ഇഷയ്‌ക്കൊപ്പമുളള പ്രണയാര്‍ദ്ര നിമിഷങ്ങള്‍, റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ച് അനൂപ് കൃഷ്ണന്‍
ബിഗ് ബോസ് മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായി എത്തിനില്‍ക്കുന്ന താരമാണ് അനൂപ് കൃഷ്ണന്‍. ഷോയുടെ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അനൂപിന് ഇത്തവണ ഫൈനല്‍ സാധ്യത പലരും പ്രവചിച്ചിരുന്നു. അതേസമയം ബിഗ് ബോസിന് ശേഷമാണ് കാമുകിയായ ഐശ്വര്യയുമായുളള അനൂപിന്‌റെ വിവാഹ നിശ്ചയം നടന്നത്. ബിഗ് ബോസിലുളള സമയത്ത് ഇഷയെ കുറിച്ച് അനൂപ് മനസുതുറന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത അനൂപിന്‌റെയും ഐശ്വര്യയുടെയും വിവാഹ നിശ്ചയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.
സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് അന്ന് എത്തിയത്. ആരാധകര്‍ക്കൊപ്പം ബിഗ് ബോസ് താരങ്ങളും അനൂപിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്നു. ഭാവി വധുവിന് വന്ന ബോഡി ഷെയ്മിങ് കമന്റുകള്‍ക്കും അനൂപ് മറുപടി നല്‍കിയിരുന്നു. എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇഷയുടെ വണ്ണത്തെ കളിയാക്കി ചിലര്‍ കമന്റുകള്‍ ഇട്ടത്.

ഇതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് അനൂപ് നല്‍കിയത്. അതേസമയം ഐശ്വര്യയ്‌ക്കൊപ്പമുളള പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചും എത്തിയിരിക്കുകയാണ് അനൂപ്. ചിത്രങ്ങള്‍ വീഡിയോ രൂപത്തിലാക്കിയാണ് അനൂപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയിച്ച് നടന്നപ്പോള്‍ തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്ത സമയത്ത് എടുത്ത ചിത്രങ്ങളും പങ്കുവെച്ചാണ് അനൂപ് എത്തിയത്.

വിവാഹ നിശ്ചയം കഴിഞ്ഞ് പത്തുദിവസമായ സമയത്താണ് ഇഷയ്‌ക്കൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങളുമായി അനൂപ് വീണ്ടും എത്തിയത്. അതേസമയം ഒരു ഹോസ്പിറ്റലില്‍ വെച്ച് പരിചയപ്പെട്ട ശേഷമാണ് തങ്ങള്‍ സുഹൃത്തുക്കളാവുന്നത് എന്ന് അനൂപ് പറഞ്ഞിരുന്നു. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ബിഗ് ബോസിലുളള സമയത്ത് അനൂപിന് ഇഷ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ് ശ്രദ്ധേയമായിരുന്നു.

പിന്നാലെ ഇഷയുടെ പിറന്നാളിന് സഹമല്‍സരാര്‍ത്ഥികള്‍ക്കൊപ്പം അനൂപും സര്‍പ്രൈസ് നല്‍കി. ബിഗ് ബോസ് സമയം മുതല്‍ അനൂപിന്‌റെ പ്രണയിനിയെ കാണാനുളള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. തുടര്‍ന്ന് ബിഗ് ബോസിന് ശേഷം എന്‍ഗേജ്‌മെന്‌റിന്‌റെ വിശേഷങ്ങള്‍ അറിയിച്ച് എത്തുകയായിരുന്നു നടന്‍. അതേസമയം സീതാകല്യാണം എന്ന പരമ്പരയില്‍ തിളങ്ങിയ ശേഷമാണ് അനൂപ് ബിഗ് ബോസിലെത്തുന്നത്.
Recommended Video

ജനപ്രിയ പരമ്പരയിലെ കല്യാണ്‍ എന്ന കഥാപാത്രം അനൂപ് കൃഷ്ണന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. സീരിയലിന് മുന്‍പ് സിനിമകളിലൂടെയാണ് അനൂപ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ ദൈവത്തിന്‌റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ ബിഗ് ബോസ് താരം അഭിനയിച്ചു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരമാണ് അനൂപ് കൃഷ്ണന്‌റെ പുതിയ സിനിമ. ആന്റണി വര്‍ഗീസ് നായകനായ സിനിമയില്‍ ദേവരാജന്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











