For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സീസണില്‍ ഹേറ്റേഴ്സ് ഇല്ലാത്ത ഒരേ ഒരു മല്‍സരാര്‍ത്ഥി അനൂപാണ്, കാരണം പറഞ്ഞ് പ്രേക്ഷകന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ ടാസ്‌ക്കുകളിലും മറ്റു മികച്ച പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥിയായിരുന്നു അനൂപ് കൃഷ്ണന്‍. ഇടയ്ക്ക് സൈലന്റായെങ്കിലും പിന്നീട് ഹൗസില്‍ വീണ്ടും ആക്ടീവായിരുന്നു അനൂപ്. ഹൗസിലെ ഓരോ ഏരിയകളിലും തന്‌റെ കഴിവിന്‌റെ പരാമവധി പുറത്തെടുക്കാന്‍ അനൂപിന് സാധിച്ചിരുന്നു. അവസാന ഘട്ടത്തിലാണ് ക്യാപ്റ്റന്‍സി കിട്ടിയതെങ്കിലും അത് നന്നായി കൊണ്ടുപോവാന്‍ അനൂപിന് സാധിച്ചു. അതേസമയം ഇത്തവണ വിജയസാധ്യതയുളള മല്‍സരാര്‍ത്ഥി കൂടിയാണ് അനൂപ് കൃഷ്ണന്‍.

  സാരിയില്‍ തിളങ്ങി ഈശ്വര്യ മേനോന്‍, എറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  ബിഗ് ബോസ് 3യിലെ ജെനുവിന്‍ പ്ലെയറാണ് അനൂപെന്ന് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡയില്‍ അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വിഷ്ണു പ്രകാശ് എന്ന പ്രേക്ഷകനാണ് അനൂപിനെ കുറിച്ച് എഴുതിയത്. ഈ ബിഗ്ബോസ് സീസണില്‍ ഹേറ്റേഴ്സ് തീരെ ഇല്ലാത്ത ഒരേ ഒരു കണ്ടെസ്റ്റന്റ് ആണ് അനൂപെന്നും കുറിപ്പില്‍ പറയുന്നു. അതിനു ഒരേ ഒരു കാരണം മാത്രമേ ഉള്ളു.

  ബാക്കി ഉള്ളവരെ പോലെ ഒരു പിആര്‍ വര്‍ക്കും അനൂപിന് ഇല്ല. അവിടെ ഉള്ള കണ്ടെസ്റ്റന്റ്‌സ് കാണിക്കുന്ന മോശം പ്രവര്‍ത്തികളെ വെളുപ്പിക്കുന്ന പരുവാടി ആണ് മറ്റുള്ള ഫാന്‍സ് ചെയ്തിരുന്നത്. അനൂപ് അങ്ങനെ ഒരു അവസരവും ഉണ്ടാക്കിയിട്ടില്ല. അനൂപിന് ആകെ ഡീഗ്രേഡിങ് കിട്ടിയിട്ടുള്ളത് സജിന ഫിറോസ് ഫാന്‍സിന്റെ അടുത്ത് നിന്നും ആണ്. അത് അനൂപ് അവര്‍ക്കെതിരെ സംസാരിച്ചപ്പോള്‍ ആണ്. ഇതുവരെ ഉള്ള പെര്‍ഫോമന്‍സ് വച്ചു നോക്കിയാല്‍ ബിഗ്ബോസ് വിന്നര്‍ ആവാന്‍ മാറ്റാരേക്കാളും യോഗ്യത ഉള്ള വ്യക്തി ആണ് അനൂപ്.

  ഇത്രയും കാലം ഒറ്റക്ക് നിന്ന് കളിച്ച ഒരേ ഒരു വ്യക്തി. എലാവരെയും ഒരു പോലെ കാണാന്‍ ശ്രമിക്കുന്ന വ്യക്തി. ഒരു കണ്ടെസ്റ്റന്റിനെ കുറിച്ചും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പറയുന്നവരെ തിരുത്താന്‍ ശ്രമിക്കുന്ന ഏക വ്യക്തി ആണ് അനൂപ്. ടാസ്‌കുകള്‍ വന്നാല്‍ അനൂപ് വേറെ ലെവല്‍ തന്നെ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. അത് കൊണ്ട് തന്നെ ലാസ്റ്റ് വീക്കിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ മറ്റുള്ളവരുടെ ഗ്രൂപ്പ്കളിയില്‍ ഏറ്റവും കൂടുതല്‍ ചവിട്ട് കിട്ടിയ വ്യക്തി.

  ഫൈനല്‍ അടുക്കുമ്പോള്‍ എല്ലാവരും ഒരു പോലെ ടാര്‍ഗറ്റ് ചെയുന്നത് അനൂപിനെ ആയിരുന്നു. അനൂപ് ആകെ ചെയ്ത തെറ്റുകള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഇതൊക്കെ ആണ്. ഒരു ഗ്രൂപ്പിലും ഇല്ല, അനാവശ്യ വഴക്കുകള്‍ ഉണ്ടാക്കാറില്ല, തന്നെ ബാധിക്കാത്ത വിഷയങ്ങളില്‍ ഇടപെടാറില്ല, സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി കണ്ടന്‌റ് ഉണ്ടാക്കുന്നില്ല. പരദൂഷണം പറയാറില്ല, ഇതൊക്കെ ആണ് അനൂപിനെ കുറിച്ച് പറയുന്ന പോരായ്മകള്‍. സത്യത്തില്‍ ഇത് പോരായ്മ ആണോ അതോ അനൂപിന്റെ പേഴ്‌സണാലിറ്റിയില്‍ കാണുന്ന ക്വാളിറ്റി ആണോ എന്നു എല്ലാവരും ചിന്തിക്കേണ്ടി ഇരിക്കുന്നത്.

  ഇത്രെയും കാലത്തിലെ ബിഗ് ബോസ് സീസണില്‍ വച്ചു കണ്ട ഒരേ ഒരു ജെനുവിന്‍ ജെന്‌റില്‍ കണ്‍ടസ്റ്റന്റ് ആണ് അനൂപ്. അനൂപിന് നല്ല ഒരു വ്യക്തിത്വം ഉണ്ട്, നല്ല മത്സരാര്‍ഥി ആണ്. ടാസ്‌ക്കുകള്‍ നന്നായിട്ട് ചെയുന്നുണ്ട്. ഏല്ലാ മത്സരത്തിലും ഗെയിം സ്പിരിറ്റോടു കൂടി കളിക്കുന്നു. ഈഗോ ഇല്ല.. ഗെയിമില്‍ ഉള്ള വഴക്ക് അവിടെ തന്നെ തീര്‍ത്തു വരുന്നു.

  Mani Kuttan response after Bigg Boss got postponed

  എന്തു കൊണ്ടും വിന്നര്‍ ആവാന്‍ യോഗ്യത ഉള്ള ആള് തന്നെ ആണ് അനൂപ്. ദ മോസ്റ്റ് അണ്ടറേറ്റഡ് പ്ലെയര്‍ ഇന്‍ ബിഗ് ബോസ്. പുറത്തെ പിആര്‍ വര്‍ക്കിലും ഡീഗ്രേഡിങ്ങിലും ഫാന്‍ ഫൈറ്റുകളിലും നമ്മുക്ക് നഷ്ടപ്പെട്ടു പോകുന്നത് അനൂപ് എന്ന നല്ല ഒരു മത്സരാര്‍ഥിയെ ആണ്. നല്ല മത്സരാര്‍ഥിയെയും വ്യക്തിയെയും നോക്കി മാത്രം വോട്ട് ചെയുക എന്നും കുറിപ്പില്‍ പറയുന്നു.

  English summary
  bigg boss malayalam season 3: anoop krishnan the only player who has no haters, viral post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X