ബിഗ് ബോസ് ഹൗസിലെ തലവേദനയാണ് കിടിലൻ ഫിറോസ്, കാരണങ്ങൾ നിരത്തി സഹമത്സരാർഥികൾ
ബിഗ് ബോസ് മലയാളം സീസൺ 3 സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. ഷോ അതിന്റെ 10ാം വാരത്തിലേയ്ക്ക് കടുക്കുമ്പോൾ മത്സരവും മുറുകുകയാണ്. 14 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 12പേരാണ് ശേഷിക്കുന്നത്. മത്സരം കടുക്കുമ്പോൾ മത്സരാർഥികളും അവരുടെ ഗെയിമും കടുപ്പിക്കുകയാണ്. സൗഹൃദങ്ങളിൽ തളച്ചു പോകാതെ ഒറ്റയ്ക്ക് പോരാടുന്ന മത്സരാർഥികളയാണ് കാണുന്നത്. ഇപ്പോൾ എല്ലാവരുടേയും ലക്ഷ്യം ഹൗസിലെ 100ാം ദിവസമാണ്.
മാലിയിൽ ഗ്ലാമറസ് ലുക്കിൽ നടി സാനിയ ഇയ്യപ്പൻ, ചിത്രം കാണൂ
ഇപ്പോഴിത മോർണിംഗ് ആക്ടിവിറ്റി ബിഗ് ബോസ് ഹൗസിൽ മറ്റൊരു പ്രശ്നത്തിന് വഴിവെച്ചിരിക്കുകയാണ്. ഹൗസിൽ നിങ്ങളുടെ തലവേദന സൃഷ്ടിക്കുന്ന വ്യക്തിയുടെ പേര് നിർദ്ദേശിക്കാനായിരുന്നു ടാസ്ക്ക്. ഭൂരഭാഗം പേരും കിടിലൻ ഫിറോസിന്റെ പേരാണ് പറഞ്ഞത്.

സൂര്യയായിരുന്നു മോർണിംഗ് ആക്ടിവിറ്റി വായിച്ചത്. ഈ ബിഗ് ബോസ് വീട്ടിൽ നിങ്ങൾക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്ന വ്യക്തിയെ കുറിച്ച് ഗാർഡൻ ഏരിയയിൽ നിന്ന് പറയുക, കാരണവും പറയാനായിരുന്നു ടാസ്ക്ക്. ഓപ്പൺ നോമിനേഷന് ശേഷം ഡയറക്ട് അറ്റാക്ക് ചെയ്യുന്ന തരത്തിലുള്ള ടാസ്ക്കുകളാണ് ബിഗ് ബോസ് നൽകുന്നത്.

അധികം പേരും കിടിലൻ ഫിറോസിനെയാണ് പറഞ്ഞത്. തണുപ്പൻ മട്ടിലുള്ള കിടിലത്തിന്റെ ഗെയിം മാറിയിട്ടുണ്ട്. റംസാനാണ് ആദ്യം എത്തിയത്. അടുത്ത സുഹൃത്തായ ഋതുവിന്റെ പേരാണ് പറഞ്ഞത്. ഗെയിം ബേസ് ഒരിക്കലും ആരെയും ടാർഗറ്റ് ചെയ്തു പറയാൻ പോകുന്നില്ല. അല്ലാതെ നമ്മുടെ വീട്ടിൽ നമ്മൾ താമസിക്കുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ, അത്തരത്തിൽ തന്റെ തലവേദന ഋതു മന്ത്രയാണ്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നൊക്കെ പറയുന്ന പോലെയാണ് ചില നേരത്തെ പ്രവൃത്തികൾ. തലവേദന എന്നല്ല, അത് പാരസെറ്റാമോൾ കൊടുത്തു തീർക്കാം എന്നേ ഉള്ളൂ. അത് വൈകാതെ തീരും, എന്ന് റംസാൻ പറഞ്ഞു.

പിന്നീട് എത്തിയത് ഡിംപൽ ഭാൽ ആണ്. ഡിംപൽ കിടിലത്തിന്റെ പേരാണ് പറഞ്ഞത്. തന്നോട് ഒറ്റക്ക് സംസാരിക്കുന്ന കാര്യങ്ങളല്ല ഗ്രൂപ്പായി ഇരിക്കുമ്പോൾ പറയുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് കിടിലത്തെ നോമിനേറ്റ് ചെയ്തത്. പിന്നീട് എത്തിയത് മണിക്കുട്ടനാണ്. അദ്ദേഹവും കിടിലൻ ഫിറോസിനെയാണ് നോമിനേറ്റ് ചെയ്തത്. ബിഗ് ബോസ് ഹൗസിൽ നിന്ന് സ്ത്രീകളാണ് ഏറ്റവും കൂടുതൽ പുറത്ത് പോകുന്നത് എന്നുള്ള വാക്ക് ആദ്യം പുറത്തു വന്നത്കിടിലത്തിന്റെ ഭാഗത്ത്നിന്നാണ്. ആ പറഞ്ഞ കാര്യങ്ങൾ പല പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് പറഞ്ഞുകൊണ്ടാണ് ഫിറോസിന്റെ പേര് പറഞ്ഞത്

പിന്നീട് എത്തിയത് ഋതു മന്ത്രയാണ്. അഡോണിയുടെ പേരാണ് പറഞ്ഞത്. കാര്യമറിയാതെ അഡോണി നടത്തിയ പദപ്രയോഗമാണ് ഋതു കാരണമായി പറഞ്ഞത്. ഇരട്ടത്താപ്പുകളുടെ രാജാകുമാരി എന്ന് അഡോണി ഋതുവിനെ വിളിച്ചിരുന്നു. അത് അന്ന് ഹൗസിൽ വലിയ ചർച്ചയായിരുന്നു. പിന്നീട് റംസാനും ഋതു മറുപടി നൽകിയിരുന്നു. സാമ്പർ ദോശയ്ക്കൊപ്പം കഴിച്ചാൽ നല്ല രുചിയായിരിക്കും എന്നാണ് ഋതു പറഞ്ഞത്
Recommended Video

പന്നീട് എത്തിയത് അനൂപ് ആയിരുന്നു. കിടലത്തിന്റെ പേര് തന്നെയാണ് അനൂപും പറഞ്ഞത്. ജൂനിയർ മാട്രേക്ക് എന്നാണ് കിടിലത്തെ വിശേഷിപ്പിച്ചത്. ഇതെല്ലാം ചിരിച്ച് കൊണ്ട് കേൾക്കുകയായിരുന്നു ഫറോസ്. ടാസ്ക്ക് കഴിഞ്ഞതിന് ശേഷം തനിക്കെതിരെ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ആദ്യം മണിക്കുട്ടനോടാണ് പറഞ്ഞത്. നിന്റെ ഉറക്കം തീർത്തുവെന്നാണ് ഫിറോസ് പറഞ്ഞത്. കൂടാതെ അനൂപിനും മറുപടി കൊടുത്തിരുന്നു. തുടർന്ന് അനൂപും കിടിലവും തമ്മിൽ ഉഗ്രൻ വാക്കുതർക്കം നടക്കുകയും ചെയ്തിരുന്നു


Click it and Unblock the Notifications