ബിഗ് ബോസ് ഹൗസിൽ നിന്ന് പ്രണയിനിക്ക് അനൂപിന്റെ രഹസ്യ സന്ദേശം; ഇഷയെ കയ്യോടെ പിടിച്ച് പ്രേക്ഷകർ

നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിനംപ്രതി നടക്കുന്നത്. ബിഗ് ബോസ് സീസൺ 3 , 90 ദിനങ്ങൾ പിന്നിടുകയാണ്. ടോപ്പ് ഫൈവിലെത്താൻ മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെയ്ക്കുന്നത്. ഹൗസിനുള്ളിൽ മത്സരം കടുക്കുമ്പോഴാണ് ഡിംപൽ ഭാലിന്റെ റീ എൻട്രി. പ്രേക്ഷകർ ഇത് ആഗ്രഹിച്ചിരുന്നുവെങ്കിലും മത്സരാർഥികളെ ഡിംപലിന്റെ മടങ്ങി വരവ് ഞെട്ടിച്ചിട്ടുണ്ട്. ബിഗ് ബോസ് തന്നെയാണ് ഡിംപലിന്റെ മടങ്ങി വരവിനെ കുറിച്ച് മത്സരാർഥികളെ അറിയിച്ചത്. കൂടാതെ ഷോ രണ്ടാഴ്ചയിലേയ്ക്ക് കൂടി നീട്ടിട്ടുണ്ട്.

പുതിയ ഗ്ലാമറസ് ചിത്രവുമായി രശ്മി ആർ നായർ, ചിത്രം കാണാം

വാശിയേറിയ മത്സരം ഹൗസിൽ അരങ്ങേറുമ്പോൾ ചില രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ. എല്ലവരോടും അടുത്ത സൗഹൃദമാണ് ഇദ്ദേഹം പുലർത്തുന്നത്. അനൂപിനെ പോലെ അദ്ദേഹത്തിന്റെ പ്രണയിനിയും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത പ്രിയപ്പെട്ടവൾക്ക് ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു സന്ദേശം അയച്ചിരിക്കുകയാണ് അനൂപ്.

അനൂപിന്റെ  പ്രണയിനി

തുടക്കം മുതൽ തന്നെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും അനൂപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പേര് പറയാൻ തയ്യാറായിരുന്നില്ല. സഹമത്സരാർഥിയായ സന്ധ്യയോട് അനൂപ് പ്രണയിനിയെ കുറിച്ച് പറഞ്ഞത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. കൂടാതെ നടന്റെ പിറന്നാൾ ദിവസം ഇഷയുടെ സർപ്രൈസ് വീഡിയോ എത്തുകയും ചെയ്തിരുന്നു. മുഖം കാണിക്കാതെ ശബ്ദം മാത്രമായിരുന്നു വീഡിയോയിൽ കാണിച്ചത്. നാളുകൾക്ക് ശേഷം പ്രണയിനിയുടെ ശബ്ദം കേട്ടതിലുള്ള സന്തോഷവും അനൂപ് അന്ന് പങ്കുവെച്ചിരുന്നു.

സന്ദേശം

ഇപ്പോഴിത ഇഷയ്ക്ക് ഒരു സ്നേഹ സന്ദേശം അയച്ചിരിക്കുകയാണ് അനൂപ്. ഒരു ചിത്രമാണ് അയച്ചിരിക്കുന്നത്. അതിൽ എന്തോ കോഡ് ഭാഷയിൽ എഴുതിയിട്ടുമുണ്ട്. മെഹന്തി കൊണ്ട് അനൂപ് ചിത്രം വരക്കുന്നത് ക്യാമറ പകർത്തിയിരുന്നു. പിന്നീട് ആ ചിത്രവുമായി രമ്യയുടേയും സായിയുടേയും അടുത്തേയ്ക്ക് നടൻ എത്തുകയായിരുന്നു. ചിത്രത്തിൽ ചില അക്ഷരങ്ങളും ഉണ്ടായിരുന്നു. ഇവർ അത് വായിക്കുകയും ചെയ്തു.

ആരാണ്  ഇഷ

പിന്നീട് ഈ ചിത്രം നടൻ ക്യാമറയിലേയ്ക്ക് കാണിക്കുകയും ചെയ്തിരുന്നു. പൂക്കളുടെ പശ്ചാത്തലത്തിലാണ് പ്രണയിനിയുടെ പേര് അനൂപ് എഴുതിയത്.
ഇഷ എന്ന് എഴുതിയിരിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും. ക്യാമറയിലേക്ക് ചിത്രം തിരിച്ചു വച്ചപ്പോൾ (HRD EISHA) എന്നാണ് എഴുതിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അനൂപിന്റെ രഹസ്യ സന്ദേശം കൂടി പുറത്തു വന്നതോടെ നടന്റെ പ്രണയിനിയെ കണ്ടുപിടിക്കാനുള്ള തിരച്ചിലിലാണ് പ്രേക്ഷകർ. കൂടെ അഭിനയിക്കുന്ന ആരെങ്കിലുമാണോ ഇഷ എന്ന ചോദിച്ചു കൊണ്ട് നേരത്തെ പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ബിഗ് ബേസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വിവാഹമുണ്ടാകുമെന്ന് നടൻ സൂചന നൽകിയിട്ടുണ്ട്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
സീതാകല്യാണം

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. പരമ്പരയിൽ കല്യാൺ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ അനൂപ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ ബിഗ് ബോസ് ഷോയിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X