Just In
- 7 hrs ago
തരികിട അഭ്യാസം എന്നോട് കാണിക്കരുത്, നല്ല പണി തരും, ബിഗ് ബോസ് പൊട്ടിത്തെറിച്ച് മോഹൻലാൽ
- 8 hrs ago
സായ് - സജ്ന പ്രശ്നം, വീഡിയോ കാണിച്ച് മോഹൻലാൽ, സജ്നയ്ക്ക് തീരുമാനമെടുക്കാമെന്ന് നടൻ
- 10 hrs ago
ഷാലുവും അബു വളയംകുളവും പ്രധാന വേഷത്തിലെത്തുന്ന 'ദേരഡയറീസ്'' ഒടിടി റിലീസിനെത്തുന്നു
- 10 hrs ago
സിനിമയെ വെല്ലുന്ന കാസറ്റിംഗ് കോൾ, മുത്തം നൂറുവിധം കാസറ്റിംഗ് കോൾ ടീസർ പുറത്ത്
Don't Miss!
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- News
കെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റി
- Sports
ലാറയുടെ ഫിഫ്റ്റി വിഫലം, തരംഗയിലേറി ശ്രീലങ്ക ലെജന്റ്സിനു വിജയം
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Finance
കിടിലന്‍ പ്ലാനുമായി എയര്‍ ഏഷ്യ... 'ഫ്ലൈയിങ് ടാക്സി'കള്‍ വരുന്നു; അടുത്ത വര്‍ഷം അവതരിപ്പിക്കും
- Automobiles
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറിച്ച് അനൂപ്, ഋതുവിനോടും ലക്ഷ്മിയോടും ദേഷ്യപ്പെട്ട് റംസാൻ...
ആദ്യത്ത ആഴ്ച ബിഗ് ബോസ് ഹൗസ് ശാന്തമായിരുന്നെങ്കിലും രണ്ടാം വാരത്തിൽ ഹൗസിന്റെ സ്ഥിതി മാറിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസ് ഒരു പോർക്കളമാകുകയാണ്. ശാന്തമായിരുന്ന പല മത്സരാർഥികളുടേയും ക്ഷമ കൈവിട്ട് പോയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രെമോ വീഡിയോയാണ്. അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് പരസ്പരം കൊമ്പ് കോർക്കുന്നത്.
ഭക്ഷണത്തെ കുറിച്ചുളള ചർച്ചയാണ് അവസാനം വഴക്കിൽ എത്തിയിരിക്കുന്നത്. തൂത്തുവാരുന്നതോ തുടക്കുന്നതോ പോലെയല്ല കുക്കിങ്ങ് എന്ന് പറയുന്ന ലക്ഷ്മിയെയാണ് പ്രെമോ വീഡിയോയിൽ ആദ്യം കാണുന്നത്. ഇത്രയും പേര്‍ വാ നീട്ടാന്‍ പറ്റുന്നുണ്ടെങ്കില്‍ അകത്തോട്ട് സാധനം പോവണമെന്നും ലക്ഷ്മി പറയുന്നുണ്ട്. എന്നാൽ ഇത് മറ്റ് മത്സരാർഥികൾക്ക് ഇഷ്ടമാകുന്നില്ല. തുടർന്ന് അഡോണിയും റംസാനും ലക്ഷ്മിയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. ഇത് എല്ലാവരും ഉള്‍പ്പെടുന്ന കാര്യമാണ്, ഒരാളുടെ കൈയ്യില്‍ നിന്നും എടുത്തിടേണ്ടതില്ലെന്നായിരുന്നു റംസാന്‍ പറയുന്നത്. ആരാ പോവാഞ്ഞത് എന്ന് പറഞ്ഞ് അഡോണി ലക്ഷ്മിയുടെ അടുത്തേയ്ക്ക് വരുന്നതും വീഡിയോയിൽ കാണാം. ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.
അനൂപും ദേഷ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പൊതുവെ വഴക്കിനും ബഹളത്തിനും പോകാത്ത വ്യക്തിയാണ് അനൂപ്. എന്നാൽ ഇത്തവണ അനൂപും പൊട്ടിത്തെറിക്കുകയായിരുന്നു. ലക്ഷ്മി പറഞ്ഞു, ഞാന്‍ കേറാം, ഇത് ഇന്നലെ സംഭവിച്ച കാര്യമാണ്. എന്ന് ശാന്തനായി പറയുന്ന അനൂപിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ പിന്നീട് ഇടയിൽ കയറി സംസാരിക്കരുതെന്ന് പറഞ്ഞ് ഋതുവിനോട് പൊട്ടിത്തെറിക്കുകയായിരുന്നു.വണ്‍ സെക്കന്‍ഡ് പ്ലീസ് ഋതൂവെന്നും അനൂപ് പറയുന്നുണ്ട്.
ഈ വഴക്കിലേയ്ക്ക് റംസാനും എത്തുകയായിരുന്നു.പ്രഷര്‍ കയറി അവനാണ് വഴക്കുണ്ടാക്കിയതെന്ന് ഋതു പറയുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം. കുറേ നേരമായല്ലോ ചൂണ്ടിക്കാണിക്കുന്നതെന്ന് പറഞ്ഞായിരുന്നു റംസാന്‍ ഋതുവിനോട് ചൂടാകുന്നു ചുമ്മാതെ കയറി തിളക്കുന്നത് എന്തിനാണെന്നും ഋതു ചോദിക്കുന്നു. നിങ്ങളെന്തിനാണ് ചിലക്കുന്നത്.ഇത്രയും നേരം താന്‍ മര്യാദക്ക് ഇരുന്നതാണെന്ന് പറഞ്ഞ് ഇവിടെ നിന്ന് പുറത്തേക്ക് പോവുകയാണ് റംസാന്‍. ഇതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രെമോ വീഡിയോ വൈറലായിട്ടുണ്ട്.