മയിലിന്‌റെ സംഭവം എന്റെ സ്ട്രാറ്റര്‍ജി ആയിരുന്നെങ്കില്‍ ലാലേട്ടന്‍ അഭിനന്ദിക്കുമോ? കിടിലത്തിനെതിരെ അനൂപ്

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ തുടക്കത്തില്‍ നല്ല ആക്ടീവായി കണ്ട മല്‍സരാര്‍ത്ഥിയായിരുന്നു അനൂപ് കൃഷ്ണന്‍. പൊളി ഫിറോസിന്‌റെ ആരോപണങ്ങള്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയായിരുന്നു മുന്‍പ് അനൂപ് നല്‍കിയത്. എന്നാല്‍ ഫിറോസ് സജ്‌ന പുറത്തായതോടെ അനൂപിന്‌റെ ശബ്ദം അധികം ഉയര്‍ന്നതായി കണ്ടില്ല. ഇത് സഹമല്‍സരാര്‍ത്ഥികളെല്ലാം അനൂപിനോട് പറയുകയും ചെയ്തിരുന്നു. കുറച്ചുകൂടി ആക്ടിവായി അനൂപിനെ കാണാന്‍ ആഗ്രഹമുണ്ടെന്നാണ് മിക്കവരും പറഞ്ഞത്. തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ വീണ്ടും തിരിച്ചുവരാനുളള ശ്രമങ്ങള്‍ അനൂപ് നടത്തിയിരുന്നു.

ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

മുന്‍പ് ഭാഗ്യലക്ഷ്മിക്ക് മയിലിനെ ഉണ്ടാക്കി അനൂപ് നല്‍കിയതും അവര്‍ അത് നിരസിച്ച സംഭവവും ബിഗ് ബോസില്‍ നടന്നതാണ്. ഇതിലുളള വിഷമം അന്ന് ക്യാമറയെ നോക്കിയാണ് അനൂപ് ബിഗ് ബോസിനോട് പറഞ്ഞത്. തുടര്‍ന്ന് വാരാന്ത്യത്തില്‍ മോഹന്‍ലാലിന്‌റെ കൈയ്യില്‍ മയിലിനെ കണ്ടതോടെയാണ് അനൂപിന് വിഷമം മാറി സന്തോഷം തോന്നിയത്. അതേസമയം അന്നത്തെ സംഭവം കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ കിടിലം ഫിറോസ് വീണ്ടും എടുത്തിട്ടിരുന്നു.

മയിലിന്‌റെ സംഭവം എന്‌റെ ഗെയിം പ്ലേയാണ്

മയിലിന്‌റെ സംഭവം എന്‌റെ ഗെയിം പ്ലേ ആയാണ് ഫിറോസ് കാണുന്നതെന്നാണ് സന്ധ്യയോട് അനൂപ് പറഞ്ഞത്. ഞാനത് ചേച്ചിയെ പുറത്താക്കാന്‍ വേണ്ടിയുളള ഒരു ടാക്ടിക്കാണ് ഉപയോഗിച്ചതെന്ന് പുളളി പറയുമ്പോ പുളളി വെല്ലുവിളിക്കുന്നത് എന്നെയല്ല. ആ സംഭവം റിയലായിട്ട് ഇന്‍സള്‍ട്ടഡ് ആയി എന്ന് ബിഗ് ബോസിനും ബിഗ് ബോസ് ടീമിനും ലാലേട്ടനും തോന്നിയതുകൊണ്ടാണ് അവിടെ എനിക്കൊരു അംഗീകാരമായിട്ട് ആ സാധനം തന്നത്.

ലോകത്തിന് മുന്‍പില്‍ എനിക്കൊരു

ലോകത്തിന് മുന്‍പില്‍ എനിക്കൊരു അംഗീകാരമായി തന്നത് പബ്ലിക്ക് പാറ്റ്‌ഫോമില്‍ ഞാന്‍ ഇന്‍സള്‍ട്ടഡായി എന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാണ്. ഞാന്‍ ഒരാളെ പുറത്താക്കാന്‍ ഉപയോഗിച്ച ഗെയിം സ്ട്രാറ്റര്‍ജി ആയിരുന്നെങ്കില്‍ അവരത് അതിനെ അങ്ങനെ കാണിക്കില്ലായിരുന്നു. അപ്പോ ആ സാധനം ഞാനിവിടുന്ന് അവരെ പുറത്താക്കാന്‍ ഉപയോഗിച്ച സ്ട്രാറ്റര്‍ജിയാണെന്ന് എന്നൊക്കെ ഇവര് പറയും. അപ്പോ അതൊക്കെ പുളളി ഉപയോഗിക്കുന്ന നെഗറ്റീവായിട്ടുളള സാധനങ്ങളാണ്.

അടുത്തത് ഇതൊക്കെ

അടുത്തത് ഇതൊക്കെ സംഭവിച്ചുകഴിഞ്ഞിട്ട് അവസാനം ചേച്ചി പുറത്തുപോവുമ്പോ നമ്മള് ഈ നിമിത്തം ദൈവം എന്നുളള സംഭവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എങ്ങനെയോ വന്നതാണ്. ഇത് എത്തിയത് ആരുടെ കൈയ്യിലാണ്. ചേച്ചി പുറത്തുപോവാനുളള ആ സോപ്പ് കട്ട എത്തിയത് ആരുടെ കൈയ്യിലാണ്. നിമിത്തത്തിലോ, ബാക്കി കാര്യങ്ങളിലോ, അതൊരു ഗെയിമിന്‌റെ ഭാഗമായി വന്നതാണെന്ന് നമുക്ക് വേണമെങ്കില്‍ പറയാം.

പക്ഷേ വന്നത് അങ്ങനെയാ

പക്ഷേ വന്നത് അങ്ങനെയാ. പുളളി പറയുന്നത് തെറ്റാണെന്നുളളത് പുളളി തന്നെ അടുത്ത ദിവസം മാറ്റിപ്പറയുകയാണ്. അത് എന്തുക്കൊണ്ട് ആക്‌സപറ്റ് ചെയ്യുന്നില്ല എന്നാണ് ഞാന്‍ ചോദിക്കുന്നത്‌. അതെന്താണ് അങ്ങനെ ചെയ്യാത്തതെന്ന് ചോദിച്ചപ്പോള്‍ ഇത് ലോകര്‍ കാണുന്നുണ്ടെന്നായിരുന്നു സന്ധ്യ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X