എല്ലാവരുടേയും മുന്നിൽ വെച്ച് അനൂപിനെ കളിയാക്കി ഭാഗ്യലക്ഷ്മി,സങ്കടത്തോടെ ബിഗ് ബോസിന് മുന്നിൽ

ബിഗ് ബോസ് അതിന്റെ 36ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. വലിയ പ്രശ്നങ്ങൾ ഇല്ലാതെയാണ് ഇന്നത്തെ എപ്പിസോഡ് അവസാനിച്ചത്. എല്ലാവരും ബിഗ് ബോസ് ഹൗസിനോട് പൊരുത്തപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ കണ്ട മത്സരാർഥികളെ ആയിരുന്നില്ല 36ാം ദിവസം കണുന്നത്. വാക്ക് തർക്കങ്ങൾക്ക് മാറ്റിവെച്ച് ടാസ്ക്കൽ ഗംഭീരപ്രകടനം കാഴ്ച വെയ്ക്കാനാണ് ഇപ്പോൾ മത്സരാർഥികൾ ശ്രമിക്കുന്നത്.

സമാധാനത്തോടെയാണ് ബിഗ് ബോസ് ഹൗസ് പോയതെങ്കിലും ഒരു വേദനിപ്പിക്കുന്ന സംഭവം വീട്ടിൽ നടന്നിരുന്നു. നടൻ അനൂപ് കൃഷ്ണയാണ് സങ്കടത്തോടെ ബിഗ് ബോസിന് മുന്നിൽ എത്തിയത്. ടാസ്ക്കിൽ വിജയിച്ച ഭാഗ്യലക്ഷ്മിക്കും സന്ധ്യയും അനൂപ് നൽകിയ സ്നേഹ സമ്മാനം നിരസിച്ചതാണ് വിഷമത്തിലാക്കിയത്. ഇത് വൈകാരികമായി ബിഗ് ബോസിനോട് പറയുകയും ചെയ്തു.‌

anoop

ഡിംപൽ, നോബി, റംസാൻ, ഫിറോസ് എന്നിവരും സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. സന്ധ്യയുടെ കൈകളിലാണ് അനൂപ് പേപ്പറിൽ ഉണ്ടാക്കിയ മയിലിനെ നൽകിയത്. എന്നാൽ ഉടൻ തന്നെ ഭാഗ്യലക്ഷ്മി അനൂപിനെ ട്രോളുകയായിരുന്നു. നീ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ പേര് എന്താണ് ഇത് അവള്‍ക്ക് കൊടുക്കൂവെന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞു. വേണ്ട അവൻ സ്‍നേഹത്തോടെ കൊണ്ടുവന്നതല്ലേ താൻ സൂക്ഷിക്കാം എന്ന് സന്ധ്യാ മനോജ് പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞ് അതും വാങ്ങി അനൂപ് പുറത്തിറങ്ങി പോവുകയായിരുന്നു. ഇത് അനൂപിനെ വളരെ അധികം വേദനിപ്പിച്ചിരുന്നു.

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam

പിന്നീട് ഇക്കാര്യം അനൂപ് ക്യാമറയെ നോക്കി പറയുകയും ചെയ്തു. ഷവർമ കൊണ്ടു വന്ന പേപ്പര്‍ കൊണ്ടുണ്ടാക്കിയ പീകോക്ക് ആര്‍ട് വര്‍ക്കാണ് ഇത്. ടാസ്‍കില്‍ ജയിച്ച ആള്‍ക്ക് ഒരു സ്‍നേഹ സമ്മാനം കൊടുത്തതാണ്. എന്നാല്‍ തനിക്ക് ഒരു അവഹേളനം ഉണ്ടായി. കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് കൊടുക്കൂവെന്ന് ഭാഗ്യലക്ഷ്‍മി ചേച്ചി പറഞ്ഞു. ഇത് ഞാൻ ബിഗ് ബോസിന് തന്നോട്ടെ, ഒന്ന് റെസ്‍പോണ്‍സ് ചെയ്യൂ വളരെ ഇൻസല്‍ട്ടിംഗ് ആയി ഫീല്‍ ചെയ്‍തുവെന്നും അനൂപ് പറഞ്ഞു. നടന്റെ മുഖത്ത് ആ സങ്കടവും കാണാമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X