കാമുകി ഇല്ലായിരുന്നെങ്കില്‍ ഋതു മന്ത്രയെ വിവാഹം കഴിക്കുമോ? അനൂപിനോട് രസകരമായ ചോദ്യങ്ങളുമായി ആരാധകര്‍
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ഥികളില്‍ ഒരാള്‍ അനൂപ് കൃഷ്ണനായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ടാസ്‌കിലടക്കം ഗംഭീര പ്രകടനം കാഴ്ച വെച്ച അനൂപ് മറ്റ് മത്സരാര്‍ഥികളോട് മോശമായി സംസാരിക്കുകയോ വഴക്ക് കൂടുകയോ ചെയ്തിട്ടില്ല. അപൂര്‍വ്വം സാഹചര്യങ്ങളില്‍ മാത്രം കടുത്ത ഭാഷയില്‍ സംസാരിക്കുക മാത്രമായിരുന്നു. പുറത്ത് വന്നതിന് ശേഷവും അനൂപിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര വേളയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി അനൂപ് തന്നെ നല്‍കിയിരുന്നു. ബിഗ് ബോസില്‍ നിന്നുമുണ്ടാക്കിയ ചില വിഭവങ്ങളുടെ രുചിക്കൂട്ട് പറഞ്ഞ് തരണമെന്ന് തുടങ്ങി കാമുകിയായ ഐശ്വര്യയെ കുറിച്ചുള്ള ചോദ്യങ്ങളും അനൂപിന്റെ അടുത്ത് വന്നിരുന്നു. ഓരോന്നിനും രസകരമായ രീതിയിലാണ് താരം മറുപടി കൊടുത്തതും.

ഋതു മന്ത്രയും മണിക്കുട്ടനും തമ്മില്‍ വിവാഹം കഴിക്കുമോ? അനൂപിന് വേറെ റിലേഷന്‍ ഇല്ലായിരുന്നെങ്കില്‍ ഋതുവിനെ വിവാഹം കഴിക്കുമായിരുന്നോ, നിങ്ങള്‍ തമ്മില്‍ പെര്‍ഫെക്ട് മാച്ച് ആണെന്നും ഒരാള്‍ ചോദിച്ചിരുന്നു. അതിന് തമാശരൂപേണ ഇല്ലെന്നുള്ള മറുപടിയായിരുന്നു വീഡിയോ രൂപത്തില്‍ അനൂപ് കൊടുത്തത്.
സ്റ്റൈലിഷ് ഗെറ്റപ്പിൽ ഹുമ ഖുറേഷി, മനോഹരമായ ചിത്രങ്ങൾ കാണാം
പ്രിയതമ ഐശ്വര്യയെ എന്നാണ് ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത് എന്നുള്ള ചോദ്യത്തിന് വൈകാതെ ഉണ്ടാവുമെന്നുള്ള ഉറപ്പ് അനൂപ് നല്‍കിയിരുന്നു. മണിക്കുട്ടനെയും സായിയെയും കുറിച്ചുള്ള ചോദ്യത്തിന് ഇരുവരും എന്റെ നല്ല സുഹൃത്തുക്കളാണെന്നാണ് അനൂപ് പറയുന്നത്. അതേ സമയം സീത കല്യാണം സീരിയലില്‍ ഇനി അഭിനയിക്കാന്‍ വരാന്‍ സാധ്യതയില്ലെന്നാണ് അനൂപ് പറയുന്നത്.
Recommended Video
ബിഗ് സ്‌ക്രീനിലേക്കുള്ള അവസരങ്ങള്‍ നോക്കുകയാണ്. അഭിനയിച്ച അജഗജാന്തരം എന്ന ചിത്രം കൊവിഡ് പ്രശ്‌നങ്ങള്‍ കൊണ്ടാണ് റിലീസ് ചെയ്യാത്തത്. പ്രശ്‌നങ്ങള്‍ മാറിയ ശേഷം ഈ സിനിമ എത്തുമെന്ന് അനൂപ് സൂചിപ്പിച്ചു.


Click it and Unblock the Notifications