അനൂപ് കൃഷ്ണന് വിവാഹം, ഇഷയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി താരം, സേവ് ദി ഡേറ്റ് പുറത്ത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. സ്വന്തം പേരിനെക്കാളും കല്യാൺ എന്ന പേരിലൂടെയാണ് നടൻ തുടക്കകാലത്ത് അറിയപ്പെട്ടിരുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിൽ നായക കഥാപാത്രമായിരുന്നു അനൂപിന്റേത്.

അൽപ വസ്ത്രം ധരിച്ച് നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, കാണൂ

പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് പോകുന്നത്. ഷോയിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർഥികളിലൊരാളായിരുന്നു അനൂപ്. ഫൈനൽ എട്ടിലും നടന് ഇടം പിടിക്കാൻ കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 യുടെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 അനൂപിന്റെ വിവാഹം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനൂപിന്റെ പുതിയ വിശേഷമാണ്. ജൂൺ 23 ന് താരത്തിന്റെ വിവാഹമാണ്. ഡോ. ഐശ്വര്യയാണ് വധു. ഇൻസ്റ്റഗ്രാം പേജിൽ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സന്തോഷവാർത്ത താരം പങ്കുവെച്ചിരിക്കുന്നത്. ഐശ്വര്യയുടെ ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്. മലയാള പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരഞ്ഞൊരു മുഖമായിരുന്നു അനൂപിന്റെല ഇഷയുടേത്.

 അനൂപിന്റെ  പ്രണയം

ബിഗ് ബോസ് ഷോയിലൂടെയാണ് അനൂപിന്റെ പ്രണയം പ്രേക്ഷകർ അറിഞ്ഞത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അനൂപിന് പിറന്നാൾ ആശംസ നേർന്ന് ഇഷയും രംഗത്ത് എത്തിയിരുന്നു. എന്നാൽ വ്യക്തമാക്കിയിരുന്നില്ല . അനൂപും ഇഷയുടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് നൽകിയിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ഒരു ഉഗ്രൻ പിറന്നാൾ ആശംസയായിരുന്നു അറിയിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

ചിത്രം പങ്കുവെച്ചില്ല

ബിഗ് ബോസ് ഹൗസിൽ ഇഷ ചർച്ച വിഷയമായിരുന്നു. നോൺ വെജ് കഴിക്കില്ലെന്നും ഇരുവരും പുറത്തു പോകുമ്പോഴുളള കാര്യങ്ങളൊക്കെ അനൂപ് പറഞ്ഞിരുന്നു. അനൂപ് ഇഷയെ കുറിച്ച് പറഞ്ഞപ്പോൾ സീരിയൽ താരമാണോ എന്നുളള സംശയം പ്രേക്ഷകർ ഉന്നയിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിലാണ് ഡോക്ടറാണെന്ന് വെളിപ്പെടുത്തിയത്. അതുപോലെ തന്നെ ഷോയിൽ നിന്ന് പുറത്തെത്തിയ ശേഷം പ്രേക്ഷകർ നിരന്തരം ഇഷയെ കുറിച്ച് താരത്തിനോട് ചോദിച്ചിരുന്നു. നടൻ ഒരു ചിത്രം പോലും നടൻ പങ്കുവെച്ചിരുന്നില്ല.

ഫൈനലിന് മുൻപ്

ബിഗ് ബോസിന്റ ടോപ്പ് 8 മത്സരാർഥികളിൽ ഒരാളാണ് അനൂപ്. ഫിനാലെയെ കുറിച്ചുള്ള ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ തന്നെ അനൂപിന്റെ സഹോദരിയുടെ വിവാഹവും ഉടനെ ഉണ്ടാകും. ബിഗ് ബോസ് ഷോയിൽ വെച്ച് തന്നെ സഹോദരിയുടെവിവാഹത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു. താരത്തിന്റെ വിവാഹവാർത്ത ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. എല്ലാവരും ഇഷയെ നേരിട്ട് കാണാൻ കാത്തിരിക്കുകയാണ്. ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം നടനെ വീണ്ടും മിനിസ്ക്രീനിൽ കാണാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

നടന്റെ ഇൻസ്റ്റഗ്രാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X