ഇവിടെ കുറെ കഴുതകള്‍ വന്നിട്ടുണ്ടെന്ന് ഞാന്‍ പറയാന്‍ വന്നതാ, മോശം പരാമര്‍ശത്തിനെതിരെ അനൂപ്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മല്‍സരാര്‍ത്ഥികളെ സംബന്ധിച്ചാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് ഫിറോസ് ഖാന്‍, ഭാര്യ സജ്‌ന, മിഷേല്‍ തുടങ്ങിയവര്‍ ഹൗസില്‍ പ്രവേശിച്ചത്. ദമ്പതികളായതിനാല്‍ ഫിറോസും സജ്‌നയും ഒരു മല്‍സരാര്‍ത്ഥിയായാണ് മല്‍സരിക്കുന്നത്. ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക് ചെയ്യിപ്പിച്ച ശേഷമാണ് ഇവരെ ബിഗ് ബോസ് ഹൗസിലേക്ക് വിട്ടത്. തുടര്‍ന്ന് മറ്റ് മല്‍സരാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ സ്വയം പരിചയപ്പെടുത്തികൊണ്ടാണ് പുതിയ ആളുകള്‍ ബിഗ് ബോസില്‍ തുടങ്ങിയത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അതേസമയം ബിഗ് ബോസില്‍ ആദ്യം എത്തിയവരെ കുറിച്ച് ഫിറോസ്, സജ്‌ന, മിഷേല്‍ തുടങ്ങിയവര്‍ നടത്തിയ പരാമര്‍ശം ചിലരെ ചൊടിപ്പിച്ചിരുന്നു. കിച്ചണില്‍ വെച്ച് അനൂപ് കൃഷ്ണന്‍ ഇക്കാര്യം ഭാഗ്യലക്ഷ്മിയോടും ലക്ഷ്മി ജയനോടും സംസാരിച്ചു. അവര് ഇവിടെ വന്നപ്പോ തന്നെ ഹൗസില്‍ കുറുക്കന്മാരുണ്ട് എന്ന് പറഞ്ഞപ്പോ എനിക്ക് ചൊറിഞ്ഞ് കയറിയിരുന്നു എന്ന് അനൂപ് പറയുന്നു.

ഞാന്‍ പിന്നെ മിണ്ടാതിരുന്നതാ. ഇത് കേട്ട് അവരെന്തിനാ അങ്ങനെ പറഞ്ഞത് എന്നായിരുന്നു ഭാഗ്യലക്ഷ്മി ചോദിച്ചത്. ഇവിടെ കുറെ കുറുക്കന്മാര് ഉണ്ടെന്ന്. അത് എന്ത് വര്‍ത്തമാനമാ, ലാലേട്ടന്റെ മുന്‍പില്‍ വെച്ചാണ് പറയുന്നത്.തോന്നിവാസം പറയുവാ. അനൂപ് പറഞ്ഞു. ഭയങ്കര മോശമായി പോയിട്ടോ എന്നായിരുന്നു അനൂപ് പറഞ്ഞതിനോട് യോജിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത്. പിന്നല്ലാണ്ട് എന്ന് അനൂപും പറഞ്ഞു.

നമുക്ക് ഇവിടെ അങ്ങനെ ആരും കുറുക്കന്മാരൊന്നുമല്ല. ഭാഗ്യലക്ഷ്മി പറഞ്ഞു. ഞാന്‍ പിന്നെ പറയണമെന്ന് വിചാരിച്ചതാ, ഇവിടെ പുതിയ ചില കഴുതകള്‍ വന്നിട്ടുണ്ടെന്ന്. പിന്നെ ഞാന്‍ മിണ്ടാതിരുന്നതാ എന്ന് കലിയടങ്ങാതെ അനൂപ് പറഞ്ഞു. അനൂപിനും ഭാഗ്യലക്ഷ്മിക്കും പിന്നാലെ ലക്ഷ്മിയും ഇതേകുറിച്ച് പ്രതികരിച്ചു. ചേച്ചി പിന്നെ വേറൊരു കാര്യമുണ്ട്. ഒരു കാര്യത്തില് ഇനി നമ്മള്‍ ഓരോരുത്തരും ഇവിടെ എത്ര നാളുണ്ടെന്ന കാര്യം അറിയില്ല.

പക്ഷേ എങ്കിലും ആദ്യമായിട്ട് ഈ വീട്ടില് നമ്മള് ഒരാഴ്ച ആയിട്ട്, അതിനെ വാത്സല്യം എന്നൊക്കെ ചേട്ടന്‍ പേരിട്ട് വിളിച്ചിട്ടുണ്ടെങ്കില്‍, സിനിമ പോലെ ആയിരുന്നു ഈ വീട് പോയിട്ടുളളതെങ്കില്‍ അത് നമ്മള്‍ ഓരോ മല്‍സരാര്‍ത്ഥികളുടെയും ക്വാളിറ്റി ആയിട്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ഇതുവരെ ഞാന്‍ കണ്ടിട്ടുളള ബിഗ് ബോസില്‍ ഒന്നും അടിയില്ലാണ്ട് നിന്നിട്ടില്ല. ലക്ഷ്മി പറഞ്ഞു.

എനിക്ക് നല്ല ബോധ്യമുണ്ട് ചേച്ചി കിച്ചണ്‍ ടീമിലാണ് എന്ന കാര്യത്തില്. ഒരു കാര്യവുമില്ലാണ്ട് ആ ഭക്ഷണത്തിന്‌റെ കാര്യത്തില് വെറുതെ ചൊറിഞ്ഞോട്ടുനിന്നപ്പോഴാണ് അത് നിര്‍ത്തിവെച്ച് ഞാന്‍ പറഞ്ഞത് ആദ്യം എന്തൊക്കെ സാധനങ്ങളാണ് ഇവിടെ ഉളളത് എന്നത് ഇന്ന് വൈകുന്നേരവും നാളെയുമായിട്ട് പഠിക്കുക. എന്നിട്ട് എന്താ വേണ്ടതെന്ന് തീരുമാനിക്കുക. വെറുതെ ഇവിടെ കിടന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ട് നിന്നിട്ട് കാര്യമില്ല. അനൂപ് പറഞ്ഞു.


Click it and Unblock the Notifications