ഋതുവിനെ വീഴ്ത്തി അവസാന ടാസ്‌ക്കില്‍ ഒന്നാമതായി അനൂപ്, പോയിന്‌റ് പട്ടികയില്‍ ഡിംപല്‍ മുന്നില്‍
ബിഗ് ബോസ് മൂന്നാം സീസണിന്‌റെ 95ാം ദിവസം മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്കുകള്‍ ശ്രദ്ധേയമായിരുന്നു. മോര്‍ണിംഗ് ആക്ടിവിറ്റി സമയത്ത് ഇമേജിനറി റെസ്ലിംഗ് ചെയ്യാന്‍ വേണ്ടിയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രസകരമായി തന്നെ മല്‍സരാര്‍ത്ഥികള്‍ ഇത് ചെയ്തു. തുടര്‍ന്നാണ് ടിക്കറ്റ് ടു ഫിനാലെ മൂന്നാം ദിവസത്തിലെ ടാസ്‌ക്ക് വന്നത്. കാലില്‍ രണ്ട് ബലൂണുകള്‍ കെട്ടി സംരക്ഷിക്കുകയും ബാക്കിയുളളവരുടെ ചവിട്ടി പൊട്ടിക്കുകയും ചെയ്യണം എന്നതായിരുന്നു ടാസ്‌ക്ക്. ഇതില്‍ ആദ്യ റൗണ്ടില്‍ ആരും ആരുടേയും പൊട്ടിച്ചിരുന്നില്ല.

പിന്നാലെ ബിഗ് ബോസ് ഇടപെട്ട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. എന്തായാലും ഒരാള്‍ പുറത്തുപോയേ പറ്റൂവെന്നും ഒരാളെ നോമിനേറ്റ് ചെയ്യാനും ആവശ്യപ്പെട്ടപ്പോള്‍ റംസാനാണ് ടാസ്‌ക്കില്‍ നിന്നും ആദ്യം പുറത്തായത്. രണ്ടാം റൗണ്ടില്‍ എല്ലാവരും ഉഷാറായി കളിച്ചപ്പോള്‍ മണിക്കുട്ടനാണ് പുറത്താവുകയായിരുന്നു. മൂന്നാം റൗണ്ടില്‍ കിടിലം ഫിറോസും നാലാം റൗണ്ടില്‍ സായി വിഷ്ണുവും ഔട്ട് ആയി. അനൂപ്, നോബി, ഡിമ്പല്‍, ഋതു തുടങ്ങിയവരായിരുന്നു പിന്നാലെ മല്‍സരം നടന്നത്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
Recommended Video
ഇതില്‍ നോബിയും ഡിംപലും പോയപ്പോള്‍ അവസാന റൗണ്ടില്‍ റിതുവും അനൂപും തമ്മിലായി മല്‍സരം. ഒടുവില്‍ ഋതുവിന്റെ ബലൂണുകള്‍ പൊട്ടിച്ച് അനൂപ് ടാസ്ക്കില്‍ വിജയിക്കുകയായിരുന്നു. ഇതിനിടെ ഋതുവിന്റെ ഷോള്‍ഡര്‍ ഉളുക്കിയിരുന്നു. റെഡി ആയ ശേഷം വീണ്ടും കളി തുടരുകയായിരുന്നു റിതു. ടാസ്‌ക് കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനം അനൂപ്, രണ്ടാം സ്ഥാനം ഋതു, മൂന്നാം സ്ഥാനം ഡിമ്പല്‍, നോബി, സായി, ഫിറോസ്, മണിക്കുട്ടന്‍,റംസാന്‍ തുടങ്ങിയവര്‍ മറ്റു സ്ഥാനങ്ങളിലും എത്തി. എറ്റവുമൊടുവിലായി ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്ക് മൊത്തം പോയിന്‌റില്‍ ഡിംപലാണ് എറ്റവും ടോപ്പിലെത്തിയത്.


Click it and Unblock the Notifications











