ബിഗ് ബോസിലെ പാചകം കണ്ട് അനൂപിനോട് അമ്മ പറഞ്ഞത്, അനിയത്തിയുടെ മറുപടിയെ കുറിച്ചും ജിപി

By Midhun Raj

സീതാകല്യാണം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അനൂപ് കൃഷ്ണന്‍. പരമ്പരയിലെ ശ്രദ്ധേയ പ്രകടനത്തിന് ശേഷമാണ് അനൂപ് ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസിലൂടെ വീണ്ടും പ്രേക്ഷക മനസുകളില്‍ ഇടംനേടാന്‍ നടന് സാധിച്ചു. ഇത്തവണ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയായിരുന്നു അനൂപ് കൃഷ്ണന്‍. ബിഗ് ബോസിന്‌റെ അവസാന ടാസ്ക്കില്‍ എല്ലാം മികച്ച പ്രകടനമാണ് അനൂപ് കാഴ്ചവെച്ചത്. അതേസമയം ഗ്രാന്‍ഡ് ഫിനാലെയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ അനൂപും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സാരിയില്‍ സ്‌റ്റൈലിഷായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

ബിഗ് ബോസിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം. പ്രേക്ഷകര്‍ക്കെല്ലാം നന്ദി പറഞ്ഞ് മറ്റു മല്‍സരാര്‍ത്ഥികളോടൊപ്പം അനൂപും എത്തി. അതേസമയം അനൂപ് കൃഷ്ണനൊപ്പമുളള ഗോവിന്ദ് പത്മസൂര്യയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. അനൂപിന്‌റെ വീട് സന്ദര്‍ശിച്ചതിന്‌റെ വീഡിയോ ജിപി തന്‌റെ യൂടൂബ് ചാനലിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പട്ടാമ്പി സ്വദേശികളാണ് അനൂപും ജിപിയും

പട്ടാമ്പി സ്വദേശികളാണ് അനൂപും ജിപിയും. ബിഗ് ബോസിലുളള സമയത്ത് അനൂപിന് വീഡിയോയിലൂടെ ജിപി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ബിഗ് ബോസിന് മുന്‍പ് സുഹൃത്തുക്കളാണ് ഇരുവരും. ബിഗ് ബോസിന് ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് ജിപിയും അനൂപും വീണ്ടും കണ്ടുമുട്ടിയത്. അനൂപിനെ അങ്ങനെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടിയിരിക്കുകയാണ്. ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് ഞങ്ങള്‍ വന്‍പദ്ധതികള്‍ ഒകെ ഇട്ടിരുന്നു എന്ന് ജിപി പറയുന്നു.

രസകരമായ ഒരുപാട് പരിപാടികള്‍

രസകരമായ ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെ നില്‍ക്കുന്ന സമയത്താണ് അനൂപ് ഒരുദിവസം വിളിക്കുന്നത്. ഞാന്‍ ഒരു യാത്ര പോകുവാണ്. കുറച്ചുകാലത്തിന് ശേഷം വീണ്ടും കാണാം എന്ന് പറഞ്ഞ് പോയതാണ്, ജിപി പറഞ്ഞു. അനൂപിന്‌റെ അനിയത്തി ചേട്ടനെ കുറിച്ച് പറഞ്ഞ കാര്യവും ജിപി വെളിപ്പെടുത്തി. ബിഗ് ബോസില്‍ പോയിട്ട് അനൂപേട്ടന്‍ കുറെദിവസം അവിടെ ആയിരുന്നില്ലെ. അപ്പോ വിഷമമായിരുന്നോ എന്ന് അനിയത്തിയോട് ചോദിച്ചിരുന്നു. അപ്പോ അനിയത്തി പറയുവാണ് ഭയങ്കര സന്തോഷമായിരുന്നു അത്രയും ദിവസം ഇവിടെ ഇല്ലല്ലോ എന്ന്.

അനിയത്തിക്ക് ഒകെ ഇവനെ വലിയ കാര്യമാണ്

അനിയത്തിക്ക് ഒകെ ഇവനെ വലിയ കാര്യമാണ്. ചിരിയോടെ ജിപി പറഞ്ഞു. ബിഗ് ബോസിന് ശേഷം വീട്ടിലെത്തിയപ്പോള്‍ അമ്മ തന്നോട് പറഞ്ഞ കാര്യം അനൂപും പറഞ്ഞു. ഞാന്‍ അവിടെ ഭക്ഷണം ഉണ്ടാക്കിയത് കണ്ടിട്ട് എന്നോട് അമ്മ പറയുവാണ് നാളെ മുതല്‍ ഞാന്‍ ഇത്ര ദിവസത്തേക്ക് ലീവ് ആണുട്ടോ, അടുക്കളയിലെ കാര്യങ്ങള്‍ നോക്കിക്കോ എന്ന്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
ഇവിടെ ഒരു പണിയും എടുക്കാത്ത ചെക്കനാ

ഇവിടെ ഒരു പണിയും എടുക്കാത്ത ചെക്കനാ. എന്നാല്‍ അവിടെ അവനാ കണ്ടാല്‍ പ്രൊഫഷണല്‍ കുക്കിനെ പോലെയൊക്കെ തോന്നും. ഒരു സാധനം ഉണ്ടാക്കാന്‍ അറിയില്ലാരുന്നു ജിപി പറഞ്ഞു. നിലനില്‍പ്പിന്‌റെ ഭാഗമായിട്ട് ഉണ്ടാക്കിയതാണ്. ഇല്ലെങ്കില്‍ ഗോതമ്പ് ദോശയും തക്കാളി കറിയും കഴിച്ച് നൂറ് ദിവസം ഞാന്‍ നില്‍ക്കേണ്ടി വന്നേനെ, അനൂപ് ചിരിയോടെ പറഞ്ഞു. പിന്നാലെ ബിഗ് ബോസില്‍ പോവണ്ടെ എന്ന് ജിപിയോട് അനൂപ് ചോദിച്ചു. മറുപടിയായി നിനക്ക് ഞാന്‍ ഇങ്ങനെ നടക്കുന്നത് ഇഷ്ടപ്പെടുന്നില്ല അല്ലെ എന്നായിരുന്നു ജിപി പറഞ്ഞത്. ഞാന്‍ പിളേളരെയൊക്കെ മോട്ടിവേറ്റ് ചെയ്ത് കുറച്ച് സിനിമയും പരസ്യവുമായിട്ടൊക്കെ പോയിക്കോളാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X