പരിഹസിച്ചവർക്ക് മറുപടിയുമായി അനൂപ്, കണ്ണു നനയാതെ കണ്ടു തീർക്കാൻ ആവില്ലെന്ന് ആരാധകർ
സീതാ കാല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനൂപ്. കല്യാൺ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷകരെ സൃഷ്ടിക്കാൻ നടന് കഴിഞ്ഞിരുന്നു. സീതകല്യാണത്തത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് അനൂപ് ബിഗ് ബോസ് ഷോയിൽ എത്തുന്നത്. സീരിയലിലേത് പോലെ തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് നടന് ലഭിക്കുന്നത്
ബിഗ് ബോസ് സീസൺ3 ലെ ശക്തനായ മത്സരാർഥിയാണ് അനൂപ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് അനൂപിന്റെ വീക്കിലി ടാസ്ക്കായ വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്. മികച്ച പ്രകടനമാണ് അനൂപ് ഷോയിലൂടെ കാഴ്ചവെച്ചത്.

സീത കല്യാണത്തിൽ കണ്ട അനൂപിനെയായിരുന്നില്ല ബിഗ് ബോസ് ഷോയിൽ കണ്ടത്. സീതയുടെ ആ പാവം കല്യാൺ അല്ല യഥാർഥ ജീവിതത്തിൽ അനൂപ്. തുടക്കത്തിൽ അനൂപിന്റെ ദേഷ്യം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ അനാവശ്യ സംസാരത്തിനോ വഴക്കിനോ നടൻ നിന്നിരുന്നില്ല. എന്നാൽ ഫിറോസ് ഖാനുമായുള്ള വഴക്ക് നടന് ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിച്ചിരുന്നു.

വഴക്ക് പോലെ തന്നെ അനൂപിന്റ ചില തീരുമാനങ്ങളും വിമർശനത്തിന് വഴിവെച്ചിരുന്നു. ക്യാപ്റ്റൻ സി ടാസ്ക്കിൽ അവസാന നിമിഷം റംസാന് വേണ്ടി വിട്ടു കൊടുത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഹൗസിലെ അംഗങ്ങൾ പലരും നടനെതിരെ രൂക്ഷ വിമർശനം ഉന്നിയിച്ചിരുന്നു. സൗഹൃദവും മത്സരവും രണ്ടായി കാണണമെന്നും ടാസ്ക്കിനെ ടാസ്ക്കായി കാണണമെന്നും പ്രേക്ഷകർ അന്ന് വിമർശിച്ചിരുന്നു.

എന്നാൽ ഇന്ന് വിമർശിച്ചവര കൊണ്ട് തന്നെ നല്ല അഭിപ്രായം പറയിപ്പിച്ചിരിക്കുകയാണ് അനൂപ്. വീക്കിലി ടാസ്ക്കായ ടാലന്റ് ഷോയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.വിമർശിച്ച പ്രേക്ഷകർ തന്നെ നടനെ അഭിനന്ദിച്ചിരിക്കുകയാണ്.വിനുവായ ഞാന്‍ അല്‍ഷിമേഴ്‌സിനെ നേരിട്ട് വരച്ച് കാണിക്കാമെന്ന് പറഞ്ഞായിരുന്നു അനൂപ് അഭിനയിച്ച് തുടങ്ങിയത്. പ്ലേയിലൂടെ ഹൗസ് അംഗങ്ങളുടെ ഹൃദയം കീഴടക്കാൻ അനൂപിന് കഴിഞ്ഞിരുന്നു. ഭയങ്കരമായി കണക്റ്റ് ചെയ്യാനായെന്ന് പറഞ്ഞായിരുന്നു റംസാനെത്തിയത്. അത്ര മികച്ചതായിരുന്നില്ലെന്നായിരുന്നു കിടിലന്‍ ഫിറോസ് പറഞ്ഞത്. ഷോര്‍ട്ട് ഫിലിം കണ്ട പോലെയായിരുന്നുവെന്നായിരുന്നു രമ്യ പറഞ്ഞത്. ഷോയിലുള്ളവരും പ്രേക്ഷകരും അനൂപിന്റെ പ്രകടനത്തിന് കൈയ്യടിക്കുകയായിരുന്നു. അഭിനേതാവെന്ന നിലയിൽ അനൂപിന് നന്നായി തന്നെ ചെയ്യാനായെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
Recommended Video

മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. അനൂപിന്റെ മാസ്മരിക പ്രകടനം. കണ്ണു നനയാതെ കണ്ടു തീർക്കാൻ ആവില്ല. എന്തൊരു ഫീൽ ആണ്. ബിഗ്‌ബോസിലെ അണ്ടർറേറ്റഡ് മത്സരാർഥി തന്നെയാണ് അയാൾ. ഏഴാംകിട സീരിയൽ ആക്ടർ എന്ന് പരിഹസിച്ചവർക്ക് മുമ്പിൽ തന്നെ ഇങ്ങനെയൊരു പ്രകടനം കാഴ്ച വെച് മധുര പ്രതികാരം ചെയുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്. അനൂപ് ഇനിയും മുന്നോട്ട് പോകും... തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.


Click it and Unblock the Notifications