മോഹൻലാൽ പറഞ്ഞത് അതുപോലെ ചെയ്ത് അനൂപ് കൃഷ്ണ, ബിഗ് ബോസ് താരത്തിന്റെ പോച്ഡ് എഗ്ഗ് വൈറലാകുന്നു
സീതാകല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് അനൂപ് കൃഷ്ണൻ. തുടക്കത്തിൽ കല്യാൺ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും താരത്തിന് മികച്ച പ്രേക്ഷകരുണ്ട്. സീരിയലിൽ സജീവമായിനിന്നിരുന്ന സമയത്തായിരുന്നു അനൂപ് ബിഗ് ബോസ് ഷോയിൽ എത്തുന്നത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർഥിയായിരുന്നു അനൂപ്.
വളർത്ത് നായയ്ക്കൊപ്പം ദിലീപിന്റെ നായികയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം
ബിഗ് ബോസ് സീസൺ 3 ൽ അധികം ഹേറ്റേഴ്സില്ലാത്ത മത്സരാർഥിയായിരുന്നു അനൂപ്. എല്ലാ മത്സരാർഥികളോടും അടുത്ത സൗഹൃദമായിരുന്നു താരത്തിനുണ്ടായിരുന്നത്. ഷോയുടെ അവസാനം വരെ അങ്ങനെ തന്നെയായിരുന്നു. ടാസ്ക്കിനേയും സൗഹൃദങ്ങളേയും രണ്ടായി കണ്ടു കൊണ്ടാണ് ഹൗസിൽ നിന്നത്. അനൂപിന്റെ ഈ സ്വഭാവം പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മികച്ച മത്സരാർഥി എന്നത് കൂടാതെ അനൂപിന്റെ പാചകവും ബിഗ് ബോസ് ഹൗസിൽ ചർച്ചയായിരുന്നു. വ്യത്യസ്തമായ പാചക പരീക്ഷണങ്ങളായിരുന്നു അനൂപ് ബിഗ് ബോസ് ഹൗസിൽ നടത്തിയത്. അനൂപിന്റെ കൈപ്പുണ്യത്തെ കുറിച്ച് മത്സരാർഥികൾ പലപ്പോഴും വാചാലരാവാറുണ്ടായിരുന്നു. ചിലത് അനൂപിന് വിമർശനങ്ങളും നേടി കൊടുത്തിട്ടുണ്ട്. അനൂപിന്റെ ഭക്ഷണ പരീക്ഷണത്തെഅഭിനന്ദിച്ച് നടൻ മോഹൻലാലും രംഗത്ത് എത്തിയിരുന്നു വാരാന്ത്യം എപ്പിസോഡിൽ എത്തുമ്പോൾ ലാലേട്ടൻ ഇതിനെ കുറിച്ച് പറയാറുമുണ്ട്.

അനൂപിന്റെ പാചക പരീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മുട്ട കൊണ്ടുണ്ടാക്കിയ ഒരു വിഭവമായിരുന്നു. വരാന്ത്യം എപ്പിസോഡിൽ എത്തിയ മോഹൻലാൽ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പാളിപ്പോയ രസകരമായ വീഡിയോ മോഹൻലാൽ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് പാളിപ്പോയ ആ വിഭവം പോച്ഡ് എഗ്ഗ്, എങ്ങനെ ഉണ്ടാക്കാം എന്നും സൂപ്പർസ്റ്റാർ അനൂപിന് പറഞ്ഞു കൊടുത്തിരുന്നു. ഹൗസ് അംഗങ്ങൾക്ക് മികച്ച ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത് കൊണ്ട് ഒരു ഷെഫിന്റെ തൊപ്പിയും ലാലേട്ടൻ അന്ന് സമ്മാനിച്ചിരുന്നു.

ഇപ്പോഴിത മോഹൻലാൽ അന്ന് നൽകിയ റെസിപ്പിയിൽ പോച്ഡ് എഗ്ഗ് ഉണ്ടാക്കിയിരിക്കുകയാണ് താരം. വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് താരത്തിന്റെ പരീക്ഷണം. ആഹാരം ഉണ്ടാക്കുന്ന വീഡിയോ അനൂപ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.തിളയ്ക്കുന്ന വെള്ളത്തിൽ അല്പം വിനാഗിരി ഒഴിച്ച്, അരിച്ചു വെച്ചിരിക്കുന്ന മുട്ട അതേപടി ഇടണം എന്നാണ് മോഹൻലാൽ പറഞ്ഞ്. ആ ടിപ്പ് അതേപടി അനുസരിച്ചാണ് നടൻ പോച്ഡ് എഗ്ഗ് ഉണ്ടാക്കിയിരിക്കുന്നത്.
ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല അത് തന്റെ കുടുംബാംഗങ്ങൾക്ക് വിളമ്പി നൽകുന്നുമുണ്ട്. കൂടാതെ തനിക്ക് ഈ ടിപ്പ് പറഞ്ഞുതന്നതിന് മോഹൻലാലിനോട് നന്ദി പറയും ചെയ്യുന്നുണ്ട് താരം. അനൂപിന്‌റെ ഇൻസ്റ്റഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബിഗ് ബോസ് 3യുടെ വോട്ടിങ്ങ് അവസാനിച്ചിരിക്കുകയാണ്.ഫിനാലെയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും മത്സരാർഥികളും. വോട്ടിങ്ങ് അവസാനിച്ചതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കു നന്ദി അറിയിച്ചു കൊൻണ്ട് അനൂപ് രംഗത്ത് എത്തിയിരുന്നു. വോട്ടിങ്ങ് നടക്കുന്ന സമയത്ത് താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പുറത്ത് വരുന്ന അനൗദ്യോഗിക റിപ്പോർട്ടുകളിൽ ടോപ്പ് ഫൈവിൽ അനൂപും ഇടംപിടിക്കുന്നുണ്ട്.


Click it and Unblock the Notifications











