എന്റെ പെണ്ണ് നോൺ വെജ് കഴിക്കില്ല; ഭാവിവധുവിനെ കുറിച്ച് അനൂപ് കൃഷ്ണൻ
സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. ഷോ അതിന്റെ 50ാം ദിവസത്തേയ്ക്ക് അടുക്കുമ്പോൾ നിരവധി നടകീയ സംഭവങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. വഴക്കും ബഹളങ്ങൾക്കുമൊപ്പം രസകരമായ സംഭവങ്ങളും ഹൗസിൽ ഉണ്ടാകാറുണ്ട്.
പച്ചയിൽ ഗ്ലാമറസായി മാളവിക മോഹനൻ, ചിത്രം കാണൂ
മീൻ മുറിക്കൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയായിരുന്നു. സജ്ന-ഫിറോസും സന്ധ്യയും തമ്മിലായിരുന്നു മീൻ മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരം നടന്നത്. അടുക്കളയിൽ എല്ലാവരും തുല്യമായി ജോലി ചെയ്യണമെന്നും നിങ്ങൾ എന്നെ ക്യാപ്റ്റനാക്കി നോക്ക് എല്ലാരേയും കൊണ്ട് ഞാൻ പണിയെടുപ്പിക്കും. നിങ്ങളാരും ചുമ്മ സുഖിച്ചിരുന്ന് തിന്നത്തില്ല എന്ന് ഫിറോസ് ഖാൻ പറഞ്ഞു. കൂടാതെ മുറിക്കുന്നതുമായി ബന്ധപ്പെട്ട് സന്ധ്യയും ഫിറോസും തമ്മിൽ ചെറിയ സംസാരം നടക്കുകയും ചെയ്തിരുന്ന., പന്നീട് സന്ധ്യ മീൻ മുറിക്കുകയും ചെയ്തിരുന്നു.

ഇതിനെ കുറിച്ച് പിന്നീട് സന്ധ്യയും അനൂപും തമ്മിൽ ചർച്ച നടന്നിരുന്നു. തന്റെ ജീവിതത്തിൽ ഇതുവരെഞാൻ മീൻ കട്ട് ചെയ്തിട്ടില്ലെന്ന് സന്ധ്യ അനൂപിനോട് പറഞ്ഞു. പക്ഷെ ഞാൻ കഴിച്ചിട്ടുണ്ട്. എന്നാൽ ചെയ്തു വന്നപ്പോൾ വല്ലാതെ ആയിപ്പോയി. എന്റെ വാല്യൂ എന്നുള്ളത് എന്റേതാണ്. അത് ചെയ്യുമ്പോൾ ഇത്രയും കരയും എന്ന് വിചാരിച്ചില്ലെന്നും സന്ധ്യ അനൂപിനോട് പറയുന്നു.

നാളെ ടാസ്ക്കിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ ആണെങ്കിലും, ചിലപ്പോൾ അത് പേഴ്സണൽ എനിക്ക് ഹർട്ട് അടിക്കാം. നാളെ ഒരു സമയത്ത് എന്നെ കിച്ചൺ ക്യാപ്റ്റൻ ആക്കിയാൽ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞാൽ ഈ ആളുകൾ തന്നെ എനിക്ക് എതിരായേക്കാം. അതുകൊണ്ട് അത് ഫേസ് ചെയ്യാം എന്ന് വിചാരിച്ചാണ് മീൻ കട്ട് ചെയ്തതെന്നും സന്ധ്യ പറഞ്ഞു.

മീൻ കട്ട് ചെയ്യുന്നതിനെ കുറിച്ച് സന്ധ്യ സംസാരിച്ചപ്പോഴാണ് അനൂപ് തന്റെ ഭാവി വധുവിനെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ഭാവി വധുവും നോൺ കഴിക്കില്ലെന്ന് അനൂപ് പറഞ്ഞു. ചേച്ചിക്ക് മീൻ വലിയ പ്രശ്നം ആണെന്ന് കഴിഞ്ഞയാഴ്ച എനിക്ക് മനസ്സിലായിരുന്നു. സ്മെൽ പോലും ചേച്ചിക്ക് പറ്റില്ല എന്ന് മനസിലായി. കാരണം എന്റെ പെണ്ണ് നോൺ ഒന്നും കഴിക്കാറില്ല. അവൾക്കത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചു പുറത്തുപോകുമ്പോൾ ഞാൻ കഴിച്ചിട്ടുണ്ട്, മിക്കപ്പോഴും കഴിക്കാറില്ലെന്നും അനൂപ് വ്യക്തമാക്കി.
Recommended Video

ഭക്ഷണത്തിന്റെ പേരിൽ ഫിറോസ് നടത്തിയ പരാമർശം ഹൗസിൽ വലിയ ചർച്ചയായിരുന്നു. ശരീരമനങ്ങാതെയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിലരുണ്ടെന്ന് എന്നുള്ള ഫിറോസിന്റെ പരാമർശം ഭാഗ്യലക്ഷ്മി വലിയ പ്രശ്നമാക്കി മാറ്റുകയായിരുന്നു. ബിഗ് ബോസിനോട് പരാതി പറയുകയും ചെയ്തിരുന്നു, കൂടാതെ സജ്നയും ഫിറോസും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇതിനെ കുറിച്ച് ഫിറോസ് ഭാഗ്യലക്ഷ്മിയോട് സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ഇനി മുതൽ ചേച്ചിയെ താൻ വേദനിപ്പിക്കില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു.


Click it and Unblock the Notifications