സീതാകല്യാണത്തിലെ കല്യാണിന് ഇങ്ങനെയൊരു മുഖമോ, ലക്ഷ്മിയോടും ഋതുവിനോടും തട്ടികയറി താരം

ആദ്യത്തെ ആഴ്ച രസകരമായിട്ടാണ് മുന്നോട്ട് പോയതെങ്കിലും പിന്നീട് സംഭവബഹുലമായ സംഭവങ്ങൾക്കാണ് ബിഗ് ബോസ് വേദിയായത് . മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥികൾക്ക് ലഭിച്ചത്. ഇത് ആദ്യത്തെ വീക്കെൻഡ് എപ്പിസോഡിൽ മോഹൽലാൽ മത്സരാർഥികളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ച ആയതോടെ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്.

മോഹൻലാലിന്റെ മകൾ മായ മോഹൻലാലിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടൻ അനൂപ് കൃഷ്ണനെ കുറിച്ചാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ്. സീതാ കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്. സീതാകല്യാണത്തിലെ ആ പാവം കല്യാൺ അല്ല യഥാർഥത്തിൽ . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനൂപിന്റെ മറ്റൊരു മുഖമാണ് .

പ്രാങ്ക് അല്ല

ലക്ഷ്മിയോട് തട്ടികയറുന്ന പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇത് പ്രാങ്കാണോ എന്ന് പ്രേക്ഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് എല്ലാത്തവണത്തേയും പോലെ പ്രാങ്ക് അല്ല . യഥാർഥത്തിൽ തന്നെയാണ് അനൂപ് ലക്ഷ്മിയോട് തട്ടികയറിയത്. ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് വഴക്കിൽ അവസാനിച്ചത്.

ടീം മാറ്റൽ

ശാരീരിക അവശതകൾ മൂലം ഭാഗ്യലക്ഷ്മിക്ക് കിച്ചൺ ടീമിൽ നിന്ന് മാറിയാൽ കൊള്ളാമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ലക്ഷ്മി ജയനെ കിച്ചൺ ടീമിലേയ്ക്ക് മാറ്റുകയായിരുന്നു. ലക്ഷ്മി മാറിയതോടെ ടീമിന്റെ ഓഡർ തെറ്റി, ഇത് ചൂണ്ടികാണിച്ച് കൊണ്ടുള്ള ചർച്ചയാണ് വലിയ വഴക്കിൽ അവസാനിച്ചത്.

ശബ്ദം  ഉയർത്തി അനൂപ്

റംസാൻ, ഋതു, അഡോണി തുടങ്ങിയവരൊക്കെ ശബ്ദം ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് സാമാധാനചർച്ചയുമായിട്ടാണ് അനൂപ് എത്തിയത്. എന്നാൽ സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ അനൂപും കുപിതനാവുകയായിരുന്നു. അനൂപ് സംസാരിക്കുന്നതിനിടയിൽ ലക്ഷ്മി കയറി ഇടപെട്ടതോടെയാണ് താരം ശബ്ദം ഉയർത്തിയത്. താനൊന്ന് പറഞ്ഞോട്ടെയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട അനൂപിനോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ച ലക്ഷ്മിയോട് ഒരാൾ പറയുമ്പോൾ ഇടയ്ക്ക് കയറി പറയരുതെന്ന് കടുപ്പിച്ച് പറയുകയായിരുന്നു.

Recommended Video

Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam
ഋതുവിനും  മറുപടി നൽകി

ലക്ഷ്മിയോട് മാത്രമല്ല ഋതുവിനോടും അനൂപ് ദേഷ്യപ്പെട്ടു. ജോലികളിലെ മാറ്റത്തെ കുറിച്ചും ക്ലീനിങ്ങിന് റിതു സഹായിച്ചതിനെ കുറിച്ചു പറയുന്നതിനിടയിൽ അനൂപ്, ഋതുവിനോടും ചൂടായി. ചെറിയ കാര്യങ്ങൾ സംസാരിച്ച് തീർക്കുകയാണ് വേണ്ടതെന്നും, മറിച്ച് വഷളാക്കുകയല്ലെന്നും അനൂപ് പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും തർക്കം അവസാനിച്ചില്ല. അഡോണി, റംസാന്‍, ലക്ഷ്മി, സൂര്യ, നോബി, ഋതു തുടങ്ങിയവരൊക്കെ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോൾ പരിഹാരത്തിന് സമാധാനപരമായ ശ്രമം നടത്തിയത് മണിക്കുട്ടൻ മാത്രമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X