എന്നോട് ഇത് ചോദിക്കാൻ കൊല്ലത്ത് നിന്ന് വന്ന ഫിറോസ് ഖാൻ ആയിട്ടില്ല, പൊട്ടിത്തെറിച്ച് അനൂപ്

ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ നിത്യസംഭവമായി മാറുകയാണ്. ഭക്ഷണത്തിന്റെ കാര്യം മുതൽ മത്സരാർഥികളുടെ ഓരോ ചുവടും വഴക്കിലാണ് അവസാനിക്കുന്നത്. അടുത്ത സുഹൃത്തുക്കൾ പോലും പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാണുന്നത്. മത്സരം കനക്കുന്നതിന്റെ സൂചനയാണിത്.

മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. അപ്രതീക്ഷിതമായിട്ടായിരുന്നു അനൂപ് ബിഗ് ബോസിൽ എത്തിയത്. സീതാകല്യാണത്തിൽ കണ്ട അനൂപിനെയായിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണുന്നത്. താരത്തിന്റെ മറ്റൊരു മുഖം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.

സംഭവബഹുലമായിട്ടാണ് ബിഗ് ബോസ് ഷോ ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ഫിറോസ് ഖാനോട് പൊട്ടിത്തെറിച്ച് അനൂപ് രംഗത്തെത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് ഹൗസിൽ നടൻ ശബ്ദം ഉയർത്തുന്നത്. ഭാഗ്യലക്ഷ്മിയും ഫിറോസ് ഖാനും തമ്മിലുള്ള പ്രശ്നത്തെ ചുറ്റിപ്പറ്റിയാണ് അനുപും ഫിറോസും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. ബിഗ് ബോസ് മത്സരാർഥികളെല്ലാം സാക്ഷിയായിരുന്നു.

ഇര പ്രസ്താവന

ഫിറോസാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.സജ്നയുടെ ഇര എന്ന പ്രയോഗത്തെ കുറിച്ചായിരുന്നു കിടിലൻ ഫിറോസ് സംസാരിച്ച് തുടങ്ങിയത്. ഇവിടെ ആരും ആരെയും ഇരയാക്കുന്നില്ലെന്നും ആരെയും ഒറ്റപ്പെടുത്തുന്നില്ല എന്നും പറഞ്ഞു. അപ്പോള്‍ ഫിറോസ് ഖാൻ ഇടപെട്ടു. തനിക്ക് എതിരെ ഒരാള്‍ അമ്പ് അയച്ചാല്‍ അത് എടുത്ത് ഉമ്മ വയ്‍ക്കാൻ ആകില്ല എന്ന് ഫിറോസ് ഖാൻ പറഞ്ഞു. അപ്പോഴാണ് അനൂപ് വിഷയത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ഫിറോസിനെ  വിമർശിച്ച  അനൂപ്

ഒരാള്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് മറ്റൊരാളോട് പറയുന്നത് ശരിയല്ലെന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. തമാശരൂപേണയാണ് പറഞ്ഞത് എന്ന് ഫിറോസ് ഖാൻ പറഞ്ഞു. എന്നാല്‍ തമാശരൂപേണയല്ല പറഞ്ഞത് എന്ന് വ്യക്തമാക്കി സായ് വിഷ്‍ണു രംഗത്ത് എത്തി. പക്വതയില്ലാത്ത പെണ്‍കുട്ടിയെന്ന് മിഷേലിനെ വിശേഷിപ്പിച്ച ഫിറോസ് ഖാന്റെ രീതിയെയും അനൂപ് കൃഷ്‍ണൻ വിമര്‍ശിച്ചു.

വാക്ക് തർക്കം

തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമാവുകയായിരുന്നു. അനൂപ് കൃഷ്‍ണൻ ബിഗ് ബോസിലെ ലീഡറല്ല. പിന്നെ എന്തിനാണ് തന്നോട് അത് പറയുന്നത് എന്ന് കിടിലൻ ഫിറോസ് ചോദിച്ചു. എന്നാല്‍ മിഷേല്‍ എന്തിനാണ് ലീഡറല്ലാത്ത നിങ്ങളോട് മറ്റൊരു മത്സരാര്‍ഥിയെ കുറിച്ച് പറഞ്ഞത് എന്ന് അനൂപ് കൃഷ്‍ണൻ തിരിച്ചും ചോദിച്ചു. ഒരാള്‍ പക്വതയുള്ളയാളാണോ അല്ലയോ എന്ന് പറയാൻ ഫിറോസ് ഖാൻ ആളല്ല എന്ന് കിടിലൻ ഫിറോസും കൂട്ടിച്ചേർത്തു.

പ്രശ്നത്തിനെ കുറിച്ച് ഭാഗ്യലക്ഷ്മി

തുടർന്ന് ഈ വിഷയത്തിൽ ഭാഗ്യലക്ഷ്മി ഇടപെടുകയായിരുന്നു. ഈ പ്രശ്നം എന്നെ കുറിച്ചാണെന്ന് പറഞ്ഞ് കൊണ്ടാണ് ഫിറോസിനെതിരെ ഭാഗ്യലക്ഷ്മി പറഞ്ഞ് തുടങ്ങിയത്. ചേച്ചിക്ക് എതിരെ ഒരു ബോംബ് ഞാൻ പൊട്ടിക്കും എന്ന് പറഞ്ഞ് കൊണ്ട് ഫിറോസ് പലതവണ തന്റെ അടുത്തു വന്നു.
പലതവണ ഒഴിഞ്ഞ് മാറിയിട്ടും എന്നിട്ടും പിന്നാലെ വന്നപ്പോള്‍ താൻ എന്തുവേണമേലും ചെയ്യൂവെന്ന് പറഞ്ഞ് ഒരു മോശം വാക്ക് ഉപയോഗിച്ചു. അത് ഫിറോസ് ഖാൻ പറയുന്നതുപോലല്ല. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഇടപെടരുത് എന്ന് പറഞ്ഞതാണ്. ബിഗ് ബോസും പുറത്തെ കാര്യങ്ങള്‍ ഇവിടെ പറയാൻ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. ഒരാളെ പിന്നാലെ വന്ന് ശല്യപ്പെടുത്തുന്നത് ശരിയല്ല എന്നാണ് താൻ പറഞ്ഞത്. മറ്റൊരാളോട് എന്റെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. ശേഷം അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
അനൂപിന്റെ വാക്കുകൾ

വീണ്ടും വിഷയത്തിൽ അനൂപ് വീണ്ടും തുടരുകയായിരുന്നു. മറ്റൊരു കാര്യം താൻ പറയുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് അനൂപ് ആരംഭിച്ചത്. നീയാരാടാ ഇത് പറയാൻ എന്ന് ചോദിക്കാൻ മാത്രം കൊല്ലത്ത് വന്ന ഫിറോസ് ഖാൻ ആയിട്ടില്ല. അനൂപ് ആരെന്ന് ചോദിക്കാൻ ഫിറോസ് ആയിട്ടില്ല. ഫിറോസ് അല്ല എന്നെ വിളിച്ചത് എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. അനൂപ് എന്ന വ്യക്തിയല്ല തന്നെ വിളിച്ചത് എന്ന് ഫിറോസ് ഖാനും മറുപടിയായി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X