂം പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എത്തി.
Recommended Video

സിനിമകളിലൂടെയാണ് അനൂപ് കൃഷ്ണന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൈവത്തിന്‌റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് സീതാകല്യാണം പരമ്പരയിലൂടെ മിനിസ്‌ക്രീനിലും എത്തുകയായിരുന്നു താരം. കല്യാണ്‍ എന്ന നായകവേഷത്തിലാണ് പരമ്പരയില്‍ അനൂപ് എത്തിയത്. ബിഗ് ബോസിലെ ഫൈനല്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ്. ബിഗ് ബോസിന്‌റെ അവസാന ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് അനൂപ് കാഴ്ചവെച്ചത്.


Click it and Unblock the Notifications