പ്രണയിനിക്ക് പിറന്നാൾ സർപ്രൈസുമായി അനൂപ്, ഇഷ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. ഷോ അതിന്റെ 90 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തേറും മത്സരം മുറുകുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ. എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് അനൂപിനുളളത്. വളരെ മാന്യമായി മികച്ച രീതിയിലാണ് അനൂപ് ഗെയിം കളിക്കുന്നത്.
ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട് , ചിത്രം കാണൂ
അനൂപിനെ പോലെ തന്നെ കാമുകി ഇഷയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അനൂപ് തന്നെയാണ് തന്റെ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇഷ എന്നുള്ള പേര് മാത്രമാണ് പറഞ്ഞത്. അതും അടുത്ത കാലത്താണ് പേര് വെളിപ്പെടുത്തിയത്. സ്ഥലമോ മറ്റ് വിവരങ്ങളോ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ഷോയിൽ എത്തിയപ്പോൾ തന്നെ അനൂപ് തന്റെ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് പ്രണയമുള്ളതിനെ തുടർന്ന് മാട്രിമോണിയൽ ടാസ്ക്കിൽ നിന്ന് അനൂപ് മാറി നിൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം അനൂപിന്റ കാമുകി ഇഷയുടെ പിറന്നാളായിരുന്നു. ബിഗ് ബോസ് അംഗങ്ങൾ ചേർന്ന് ഇഷയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു. തന്റെ പ്രിയപ്പട്ടവൾക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി അനൂപ് എത്തിയിരുന്നു. ആശംസയ്ക്കൊപ്പം ഒരു സർപ്രൈസ് പിറന്നാൾ സമ്മാനം കൂടി നൽകിയിരുന്നു. താൻ വരച്ച ചിത്രമായിരുന്നു പിറന്നാൾ സമ്മാനമായി നൽകിയത്. അനൂപിനോടൊപ്പം മറ്റുളളവരും ഇഷയ്ക്ക് സന്തോഷകരമായ പിറന്നാൾ ആശംസിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപായിരുന്നു അനൂപിന്റെ പിറന്നാൾ. നടന് സർപ്രൈസ് പിറന്നാൾ ആശംസയുമായ ഇഷ എത്തിയിരുന്നു. എന്നാൽ മുഖം കാണിച്ചിരുന്നില്ല. ശബ്ദം മാത്രമായിരുന്നു പുറത്തു വന്നത്. സുഹൃത്തുക്കളും ബന്ധുക്കളും പിറന്നാൾ ആശംസ നേർന്നതിന് ശേഷമായിരുന്നു അനൂപിന് സർപ്രൈസുമായി ഇഷയുടെ ശബ്ദം എത്തിയത്. തുടർന്ന് അനൂപ് ബിഗ് ബോസിനോട് നന്ദി പറയുകയും ചെയ്തിരുന്നു. ഷോയിൽ വന്നതിന് ശേഷം ഇഷയുടെ ശബ്ദം കേട്ടിട്ടില്ലെന്നും ഇങ്ങന ഒരു അവസരം ഒരുക്കി തന്ന ബിഗ് ബോസിന് നന്ദിയുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഇഷയ്ക്ക് അനൂപ് ഒരു സ്നേഹ സന്ദേശം അയച്ചിരുന്നു. ചിത്രത്തിനൊപ്പമായിരുന്നു സന്ദേശം അയച്ചത്. മെഹന്തി കൊണ്ടായിരുന്നു അനൂപ് ചിത്രം വരച്ചത്. അത് അതിൽ എന്തോ കോഡ് ഭാഷയിൽ എഴുതിയിട്ടുമുണ്ട്. അനൂപ് ചിത്രം വരക്കുന്നത് ബിഗ് ബോസ് ക്യാമറയിൽ പകർത്തിയിരുന്നു. ഇഷ എന്നായിരുന്നു അനൂപ് ചിത്രത്തിൽ എഴുതിയിരുന്നത്. HBD EISHA എന്നായിരുന്നു ചിത്രത്തിൽ എഴുതിയിരുന്നത്. അതേ ചിത്രമാണ് പിറന്നാൾ ആശംസയ്ക്കൊപ്പം അനൂപ് പങ്കുവെച്ചത്. ചിത്രം സായിയേയു രമ്യയയേയും അനൂപ് കാണിച്ചിരുന്നു. അനൂപിന്റെ ഇഷ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
Recommended Video

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. പരമ്പരയിൽ കല്യാൺ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ അനൂപ് മനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ ബിഗ് ബോസ് ഷോയിൽ എത്തുന്നത്. നടൻ എത്തുമെന്നുള്ള ഒരു സൂചന പോലും പ്രേക്ഷകർക്ക് ഇല്ലായിരുന്നു. അനൂപിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications