ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു, അതിൽ കൂടുതലൊന്നുമില്ല, വിമർശകർക്ക് മറുപടിയുമായി അനൂപ്

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് കൃഷ്ണൻ. ആദ്യത്തെ പരമ്പരയിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ അനൂപിന് കഴിഞ്ഞിരുന്നു. തുടക്കത്തിൽ കല്യാൺ എന്ന പേരിലാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. സീതാകല്യാണത്തിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു അനൂപ് ബിഗ് ബോസ് ഷോയിലേയ്ക്ക് പോകുന്നത്.

ബിക്കിനിയിൽ ഇത്രയും ഗ്ലാമറോ, നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

അനൂപിനോടൊപ്പം ബിഗ് ബോസ് ഷോയിലൂടെ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു ഇഷയുടേത്. നടൻ തന്നെയായിരുന്നു തന്റെ പ്രണയിനിയെ കുറിച്ച് ഷോയിൽ വെളിപ്പെടുത്തിയത്. പേര് മാത്രമായിരുന്നു അനൂപ് തുടക്കത്തിൽ പറഞ്ഞിരുന്നത്. പിന്നീട് മോഹൻലാൽ പ്രണയകഥ ചോദിച്ചപ്പോഴായിരുന്നു ഇഷയുമായുള്ള പ്രണയകഥ തുറന്ന് പറയുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ഒരു മുഖമായിരുന്നു ഇഷയുടേത്.

ഇഷയുടെ പിറന്നാൾ ആശംസ

ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും അനൂപ് ഇതിന് മുൻപ് ഇഷയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. ബിഗ് ബോസ് ഷോയിൽ അനൂപിന് പിറന്നാൾ ആശംസയുമായി ഇഷ രംഗത്ത് എത്തിയിരുന്നു. പിറന്നാൾ ആശംസ നേരുന്ന ശബ്ദം മാത്രമായിരുന്നു അന്ന് വീഡിയോയിൽ ഉണ്ടായിരുന്നത്.പിറന്നാൾ ആശംസ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആശംസയുമായ്ക്കൊപ്പം വിമർശനം

ജൂൺ23 ന് അനൂപിന്റേയും ഇഷയുടേയും വിവാഹ നിശ്ചയമായിരുന്നു. സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അനൂപ് സന്തോഷം പങ്കുവെച്ചത്. ഇഷയെ കാണാൻ വേണ്ടിയുള്ള ആകാംക്ഷ പ്രേക്ഷകർ സോവ് ദി ഡേറ്റ് വീഡിയോയിലൂടെ പ്രകടിപ്പിച്ചിരുന്നു. തന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. ആശംസകളുമായി സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു. എന്നാൽ വിമർശനങ്ങളും ഉയർന്നിരുന്നു.

മറുപടിയുമായി അനൂപ്

ഇപ്പോഴിത വിമർനങ്ങൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് അനൂപ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നത്. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. ഞങ്ങള്‍ എന്‍ഗേജ്ഡായി, അതില്‍ കൂടുതലൊന്നുമില്ല, കുറവും, അത്രേയുള്ളൂ എന്നായിരുന്നു എന്നായിരുന്നു നടന്റെ പ്രതികരണം. ഇഷയോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. ചിത്രങ്ങളും അനൂപിന്റെ കമന്റും നിമിഷ നേരം കൊണ്ടായിരുന്നു വൈറലാവുകയായിരുന്നു. അനൂപിനെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

പിന്തുണച്ച് പ്രേക്ഷകർ

നെഗറ്റീവ് പറയുന്നവർ എല്ലാം വളരെ പെർഫക്ട് ആയിരിക്കും. മൈന്റ് ആക്കേണ്ട , ഇവർക്കൊന്നും 2021 ലേക്ക് ഇതുവരെ വണ്ടി കിട്ടിയിട്ടില്ല. ഇത്തരത്തിലുള്ള കമന്റുകൾ വിട്ടുകളണം, പോകാൻ പറ ചേട്ടാ.. അവരുടെ ചെലവിൽ ഒന്നും അല്ലല്ലോ ജീവിക്കുന്നത്,നിങ്ങൾ പൊളിക്ക് ഞാങ്ങൾ കൂടെയുണ്ട് എന്നിങ്ങനെയുളള പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. കൂടാത സ്ത്രീധനം വാങ്ങുമോ എന്നുള്ള ആരാധകന്റെ ചോദ്യത്തിനും നടൻ കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. 2022ലാകും അനൂപിന്റേയും ഇഷയുടേയും വിവാഹം നടക്കുക. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അനൂപിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Recommended Video

Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

ചിത്രങ്ങൾ; കടപ്പാട്; അനൂപ് ഇൻസ്റ്റഗ്രാം പേജ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X