എല്ലാവരെയും അറിയിച്ച് ആ ചടങ്ങ് നടത്തണം; അനൂപ് കൃഷ്ണന്റെ വധുവിനെ കുറിച്ച് വീട്ടുകാര്‍ക്ക് പറയാനുള്ളത്
ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണില്‍ ഒരു പ്രണയം ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മണിക്കുട്ടനോടുള്ള സൂര്യയുടെ വണ്‍സൈഡ് പ്രണയം വലിയ ചര്‍ച്ചയാക്കപ്പെട്ടു. എന്നിരുന്നാലും ബാക്കി ആരും അത്രയും അടുപ്പത്തിലായിരുന്നില്ല. അതേ സമയം ഇത്തവണ അനൂപ് കൃഷ്ണയുടെ പ്രണയമാണ് വീടിനുള്ളില്‍ ഏറെയും സംസാരിച്ചത്.
സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന അനൂപ് റിലേഷന്‍ഷിപ്പിലാണെന്ന് ബിഗ് ബോസിലെത്തിയപ്പോള്‍ തന്നെ പറഞ്ഞിരുന്നു. വധു ആരാണെന്ന കാര്യം വെളിപ്പെടുത്തിയില്ലെങ്കിലും വൈകാതെ എല്ലാവരുമത് അറിഞ്ഞു. അനൂപിന്റെ ജന്മദിനത്തിലാണ് കാമുകി വലിയൊരു സര്‍പ്രൈസ് ഒരുക്കിയത്. ഇഷ എന്ന പേരിലാണ് അന്ന് വധുവിനെ പരിചയപ്പെടുത്തിയതെങ്കിലും ഐശ്വര്യ എന്നതാണ് ശരിക്കുമുള്ള പേര്.

തന്റെ പ്രണയിനി ഒരു ഡോക്ടറാണെന്നും കണ്ടുമുട്ടിയതും ഇഷ്ടത്തിലായതും എങ്ങനെയാണെന്നും അനൂപ് തന്നെ അവസാന എപ്പിസോഡുകളില്‍ വെളിപ്പെടുത്തി. ഇതിനിടെ ഇരുവരുടെയും വിവാഹം വൈകാതെ ഉണ്ടാവാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അനൂപിന്റെ അമ്മ തന്നെ ഇതേ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.
എന്തൊരു ക്യൂട്ട് ആണ്, പ്രിയങ്ക ശർമ്മയുടെ മനോഹരമായ ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
'അനൂപ് എന്‌ഗേജ്ഡ് ആണ്. ഇനി അവന്‍ പുറത്തിറങ്ങിയ ശേഷം വേണം എല്ലാവരെയും അറിയിച്ചു കൊണ്ട് ആ ചടങ്ങങ്ങു നടത്താന്‍' എന്നായിരുന്നു അനൂപിന്റെ അമ്മ മുന്‍പ് പ്രതികരിച്ചത്. മരുമകളോടുള്ള സ്‌നേഹം ആ മുഖത്തുനിന്നും മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെട്ടിരുന്നു. മത്സരത്തില്‍ നിന്നും അനൂപ് പുറത്ത് വന്ന സ്ഥിതിയ്ക്ക് ആ വിവാഹം എന്നായിരിക്കുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications