നിങ്ങള്‍ എന്നോട് കാണിച്ചത് ശരിക്കും വിഷമമായി ചേച്ചി, സന്ധ്യയോട് അനൂപ് കൃഷ്ണന്‍

By Prashant V R

ടാസ്‌ക്കില്‍ വിജയിച്ചവര്‍ക്കായി അനൂപ് കൃഷ്ണന്‍ കഴിഞ്ഞ ദിവസം നല്‍കിയ സമ്മാനം ശ്രദ്ധേയമായിരുന്നു. ഷവര്‍മ്മ കൊണ്ടുവന്ന പേപ്പര്‍ കൊണ്ടുണ്ടാക്കിയ പീകോക്ക് ആര്‍ട് വര്‍ക്കാണ് ഭാഗ്യലക്ഷ്മിക്കും സന്ധ്യക്കും അനൂപ് നല്‍കിയത്. എന്നാല്‍ ഇതുകൊടുത്ത ശേഷം ഭാഗ്യലക്ഷ്മി അനൂപിനെ ട്രോളുകയായിരുന്നു. നീ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്ണിന്റെ പേരെന്താണെന്നും ഇത് അവള്‍ക്ക് കൊടുക്കൂവെന്നും ആയിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. എന്നാല്‍ സന്ധ്യ താന്‍ സുക്ഷിക്കാമെന്ന് പറഞ്ഞെങ്കിലു അനൂപ് അത് തിരിച്ചുവാങ്ങി. തുടര്‍ന്ന് ബിഗ് ബോസിന് മുന്നില്‍ വികാരധീനനായാണ് ഇതേകുറിച്ച് അനൂപ് സംസാരിച്ചത്.

biggboss3

നിങ്ങള്‍ എന്നോട് കാണിച്ചത് ശരിക്കും വിഷമമായി പോയെന്ന് സന്ധ്യയോട് അനൂപ് പറഞ്ഞു. സന്ധ്യ സമാധാനിപ്പിക്കാന്‍ നോക്കിയപ്പോള്‍ ഞാനത് തിരിച്ചുപോവുമ്പോള്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിക്ക് കൊടുത്തോളാം എന്ന് അനൂപ് പറഞ്ഞു. തുടര്‍ന്ന് എന്താടാ എന്ന് സന്ധ്യ പറഞ്ഞു. എന്ത് എന്താണെന്നുളളത്. വേറെ ആരെലുമാണോ അത് പറഞ്ഞത്. കൃത്യമായിട്ടുളള ഇന്‍സട്ടിംഗ് ആണത്. എനിക്ക് വിഷമമായി ചേച്ചി. സത്യം പറയാലോ ഞാനത് എന്റെ സ്‌നേഹം കൊണ്ടും സന്തോഷം കൊണ്ടും ഉണ്ടാക്കിത്തന്ന സാധനമാണ്.

നിങ്ങള്‍ക്കറിയുമോ ഞാന്‍ പതിനാല് ദിവസം അവിടെ റൂം ക്വാറന്റൈനീല്‍ കഴിഞ്ഞപ്പോ ഇതുപോലത്തെ പല സാധനങ്ങളും ഉണ്ടാക്കി. എന്നെ എറ്റവും കൂടുതല്‍ സഹായിച്ച കുട്ടികള് എപ്പോഴും എന്നോട് സുഖവിവരങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന ഒരേ ഒരു വ്യക്തിയേ ഉണ്ടായിട്ടുളളൂ. അല്ലെങ്കില്‍ പല വ്യക്തികളില്‍ ഒരു വ്യക്തി. അന്ന് രണ്ട് കുട്ടികള്‍ക്ക് ഞാനത് അത് ഭാഗിച്ചുകൊടുത്തിരുന്നു. അത് എന്റെ സ്‌നേഹം കൊണ്ടാണ് എന്റെയടുത്ത് വേറൊന്നും ആ സമയത്ത് കൊടുക്കാനുണ്ടായിരുന്നില്ല.

ബിക്കിനിയില്‍ തിളങ്ങി നടി, വൈറല്‍ ചിത്രങ്ങള്‍ കാണാം

എന്റെ സ്‌നേഹത്തിലും സന്തോഷത്തിലുമാണ് ഞാന്‍ കൊടുത്തത്. അതിന് വേറെ എന്ത് അവാര്‍ഡുകള്‍ കിട്ടിയിട്ടും കാര്യമില്ല. മനുഷ്യന്റെ വായില്‍ നിന്നും വരുന്ന വാക്കുകളാണ് ഓരോ ആളുകളുടെയും ക്യാരക്ടര്‍ കാണിക്കുന്നത്. എനിക്ക് സത്യം പറയാലോ നന്നായി വിഷമമായി. ഞാന്‍ ഇന്നേവരെ അതേപോലൊരു മിസ് ബിഹേവിയറ് ചെയ്തിരുന്നെങ്കില്‍ അത് എനിക്ക് പ്രശ്‌നമുണ്ടാകുമായിരുന്നില്ല. ഞാനിന്നുവരെ ഒരാളോടും അങ്ങനെയൊരു മിസ്ബിഹേവ് ചെയ്തിട്ടില്ല. ആ പറഞ്ഞത് വളരെ മോശമായി പോയി. ഇപ്പോ എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്ന ആരായാലും ശരി, പറഞ്ഞ വാക്ക് മോശമായി പോയി. അത് പറയാന്‍ പാടില്ലായിരുന്നു. അനൂപ് സന്ധ്യയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X