പ്രണയിനിയുടെ പേര് വെളിപ്പെടുത്തി അനൂപ്, ശക്തമായ പ്രണയമുണ്ടെന്ന് റംസാന്‍! മത്സരാര്‍ഥികളുടെ പ്രണയകഥ പുറത്ത്

ബിഗ് ബോസ് തൊണ്ണൂറ് ദിവസങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടൈറ്റില്‍ വിന്നര്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംഷ വര്‍ദ്ധിച്ച് വരുന്നു. ഇതിനിടയില്‍ ബിഗ് ബോസില്‍ നിന്ന് രണ്ട് പേര്‍ കൂടി പുറത്ത് പോയി. വരും ദിവസങ്ങളിലും ശക്തമായ മത്സരം ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. വീക്കെന്‍ഡ് എപ്പിസോഡില്‍ മത്സരാര്‍ഥികളുടെ പ്രണയത്തെ കുറിച്ചാണ് അവതാരകന്‍ ചോദിച്ചത്.

അനൂപിന്റെ പ്രണയിനിയെ കുറിച്ച് ചോദിച്ച് തുടങ്ങിയതാണെങ്കിലും ഒടുവില്‍ എല്ലാവരെയും കൊണ്ട് പ്രണയം പറയിപ്പിച്ചു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം താനും ഒന്ന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു മോഹന്‍ലാലും അഭിപ്രായപ്പെട്ടത്. ഇന്നത്തെ എപ്പിസോഡിന്റെ വിശേഷങ്ങള്‍ വിശദമായി വായിക്കാം...

 മത്സരാര്‍ഥികളുടെ പ്രണയകഥ പുറത്ത്

അനൂപിന്റെ പ്രണയിനിയുടെ ജന്മദിനം ആഘോഷിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയുമായിട്ടാണ് അവതാരകന്‍ എത്തിയത്. ഇഷ എന്ന പേരിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഐശ്വര്യ എന്നാണ് അവരുടെ യഥാര്‍ഥ പേരെന്ന് അനൂപ് വ്യക്തമാക്കി. ഇഷ എന്ന് താന്‍ വിളിക്കുന്ന പേരാണ്. ഇതിനിടയില്‍ റംസാനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഈ പ്രണയത്തെ കുറിച്ച് പറയാന്‍ പറഞ്ഞു. തൊട്ട് പിന്നാലെ റംസാന് പുറത്ത് പ്രണയമുണ്ടോ എന്ന ചോദ്യമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

 മത്സരാര്‍ഥികളുടെ പ്രണയകഥ പുറത്ത്

പ്രണയം ഉണ്ട്. അത് ശക്തമാണെന്നാണ് റംസാന്‍ പറയുന്നത്. നിന്റെ ഈ സ്വഭാവമൊക്കെ പുറത്ത് അവരിത് കാണുന്നുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് അറിയില്ലെന്ന ഉത്തരമായിരുന്നു റംസാന്‍ നല്‍കിയത്. അനൂപേട്ടന്റെ പ്രണയത്തെ കുറിച്ച് ഞാനിത് വരെ ചോദിച്ചിട്ടില്ലെന്ന് റംസാന്‍ പറഞ്ഞതോടെ ചോദിക്കാതെ തന്നെ നീ കണ്ടുപിടിച്ചുണ്ടാവുമെന്ന് എനിക്കാറിയാമെന്നായി അവതാരകന്‍. പിന്നാലെ ഭാവിവധുവിനെ പരിചയപ്പെട്ടതിനെ കുറിച്ച് അനൂപ് തന്നെ പറഞ്ഞു. തിരുവനന്തപുരത്ത് വെച്ചാണ് ജൂനിയര്‍ ഡോക്ടര്‍ ആയ ഐശ്വര്യയെ പരിചയപ്പെടുന്നത്. ചേര്‍ച്ച കുറവുകള്‍ ഉണ്ടെങ്കിലും അതെല്ലാം മാറി എന്നും താരം സൂചിപ്പിച്ചു.

 മത്സരാര്‍ഥികളുടെ പ്രണയകഥ പുറത്ത്

ഇവര്‍ക്കിടയില്‍ ചേരാത്ത കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം ഒരുമിച്ചാക്കി. കൈ പിടിച്ച് ഇരിക്കുന്ന കുറച്ച് നിമിഷങ്ങള്‍. എല്ലാ വഴക്ക് കഴിഞ്ഞാലും ചിരിക്കും. തുടങ്ങി കുറേ കാര്യങ്ങള്‍ അനൂപിന്റെയും ഐശ്വര്യയുടെയും ഇടയിലുണ്ടെന്ന് റംസാന്‍ വെളിപ്പെടുത്തുന്നു. ഇതിനിടയില്‍ നോബിയുടെ കഥ പറയാന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് ചെയ്യുന്ന സമയത്ത് വൈഫ് അവിടെ ലോ അക്കാഡമിയില്‍ പഠിക്കുകയായിരുന്നു. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നു. ഇപ്പോള്‍ മോനുണ്ട്.

മത്സരാര്‍ഥികളുടെ പ്രണയകഥ പുറത്ത്

പ്രണയവിവാഹം നല്ലതാണെന്ന് പറഞ്ഞ് കിടിലം ഫിറോസും എത്തി. പതിനേഴ് കൊല്ലമായി ഇങ്ങനെ പ്രണയിച്ച് കൊണ്ടിരിക്കുകയാണ്. അറേഞ്ച് മ്യാരേജിനെക്കാളും ഇഷ്ടം പ്രണയമാണെന്നാണ് കിടിലം ഫിറോസിന്റെ നിലപാട്. പ്രണയം വിത്ത് അറേഞ്ച്ഡ് മ്യാരേജാണ് സൂര്യയുടെ ഇഷ്ടം. സായിയ്ക്ക് പ്രണയം ഉള്ളിലുണ്ട്. പുറത്ത് ഇല്ല. പ്രണയിനി എന്ന് പറയാനും ഒരാളില്ല. വിവാഹത്തോട് എനിക്ക് താല്‍പര്യമില്ല. പ്രണയിച്ച് കൊണ്ടിരിക്കാനാണ് ഇഷ്ടം.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 മത്സരാര്‍ഥികളുടെ പ്രണയകഥ പുറത്ത്

പ്രണയത്തില്‍ ഒരു പൈങ്കിളി സ്വഭാവമുണ്ടെന്നാണ് മണിക്കുട്ടന്റെ അഭിപ്രായം. അനൂപിന് കാമുകിയുടെ പ്രണയസമ്മാനം കണ്ടപ്പോള്‍ മനസിലൊരു സന്തോഷം തോന്നി. ഞാനും എന്തായാലും പ്രണയിക്കും. വീട്ടുകാരുടെ സമ്മതം ഉണ്ടാവുമെങ്കിലും ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം എന്നിട്ടായിരിക്കും വിവാഹമെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ഒരു ഒളിച്ചോട്ടം അനിവാര്യമാണ്. അല്ലെങ്കില്‍ ഒരു രസമില്ലെന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X