അനൂപിനോട് ചൂടായി കിടിലം ഫിറോസ്, പറഞ്ഞതിനെ അനാവശ്യമായി വളച്ചൊടിക്കരുതെന്ന് അനൂപ്
അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസ് സീസണ്‍ 3യിലും നടക്കുന്നത്. ഷോ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും തര്‍ക്കവുമെല്ലാം പതിവ് കാഴ്ചകളായി മാറിയിരിക്കുകയാണ്. ദേവാസുരം ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. ഈ ടാസ്‌കില്‍ ദേവന്മാരുടെ ടീമിലുളളവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് പോയിന്റുകളാണ് ഇവര്‍ നേടിയത്. നോബിയെ ചിരിപ്പിച്ചതിലൂടെ അസുരന്മാര്‍ ഒരു പോയിന്‌റും നേടി. ദേവാസുരം ടാസ്‌ക്കിനിടെ അനൂപ് കൃഷ്ണനും കിടിലം ഫിറോസും തമ്മില്‍ വഴക്കുണ്ടായിരുന്നു.

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പരാതി പറഞ്ഞ അനൂപിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു ഫിറോസ്. ഇതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ന് വന്ന മൂന്നാള് അവിടെ അനങ്ങിയിട്ടുണ്ട്. ടീമിന്റെയുളളില്‍ തന്നെ ഇത് പല ആശയങ്ങളായി മാറികൊണ്ടിരിക്കുകയാണ് എന്നാണ് അനൂപ് പറഞ്ഞത്. ഇതുകേട്ട് നിന്‌റെ അഭിപ്രായം നിനക്ക് പറയാം. പക്ഷേ ടീമിന് ഒറ്റ അഭിപ്രായമാണെന്ന് കിടിലം ഫിറോസ് പറഞ്ഞു.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ഞാന്‍ ടീമിലംഗമാണ്. ഞാന്‍ കാര്യം പറയുമ്പോ ഫിറോസ് ഭായ് പറഞ്ഞുതീര്‍ക്കാന്‍ സമ്മതിക്കണം. അതിനുളെളാരു മാന്യത നിങ്ങള് കാണിക്കണം. അനാവശ്യമായുളള രീതിയില് നിങ്ങള് അതിനെ വളച്ചൊടിക്കരുത്. ഞാന്‍ ഇമേജ് കോണ്‍ഷ്യസല്ലെന്നായിരുന്നു അനൂപ് പറഞ്ഞത്. വളച്ചൊടിക്കുന്നു എന്ന് പറയുമ്പോ ഒരാളുടെ ഇമേജൊന്നും മാറത്തില്ലടാ. എന്നായിരുന്നു ഇതിന് കിടിലം ഫിറോസിന്‌റെ മറുപടി. പിന്നാലെ ഞാന്‍ നിര്‍ത്തിയെന്ന് പറഞ്ഞ് നടന്നുനീങ്ങുന്ന അനൂപിനെ വീഡിയോയില്‍ കാണിക്കുന്നു. അതേസമയം അനൂപിനും ഫിറോസിനും പുറമെ സായ് വിഷ്ണു, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, അഡോണി, ലക്ഷ്മി തുടങ്ങിയവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.


Click it and Unblock the Notifications